Home> Health & Lifestyle
Advertisement

Visceral Fat: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമായ അഞ്ച് മാർ​ഗങ്ങൾ

Tummy fat: ടൈപ്പ് 2 പ്രമേഹം, ഇൻസുലിൻ പ്രതിരോധം, ഹൃദ്രോഗം, ചില അർബുദങ്ങൾ എന്നിവയ്ക്കുള്ള ഉയർന്ന അപകടസാധ്യതയുമായി വിസറൽ കൊഴുപ്പ് ബന്ധപ്പെട്ടിരിക്കുന്നു.

Visceral Fat: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമായ അഞ്ച് മാർ​ഗങ്ങൾ

നിങ്ങളുടെ അടിവയറിന്റെ ഭാ​ഗത്താണ് വിസറൽ കൊഴുപ്പ് അധികമായി കാണുന്നത്. അമിതമായ വിസറൽ കൊഴുപ്പ് അങ്ങേയറ്റം ദോഷകരമാണ്. ടൈപ്പ് 2 പ്രമേഹം, ഇൻസുലിൻ പ്രതിരോധം, ഹൃദ്രോഗം, ചില അർബുദങ്ങൾ എന്നിവയ്ക്കുള്ള ഉയർന്ന അപകടസാധ്യതയുമായി വിസറൽ കൊഴുപ്പ് ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീരത്തിലെ വിസറൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന സ്ഥലമാണ് അടിവയറിന് ചുറ്റുമുള്ള ഭാ​ഗങ്ങൾ. ഇത്തരത്തിലുള്ള കൊഴുപ്പ് അടിവയറിന് ചുറ്റുമുള്ള ഭാഗത്ത് വളരെ വേഗത്തിൽ അടിഞ്ഞു കൂടുന്നു. വിസറൽ കൊഴുപ്പ് ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം.

വിസറൽ കൊഴുപ്പ് എങ്ങനെ ഒഴിവാക്കാം?

കുറഞ്ഞ കാർബ് ഡയറ്റ്: വിസറൽ കൊഴുപ്പ് കുറയ്ക്കാനുള്ള ഒരു എളുപ്പമാർഗ്ഗം കുറഞ്ഞ കാർബ് ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. ഈ വിഷയത്തിൽ നടത്തിയ പഠനങ്ങൾ അനുസരിച്ച്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം വിസറൽ കൊഴുപ്പ് കുറയ്ക്കുന്നതിന് ഫലപ്രദമല്ല, എന്നാൽ കുറഞ്ഞ കാർബ് ഭക്ഷണം പിന്തുടരുന്നത് വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമാണ്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നവരേക്കാൾ 4.4 ശതമാനം കൂടുതൽ കാർബ് ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ അമിതഭാരമുള്ള 69 പുരുഷന്മാരിലും സ്ത്രീകളിലും 10 ശതമാനം വിസറൽ കൊഴുപ്പ് കുറയ്ക്കാൻ കഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

ALSO READ: Weight Loss Diet: വ്യായാമത്തിന് മുൻപ് ശരീരത്തിന് ആവശ്യമായ ഊർജ്ജം നേടുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കാം

എയ്റോബിക് വ്യായാമം: എയ്റോബിക് വ്യായാമം അടിവയറ്റിൽ നിന്ന് കൊഴുപ്പ് നീക്കാൻ സഹായിക്കും. കാർഡിയോ വ്യായാമങ്ങൾക്ക് കൂടുതൽ അളവിൽ ഊർജ്ജം ആവശ്യമാണ്, കൂടാതെ ധാരാളം കലോറികൾ കത്തിച്ചുകളയുന്നു. അതുകൊണ്ടാണ് ചെറുതായി അമിതഭാരമുള്ളവരോ വയറിലെ കൊഴുപ്പ് പ്രശ്നമുള്ളവരോ ആയ ആളുകൾക്ക് ഇത് പ്രത്യേകിച്ച് ശുപാർശ ചെയ്യുന്നത്. ഒരു വ്യക്തി പതിവായി കാർഡിയോ ചെയ്യുന്നുണ്ടെങ്കിൽ, അവർക്ക് അവരുടെ ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് കുറയ്ക്കേണ്ട ആവശ്യമില്ല.

കൂടുതൽ ലയിക്കുന്ന ഫൈബർ കഴിക്കുക: ലയിക്കുന്ന ഫൈബറിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും ഇല്ല. ഇത് നമ്മെ കൂടുതൽ നേരം വിശപ്പില്ലാതെ നിലനിർത്തും, അങ്ങനെ ജങ്ക് ഫുഡ് കഴിക്കാനുള്ള നമ്മുടെ ആഗ്രഹം നിയന്ത്രിക്കുകയും മെച്ചപ്പെട്ട മെറ്റബോളിസം ഉറപ്പാക്കുകയും ചെയ്യും. അങ്ങനെയാണ് ആമാശയത്തിലെ വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ലയിക്കുന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ നമ്മെ സഹായിക്കുന്നത്.

ALSO READ: Diet Soda And Dark Chocolates:ഡയറ്റ് സോഡയും ഡാർക്ക് ചോക്ലേറ്റും ആരോഗ്യകരമായ ബദലുകളാണോ?

കൂടുതൽ പ്രോട്ടീൻ കഴിക്കുക: നമ്മുടെ ആമാശയം കൂടുതൽ നേരം നിറഞ്ഞിരിക്കുന്നതിന് പ്രോട്ടീൻ കഴിക്കുന്നത് പ്രധാനമാണ്. അവ ദഹിക്കാൻ സമയമെടുക്കും. ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നത് വഴി നമ്മുടെ ആമാശയം കൂടുതൽ നേരം സംതൃപ്തമായി തുടരും. കൂടാതെ, പ്രോട്ടീൻ, മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് നഷ്ടം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

പഞ്ചസാര ഉപഭോഗം കുറയ്ക്കുക: പഞ്ചസാര നമ്മുടെ ശരീരത്തിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വയറിലെ വിസറൽ കൊഴുപ്പ് കൂടുതലാണെങ്കിൽ, ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാരയിൽ ധാതുക്കളോ വിറ്റാമിനുകളോ ഇല്ല, ഇത് ശരീരഭാരം വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. പഠനങ്ങൾ അനുസരിച്ച്, പഞ്ചസാര അധികമായി കഴിക്കുന്നവർക്ക് വയറ്റിൽ വിസറൽ കൊഴുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More