Home> Health & Lifestyle
Advertisement

ആ അപകടത്തിന് ശേഷം എഴുന്നേറ്റ് നടക്കില്ല എന്ന് പലരും വിധി എഴുതി; എന്നാൽ ആ വിധി മാറ്റിക്കുറിച്ച് ഹനാൻ

Hanan Workout Video : നട്ടെല്ലിന് ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരഘടന അൽപം വളഞ്ഞുയെന്നു, പിന്നീട് ജിമ്മിലെത്തി ജിന്റോ മാഷിന് കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതത്തിലേക്കുള്ള രണ്ടാം വരവ് ആരംഭിക്കുന്നതെന്ന് ഹനാൻ പറയുന്നു.

ആ അപകടത്തിന് ശേഷം എഴുന്നേറ്റ് നടക്കില്ല എന്ന് പലരും വിധി എഴുതി; എന്നാൽ ആ വിധി മാറ്റിക്കുറിച്ച് ഹനാൻ

Viral Star Hanan Workout Video : കോളജ് യൂണിഫേമിൽ ഒരു പെൺകുട്ടി മീൻ വിൽക്കുന്ന വാർത്ത ഒരു പത്രത്തിന്റെ ഉൾപേജിൽ വന്നതിന് പിന്നാലെയാണ് ഹനാനെ കേരളം അറിയാൻ തുടങ്ങിയത്. എല്ലാവരും നെഞ്ചിലേറ്റിയ പെൺകുട്ടി ഒരേസമയം തന്നെ സൈബർ ബുള്ളിങ് ഇരയാകുകയും ചെയ്തു. ജീവിതവും പഠനവും മുന്നോട്ട് കൊണ്ടുപോകാൻ ഹനാന്റെ പ്രവർത്തനം അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുമെല്ലാം കേരളത്തിലെ മാധ്യമങ്ങളിൽ വലിയ തലക്കെട്ടുകളായിരുന്നു. 

ഇപ്പോൾ ഹനാൻ തന്റെ ജീവതിത്തിലേക്കുള്ള രണ്ടാം വരവിലാണ്. 2018ൽ ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തന്നെ പരിചരിച്ച് ഡോക്ടർമാർ പോലും താൻ നടക്കാൻ 20 ശതമാനം സാധ്യത ഉള്ളു എന്ന കരുതിയതിൽ നിന്നാണ് ഹനാൻ ഇന്ന് ആ വിധിയെ മാറ്റി എഴുതിയിരിക്കുകയാണ്.

ALSO READ : "എന്റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ പിഎംഎസ് ദിനങ്ങളിലാണ്''; ലിവിങ് വിത്ത് പിഎംഎസ് ക്യാംപയിൻ തുടക്കം ഇവിടെയാണ്

ഹനാന്റെ വർക്കഔട്ട് വീഡിയോയാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു യുട്യൂബ് മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് തന്റെ തിരിച്ച് വരവിനെ കുറിച്ച് ഹനാൻ വ്യക്തമാക്കുന്നത്. വീൽ ചെയറിൽ നിന്ന് സ്വന്തം ആത്മബലം കൊണ്ട് എഴുന്നേറ്റ് നിന്ന് ഹനാൻ ഇപ്പോൾ ജിമ്മിൽ അനായാസം വർക്ക്ഔട്ട് ചെയ്യുകയാണ്. 

നട്ടെല്ലിന് ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരഘടന അൽപം വളഞ്ഞുയെന്നു, പിന്നീട് ജിമ്മിലെത്തി ജിന്റോ മാഷിന് കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതത്തിലേക്കുള്ള രണ്ടാം വരവ് ആരംഭിക്കുന്നതെന്ന് ഹനാൻ പറയുന്നു. ഒരു വർഷം കൊണ്ട് തന്റെ ശരീരഘടന വീണ്ടെടുക്കുമെന്നായിരുന്നു താൻ കരുതിയരുന്നതെന്നും എന്നാൽ ജിമ്മിൽ ചേർന്ന് രണ്ടരമാസം കൊണ്ട് ഫലം കണ്ടുയെന്നു ഹനാൻ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More