Home> Health & Lifestyle
Advertisement

viral video: കൂറ്റൻ മഴവിൽ പാമ്പിനെ ശരീരത്തിൽ ചുറ്റി നിൽക്കുന്ന യുവാവിന്റെ ദൃശ്യം വൈറലാകുന്നു

ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് കാലിഫോർണിയയിലെ റെപ്റ്റൈൽ സൂവിന്‍റെ ഉടമയായ ജെയ് ബ്രൂവറാണ്. യുവാവിനൊപ്പം വീഡിയോയിലുള്ളത് മൃഗശാലയിലെ 'MyLove' എന്ന ഒരു പെൺ മഴവിൽ പാമ്പാണ്.

viral video: കൂറ്റൻ മഴവിൽ പാമ്പിനെ ശരീരത്തിൽ ചുറ്റി നിൽക്കുന്ന യുവാവിന്റെ ദൃശ്യം വൈറലാകുന്നു

പെട്ടെന്ന് നാം ഒരു പാമ്പിനെ കണ്ടാൽ എന്തായിരിക്കും അവസ്ഥ അല്ലേ. ശരിക്കും നമ്മൾ പേടിച്ചുപോകും.  എന്നാൽ ഇതാ ഒരു വലിയ മഴവിൽ പാമ്പിനെ ഒരു പേടിയും കൂടാതെ ശരീരത്തിൽ ചുറ്റി നിൽക്കുന്ന യുവാവിന്റെ വീഡിയോ തരംഗം സൃഷ്ടിക്കുകയാണ്.  മാത്രമല്ല ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

Also Read: 7th Pay Commission: ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധനവ്, DA എത്രത്തോളം വർദ്ധിക്കാം? 

 

ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് കാലിഫോർണിയയിലെ റെപ്റ്റൈൽ സൂവിന്‍റെ ഉടമയായ ജെയ് ബ്രൂവറാണ്. യുവാവിനൊപ്പം വീഡിയോയിലുള്ളത് മൃഗശാലയിലെ 'MyLove' എന്ന ഒരു  പെൺ മഴവിൽ പാമ്പാണ്.  സോഫി എന്ന യുവതിയുടെ ആവശ്യപ്രകാരം മൈ ലവിനെ ഒരു വീട്ടിലേക്കെത്തിക്കുന്നതാണ് നിങ്ങൾക്ക് വീഡിയോയില്‍ കാണാൻ കഴിയുന്നത്.  

 

Also Read: Online Aadhaar Card: വീട്ടിൽ ഇരുന്നുകൊണ്ട് നേടാം വർണ്ണാഭമായ ആധാർ കാർഡ്, ആധാർ എത്ര തരം? അറിയാം വിശദമായി

വീടിനുള്ളിൽ കണ്ണിൽ തുണി മൂടികിടക്കുകയായിരുന്ന യുവാവിന്റെ അരികിലേക്ക് ജെയ്‌യും സംഘവും പാമ്പിനെ എത്തിക്കുകയും ശേഷം അയാളുടെ ശരീരത്തിലേയ്ക്ക് വയ്ക്കുകയായിരുന്നു. ആദ്യം ഒന്നു ഞെട്ടിയ യുവാവ് കണ്ണിലെ തുണി മാറ്റിയതോടെ അത് ആസ്വദിക്കുകയായിരുന്നു. ഒപ്പം പുറത്തെത്തി ഫോട്ടോയെടുക്കുകയും ചെയ്തു. ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് വൈറലായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More