Home> Health & Lifestyle
Advertisement

Weight Loss Tips: കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിച്ച് വണ്ണം കുറയ്ക്കാം

Low Calorie Foods: ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുന്നത് അമിതവണ്ണം തടയാനും കൃത്യമായ ശരീരഭാരം നിലനിർത്താനും സഹായിക്കും.

Weight Loss Tips: കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിച്ച് വണ്ണം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാനയി പലരും വിവിധ തരത്തിലുള്ള ഡയറ്റുകൾ പരീക്ഷിക്കുന്നുണ്ടായിരിക്കാം. തെറ്റായ ആരോ​ഗ്യശീലങ്ങളും മാറിയ ജീവിതശൈലിയുമാണ് ശരീരഭാരം ക്രമാതീതമായി വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ. അതിനാൽ, കൃത്യമായ ശരീരഭാരം നിലനിർത്തുന്നതിന് ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുന്നത് അമിതവണ്ണം തടയാനും കൃത്യമായ ശരീരഭാരം നിലനിർത്താനും സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഡയറ്റിൽ കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. ശരീരഭാരം കുറയ്ക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇലക്കറികൾ: ഇലക്കറികൾ ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനപ്പെട്ട ഭക്ഷണമാണ്. ചീര പോലുള്ള ഇലക്കറികളിൽ കാർബോഹൈഡ്രേറ്റിൻറെ അളവ് വളരെ കുറവാണ്. ഇത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ധാരാളം പോഷകഗുണങ്ങളും ഇലക്കറികൾക്കുണ്ട്. കൂടാതെ  ആൻറി ഓക്സിഡൻറ് ​ഗുണങ്ങളുമുണ്ട്. ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയും ഇലക്കറികളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.  ഇലക്കറികളിൽ കലോറിയും കുറവായതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ALSO READ: Monsoon health: മഴക്കാലത്ത് ഫംഗസ് അണുബാധകൾ ഉണ്ടാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുഴുധാന്യങ്ങൾ: മുഴുധാന്യങ്ങൾ ധാരാളം പോഷക​ഗുണങ്ങൾ നിറഞ്ഞതാണ്. ഇവയിൽ കലോറിയും കുറവാണ്. ഓട്സ്, ബ്രൗൺ റൈസ് തുടങ്ങിയ മുഴുധാന്യങ്ങളിൽ കലോറി വളരെ കുറവാണ്. കൂടാതെ, ഇവയിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ മുഴുധാന്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കും. 

മുട്ട: മുട്ട പ്രോട്ടീൻ സമ്പന്നമായ ഭക്ഷണമാണ്. അമിനോ ആസിഡും വിറ്റാമിൻ ബിയും മുട്ടയിൽ അടങ്ങിയിരിക്കുന്നു. മുട്ട കഴിക്കുന്നത് ശരീരത്തിന് നിരവിധി ​ഗുണങ്ങൾ നൽകും. സമീകൃതാഹാരത്തിൽ പ്രധാനപ്പെട്ടതാണിത്. ശരീരഭാരം കുറയ്ക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഭക്ഷണമാണ് മുട്ട. 

ബെറിപ്പഴങ്ങൾ: ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയവയിൽ കുറവാണ്. പകുതി കപ്പ് ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ  32 കലോറി മാത്രമാണുള്ളത്. കൂടാതെ, ഫൈബറും ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച്, ബ്ലൂബെറി ശരീരത്തിലെ ഫാറ്റ് പുറന്തള്ളാൻ സഹായിക്കും. 

സിട്രസ് പഴങ്ങൾ: സിട്രസ് പഴങ്ങളായ ഓറ‍ഞ്ച്, നാരങ്ങ തുടങ്ങിയവയിൽ വിറ്റാമിൻ സിയും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

നട്സ്: ബദാം, വാൾനട്സ് തുടങ്ങിയ നട്സിൽ ഫൈബർ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More