Home> Health & Lifestyle
Advertisement

World Brain Day 2023: തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതായി കാക്കാം, കഴിക്കാം ഈ ഭക്ഷണങ്ങൾ

Brain Health: നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് ബ്രെയിൻ. മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.

World Brain Day 2023: തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതായി കാക്കാം, കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലാ വര്‍ഷവും ജൂലൈ 22 ലോക ബ്രെയിൻ ഡേ ദിനമായി ആചരിച്ച് വരുന്നു. തലച്ചോറിന്‍റെ ആരോഗ്യത്തെ കുറിച്ചും തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തേണ്ടതിന്റെ പ്രധന്യത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് ബ്രെയിൻ. മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത കുറയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. വേണ്ടത്ര പോഷകങ്ങൾ അടങ്ങിയിട്ടില്ലാത്ത ഭക്ഷണരീതി പിന്തുടരുന്നവരിൽ  ഓർമശക്തി കുറയുന്നതായും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിക്കുന്നതായും കണ്ടെത്തിയതായും പഠനങ്ങളിൽ വ്യക്തമാക്കുന്നു.

ഫാറ്റി ഫിഷ്: ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നത് ഡിമെൻഷ്യ, അൽഷിമേഴ്സ്, ഓർമ്മക്കുറവ് എന്നിവയുടെ സാധ്യത കുറയ്ക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിന് ഇവ മികച്ചതാണ്.

മുട്ട: മുട്ടയിൽ പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ്. 

തൈര്: പ്രോബയോട്ടിക് ഭക്ഷണമായതിനാൽ തന്നെ തൈര് തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെ ​ഗുണം ചെയ്യുന്ന ഒന്നാണ്. തൈര് ദിവസവും ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറു സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കും.

ALSO READ: Cashew For Weight Loss: കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമോ? ഇതിന് പിന്നിലെ സത്യം അറിയാം

ചീര: ചീര പോഷക സമ്പന്നമായ ഭക്ഷണമാണ്. ഫോളേറ്റ്, പ്രോട്ടീന്‍, മഗ്നീഷ്യം, വിറ്റാമിന്‍ ബി, സി തുടങ്ങിയവ ചീരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ചീര തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. ചീര കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും നല്ലതാണ്.

ബ്ലൂബെറി: ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ് ബ്ലൂബെറി. ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ഉള്ളതിനാൽ തന്നെ, ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്.

മത്തങ്ങ: മത്തങ്ങയിൽ ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്.

പയറുവർ​ഗങ്ങൾ: ബീൻസ് ഉൾപ്പെടെയുള്ള പയറുവർ​ഗങ്ങൾ കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ തലച്ചോറിന്‍റെ ആരോഗ്യം മികച്ചതാക്കാൻ ​ഗുണം ചെയ്യും. മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, ഫോളേറ്റ് എന്നിവയുൾപ്പെടെ തലച്ചോറിന്‍റെ ആരോഗ്യത്തിന് ​ഗുണം ചെയ്യുന്ന നിരവധി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പയറുവർ​ഗങ്ങൾ.

തക്കാളി: തക്കാളി കഴിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. തക്കാളിയിൽ കാണപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ഡിമെൻഷ്യ, അൽഷിമേഴ്‌സ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തലച്ചോറിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്.

നട്സ്: വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്. നട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ ​ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More