Home> Health & Lifestyle
Advertisement

105 കിലോയില്‍നിന്നും 65 കിലോയിലേയ്ക്ക്...!! ലിസെല്ലെ റെമോ ഡിസൂസയുടെ മേക്കോവറിനെ പ്രശംസിച്ച് സൈബര്‍ ലോകം...

കോറിയോ​ഗ്രാഫര്‍ റെമോ ഡിസൂസയുടെ ഭാര്യയും പ്രൊഡ്യൂസറുമായ ലിസെല്ലെ സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന താരമാണ്. ഇരുവര്‍കക്കും ആരാധകര്‍ ഏറെയാണ്‌.

105 കിലോയില്‍നിന്നും 65 കിലോയിലേയ്ക്ക്...!!  ലിസെല്ലെ റെമോ ഡിസൂസയുടെ  മേക്കോവറിനെ പ്രശംസിച്ച്  സൈബര്‍ ലോകം...

Mumbai: കോറിയോ​ഗ്രാഫര്‍  റെമോ ഡിസൂസയുടെ ഭാര്യയും പ്രൊഡ്യൂസറുമായ ലിസെല്ലെ സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന താരമാണ്.   ഇരുവര്‍കക്കും ആരാധകര്‍ ഏറെയാണ്‌.

എന്നാല്‍,  ഇപ്പോള്‍  റെമോ ഡിസൂസയുടെ ഭാര്യ  ലിസെല്ലെ വാര്‍ത്തകളില്‍ നിറയുകയാണ്.  മറ്റൊന്നുമല്ല, അവരുടെ മേക്കോവറാണ്  ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുന്നത്....!!  കുറച്ചൊന്നുമല്ല  ലിസെല്ലെ ശരീര ഭാരം കുറച്ചിരിയ്ക്കുന്നത്. 

മുന്‍പ് ശരീരഭാരം 105 കിലോയായിരുന്നു. ഇപ്പോള്‍ അത്  65 കിലോയായി...!!  40 കിലോ കുറച്ചതിന്‍റെ രഹസ്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ്  ലിസെല്ലെ.

 ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റി൦ഗ് ആണ് തന്‍റെ  മേക്കോവറിന്‍റെ രഹസ്യമെന്ന്   ലിസെല്ലെ പറയുന്നു.  2019ലാണ്    ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റി൦ഗ്  ആരംഭിച്ചത് എന്നും അവര്‍  പറയുന്നു.   ആദ്യവർഷത്തിൽ ഇരുപതോളം കിലോ  കുറച്ചതായും അവര്‍ പറഞ്ഞു.   

Also Read: Covid in Children: കുട്ടികളിലെ കോവിഡ്, ലക്ഷണങ്ങളില്ലെങ്കില്‍ ആശങ്ക വേണ്ട

കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റി൦ഗ് . 15 മണിക്കൂര്‍ ഉപവസിച്ച ശേഷം ബാക്കി സമയം ഭക്ഷണം കഴിക്കുന്ന രീതിയാണ് ലിസെല്ലെ പിന്തുടരുന്നത്. ലോക്ക്ഡൗൺ കാലത്ത് അതിന്‍റെ ദൈർഘ്യം വര്‍ദ്ധിപ്പിച്ചു.  കൂടാതെ,  ഭക്ഷണത്തിന്‍റെ അളവ് നന്നായി കുറച്ചുവെന്നും ലിസെല്ലെ പറയുന്നു. ഭക്ഷണ ക്രമീകരണം മാത്രമല്ല,  കഠിനമായ വർക്കൗട്ടും നടത്തിയിരുന്നതായി  അവര്‍ പറഞ്ഞു.  ഇങ്ങനെയാണ് താന്‍ 105 കിലോയിൽ നിന്ന് 65 ലേയ്ക്ക് എത്തിയതെന്നും ലിസെല്ലെ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More