Home> Health & Lifestyle
Advertisement

Weight Loss: ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും കുങ്കുമപ്പൂവ് ഇങ്ങനെ കഴിക്കൂ

Saffron Milk: കുങ്കുമപ്പൂവ് പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കുങ്കുമപ്പൂവ്.

Weight Loss: ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും കുങ്കുമപ്പൂവ് ഇങ്ങനെ കഴിക്കൂ

ശരീരഭാരം കുറയ്ക്കുന്നതിന് കൃത്യമായ വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പാലിക്കേണ്ടത് പ്രധാനമാണ്. ഇവയ്ക്കൊപ്പം ആരോഗ്യകരമായ ചില പാനീയങ്ങൾ കൂടി ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇവ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മറ്റ് നിരവധി ആരോ​ഗ്യ ​ഗുണങ്ങളും നൽകും.

അത്തരത്തിൽ, ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന ഒരു പാനീയമാണ് കുങ്കുമപ്പൂ പാൽ. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം മറ്റ് നിരവധി ആരോ​ഗ്യ ​ഗുണങ്ങളും നൽകും. കുങ്കുമപ്പൂവ് പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നും ഇതിന് മറ്റ് എന്തെല്ലാം ആരോ​ഗ്യ ​ഗുണങ്ങളാണ് ഉള്ളതെന്നും അറിയാം.

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നം: ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കുങ്കുമപ്പൂവ്. ഇവയിലെ സംയുക്തങ്ങൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഇത് കോശങ്ങളെ സംരക്ഷിക്കുന്നു. ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ കുങ്കുമപ്പൂ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നു.

ഉപാപചയപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു: കുങ്കുമപ്പൂവിന് ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. പാലിൽ ചേ‍ർത്ത് കഴിക്കുമ്പോൾ കുങ്കുമപ്പൂവിലെ പോഷകങ്ങൾ പൂർണമായും ശരീരത്തിന് ലഭിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

കൊളസ്ട്രോൾ കുറയ്ക്കുന്നു: കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത് വഴി കുങ്കുമപ്പൂവ് ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിച്ച് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഇത് മികച്ചതാണ്. ആരോ​ഗ്യകരമായ ഹൃദയ പ്രവർത്തനത്തിന് കൊളസ്ട്രോൾ നില കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്.

ദഹനം മെച്ചപ്പെടുത്തുന്നു: ശരീരഭാരം നിയന്ത്രിക്കുന്നതിന് ദഹനം മികച്ചതായിരിക്കേണ്ടത് പ്രധാനമാണ്. കുങ്കുമപ്പൂവ് ദഹനത്തിന് മികച്ചതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും വയറു സംബന്ധമായ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളെ ലഘൂകരിക്കാനും സഹായിക്കുന്നു. കുടലിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിലൂടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഇത് ​ഗുണം ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More