Home> Health & Lifestyle
Advertisement

Weight Loss Tips: ഈ ഫലം കഴിക്കൂ... ശരീരഭാരം കുറയ്ക്കാൻ മികച്ചത്, ​ഗുണങ്ങൾ നിരവധി

Weight Loss with Pears: ശരീരഭാരം കുറയ്ക്കുന്നതിന് ആരോ​ഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ആവശ്യമാണ്. ഭക്ഷണത്തിൽ കൂടുതലായും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം.

Weight Loss Tips: ഈ ഫലം കഴിക്കൂ... ശരീരഭാരം കുറയ്ക്കാൻ മികച്ചത്, ​ഗുണങ്ങൾ നിരവധി

ശരീരഭാരം കുറയ്ക്കുന്നതിന് ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ​ഗുണം ചെയ്യുന്ന ചില പഴങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു പഴമാണ് പിയർ. പിയർ പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണമെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്. പിയർ എങ്ങനെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അറിയാം.

ഉയർന്ന നാരുകൾ: പിയർ ഡയറ്ററി ഫൈബറിന്റെ സമ്പന്നമായ ഉറവിടമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഫൈബർ നിർണായക പങ്ക് വഹിക്കുന്നു. പിയർ പോലുള്ള നാരുകൾ അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ദഹനത്തിന് ​ഗുണം ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ALSO READ: വണ്ണം കുറയ്ക്കുന്നത് മുതൽ ഹൃദയാരോ​ഗ്യം വരെ... സൂര്യകാന്തി വിത്തിന് ​ഗുണങ്ങളേറെ

കലോറി കുറവ്: പിയർ പഴത്തിന് കലോറി കുറവാണ്. ദൈനംദിന കലോറി ഉപഭോ​ഗം വർധിപ്പിക്കാതെ തന്നെ വിശപ്പ് കുറയ്ക്കാൻ പിയർ പഴം മികച്ചതാണ്. പിയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമാണ്. കലോറി വർധിപ്പിക്കാതെ തന്നെ ശരീരത്തിന് ആവശ്യമായ  പോഷകങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും.

ജലാംശം: പിയർ പഴത്തിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നു. ഇവ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല, വിശപ്പ് കുറയ്ക്കാനും കലോറി കുറയ്ക്കാനും ഇവ സഹായിക്കുന്നു.

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നം: വിറ്റാമിനുകളായ സി, ഇ എന്നിവയും ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും ഉൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ പിയറിൽ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിൽ വീക്കം ഉണ്ടാകുന്നത് ശരീരഭാരം വർധിപ്പിക്കാനും മറ്റ് രോ​ഗങ്ങൾക്കും കാരണമാകും.

ALSO READ: ആരോ​ഗ്യം മികച്ചതാക്കാൻ ആയുർവേദം; അറിയാം ഇക്കാര്യങ്ങൾ

പ്രകൃതിദത്ത പഞ്ചസാര: സലാഡുകൾ, സ്മൂത്തികൾ എന്നിവയിൽ ഉൾപ്പെടുത്തിയോ ബേക്ക് ചെയ്തോ പിയർ കഴിക്കാം. അവയുടെ സ്വാഭാവിക മധുരം പഞ്ചസാരയും ഉയർന്ന കലോറിയും ഉള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള ആസക്തിയെ കുറയ്ക്കുന്നു. ഉയർന്ന നാരുകളുടെ അംശം, കുറഞ്ഞ കലോറി, ഉയർന്ന ജലാംശം, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ എന്നിവയാൽ സമ്പന്നമായ പിയർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More