Home> Health & Lifestyle
Advertisement

viral video: സാരിയിൽ അനായാസം കരണം മറിഞ്ഞ് യുവതി..!!

അസാധാരണ മെയ് വഴക്കത്തോടെ ഈ യുവതി ആറു തവണയാണ് തലകുത്തി മറിയുന്നത് അതും സാരി ഉടുത്തുകൊണ്ട്.

viral video: സാരിയിൽ അനായാസം കരണം മറിഞ്ഞ് യുവതി..!!

സാധാരണ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും തലകുത്തി മറിയാറുണ്ട് എങ്കിലും സാരിയുടുത്ത് കൊണ്ട് തലകുത്തി മറിയുന്നത് (Backflip) ചിന്തിക്കാനേ കഴിയില്ല എന്നത് ഒരു സത്യമാണ്.  പക്ഷേ ആ ചിന്തകളെയെല്ലാം തകിടം മറിച്ചുകൊണ്ട് ഈ വീഡിയോ വൈറലാകുകയാണ് (viral video).    

അസാധാരണ മെയ് വഴക്കത്തോടെ ഈ യുവതി ആറു തവണയാണ് തലകുത്തി മറിയുന്നത് അതും സാരി (Sari) ഉടുത്തുകൊണ്ട്.  യുവതിയുടെ കരണം മറിച്ചിൽ കാണുമ്പോൾ ഇത്രയേ ഉള്ളുവോയെന്ന് തോന്നുമെങ്കിലും ഇത് അത്ര നിസാരമായി കാണാൻ പറ്റില്ല.  ഇതിന് വളരെയേറെ പരിശീലനം ആവശ്യമാണ്.  

Also read: viral video: 'കിം കിം' പാട്ടിനൊപ്പം നൃത്തച്ചുവടുമായി ലേഡി സൂപ്പർ സ്റ്റാർ

എന്തായാലും യുവതിയുടെ ഈ മലക്കം മറിച്ചിലിനെ (Backflip) അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തിയത്.  വീഡിയോയിൽ കാണുന്ന ഈ യുവതി മിലി സർക്കാർ (Mili Sarkar) എന്ന് പേരുള്ള ആളാണ് എന്നാണ് റിപ്പോർട്ട്.  

യുവതിയുടെ (Woman) വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത് പുരുഷന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും സ്ത്രീകൾക്കും ചെയ്യാൻ കഴിയുമെന്നും ചിലപ്പോൾ പുരുഷന്മാരേക്കാൾ നന്നായി സ്ത്രീകളായിരിക്കും അത് ചെയ്യുകയെന്നും പുരുഷന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളും ചിലപ്പോൾ സ്ത്രീകൾ ചെയ്തേക്കാം എന്ന കുറിപ്പോടെയാണ്.  മിലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ (Social media) വൈറലാകുകയാണ്. 

വീഡിയോ കാണാം: 

 

 

Read More