Home> Health & Lifestyle
Advertisement

Almond Health Benefits: ദിവസവും ഒരു പിടി ബദാം കഴിയ്ക്കാം, ആരോഗ്യ ഗുണങ്ങള്‍ ഏറെ

Almond Health Benefits: ബദാം മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇരട്ടി ഗുണം ചെയ്യും.

Almond Health Benefits: ദിവസവും ഒരു പിടി ബദാം കഴിയ്ക്കാം, ആരോഗ്യ ഗുണങ്ങള്‍ ഏറെ

Almond Health Benefits: പോഷകങ്ങളുടെ പവർ-പാക്ക്  ആണ് ബദാം. ബദാം ഏറ്റവും പ്രശസ്തമായ നട്‌സുകളിൽ ഒന്നാണ്. ലോകമെമ്പാടുമുള്ള ആളുകൾ ബദാമിന്‍റെ ഗുണങ്ങള്‍ അറിഞ്ഞ് അത് ആസ്വദിക്കുകയും ചെയ്യുന്നു.  

Also Read:  Calcium Requirement: പാൽ മാത്രം കുടിച്ചാൽ കാൽസ്യത്തിന്‍റെ കുറവ് നികത്താന്‍ കഴിയുമോ? 

വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് ബദാം. പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് പാക് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ, കുറഞ്ഞ അളവിൽ സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയും ബദാമില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാൽസ്യം, അയൺ എന്നിവയും ആരോഗ്യമേകുന്ന ആന്റി ഓക്സിഡന്റുകളും ബദാമിലുണ്ട്. ദിവസവും ബദാം കഴിയ്ക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ ഏറെയാണ്‌.  ചര്‍മ്മത്തിനും ആരോഗ്യത്തിനും ബദാം ഉത്തമമാണ്. 

Also Read:  Aloe Vera Juice: പൊണ്ണത്തടി കുറയും, ചര്‍മ്മം തിളങ്ങും, കറ്റാർ വാഴ ജ്യൂസ് പതിവാക്കൂ   
 
ബദാം തലച്ചോറിന്‍റെ ശക്തി വർദ്ധിപ്പിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബദാമിനെ "മസ്തിഷ്ക ഭക്ഷണം" എന്നാണ് വിളിയ്ക്കുന്നത്.  വിറ്റാമിൻ ഇ കൊണ്ട് സമ്പന്നമായ  ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ അസെറ്റൈൽകോളിന്‍റെ അളവ് വർദ്ധിപ്പിച്ച് അൽഷിമേഴ്‌സ് രോഗത്തെ അകറ്റി നിർത്താൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ, ഒമേഗ -6, ഒമേഗ -3 എന്നിവയും ഫലപ്രദമായ മസ്തിഷ്ക വികസനത്തിന് സഹായകമാവുന്നു.

ബദാം മെറ്റബോളിസം വർദ്ധിപ്പിക്കു
കയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇരട്ടി ഗുണം ചെയ്യും. 

പുരുഷന്മാരുടെ ഹോർമോൺ പുനരുൽപാദനത്തെയും ലൈംഗിക ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് ബദാം കഴിയ്ക്കുന്നത് ഉത്തമമാണ്. ബദാമില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം തുടങ്ങിയ പോഷകങ്ങൾ ആണ് ഇതിന് സഹായകമാവുന്നത്‌. ഇത് ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു.

അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി ചര്‍മ്മം എന്നും സുന്ദരമായിരിക്കാന്‍ ബദാം സഹായകമാണ്. ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം  കഴിയ്ക്കുന്നത് ഉത്തമമാണ്.  ബദാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്  ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായമാണ്.  

"ശരിയായ ഭക്ഷണം കഴിക്കുക" എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍, അതിന് മറ്റൊരു അര്‍ഥം കൂടിയുണ്ട്.  അതായത്  "ഭക്ഷണം ശരിയായി കഴിക്കുകയും ചെയ്യുക" അതിന് സമയം, അളവ്, തയ്യാറെടുപ്പ് എന്നിവകൂടി  ശ്രദ്ധിക്കണം.   

ബദാം എങ്ങിനെ എപ്പോള്‍ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം?

കടുപ്പമേറിയ  നട്‌സ് ആണ് ബദാം.  അതിനാല്‍ത്തന്നെ അത് ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍, ബദാം കഴിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബദാം രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ അതിന്‍റെ  തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം  വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.  

കുതിർത്ത ബദാം കഴിച്ച്  ആരംഭിക്കുന്ന പ്രഭാതം പല തരത്തില്‍ നിങ്ങളെ സഹായിയ്ക്കും. ബദാം നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായതിനാൽ അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ശരീര ഭാരം കുറയാന്‍ സഹായിയ്ക്കുകയും ചെയ്യും.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More