Home> Health & Lifestyle
Advertisement

അത്താഴം ഒഴിവാക്കിയാൽ ശരീരഭാരം കുറയുമോ?

Weight loss tips: ആരോ​ഗ്യകരമായ ഭക്ഷണം മിതമായ അളവിൽ കഴിച്ചാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കേണ്ടത്.

അത്താഴം ഒഴിവാക്കിയാൽ ശരീരഭാരം കുറയുമോ?

ശരീരഭാരം കുറയ്ക്കുന്നതിന് പലരും പലവിധത്തിലുള്ള മാർ​ഗങ്ങൾ സ്വീകരിക്കാറുണ്ട്. ഭക്ഷണക്രമീകരണവും വ്യയാമവും ഇതിന് ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നവർ പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വരും. എന്നാൽ, അത്താഴം കഴിക്കാതിരുന്നാൽ ശരീരഭാരം കുറയുമെന്ന് പറയപ്പെടുന്നത് ശരിയാണോ? ഇക്കാര്യത്തിൽ എത്രമാത്രം വാസ്തമുണ്ട്? എന്നാൽ ഏതെങ്കിലും നേരം ഭക്ഷണം കഴിക്കാതിരുന്നാൽ ശരീരഭാരം കുറയില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്. ആരോ​ഗ്യകരമായ ഭക്ഷണം മിതമായ അളവിൽ കഴിച്ചാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കേണ്ടത്.

ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളെല്ലാം ലഭിക്കുന്ന വിധത്തിൽ ഭക്ഷണശീലം ക്രമീകരിക്കണം. ഫൈബർ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ദഹനം എളുപ്പത്തിലാക്കുകയും ശരീരഭാരം കുറയുന്നത് വേ​ഗത്തിലാക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കണം. ശരീരത്തിൽ ജലാംശം ഇല്ലെങ്കിൽ ദഹനം ബുദ്ധിമുട്ടേറിയതാകും. ശരീരത്തിന് പോഷകങ്ങളെ സ്വാംശീകരിക്കാനും കലോറി എരിയിച്ചുകളയാനും ജലാംശം ആവശ്യമാണ്.

ALSO READ: Ghee Side Effects: ഈ ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ നെയ്യ് കഴിക്കുന്നത് ഉടൻ തന്നെ നിർത്തണം; കാരണങ്ങൾ അറിയാം

ശരീരഭാരം കുറയ്ക്കാനായി അത്താഴം ഒഴിവാക്കുന്നവരുണ്ട്. ഇത് ശരീരത്തിന് ദോഷം ചെയ്യും. അത്താഴം ഒഴിവാക്കുന്നതിന് പകരം, നേരത്തെ അത്താഴം കഴിക്കുന്നത് ശീലമാക്കുക. അത്താഴത്തിന് ലഘുവായ ഭക്ഷണങ്ങൾ മാത്രം കഴിക്കുക. അത്താഴം കഴിച്ചതിന് ശേഷം അധികം താമസിയാതെ ഉങ്ങുക. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. മദ്യപാനം, പുകവലി എന്നിവ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനെ ദോഷകരമായി ബാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More