Home> Health & Lifestyle
Advertisement

Optical Illusion : ഈ ചിത്രത്തിൽ ഒരു വമ്പൻ നിധി ഒളിപ്പിച്ചിട്ടുണ്ട്; 7 സെക്കന്റുകളിൽ കണ്ടെത്താമോ?

Viral optical Illusion : അതിബുദ്ധിമാന്മാരായ ആളുകൾക്ക് മാത്രമേ ഈ നിധി കണ്ടെത്താൻ കഴിയൂ.

Optical Illusion : ഈ ചിത്രത്തിൽ ഒരു വമ്പൻ നിധി ഒളിപ്പിച്ചിട്ടുണ്ട്; 7 സെക്കന്റുകളിൽ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഇത്തരം ചിത്രങ്ങളിൽ മാത്രം സമയം ചിലവഴിക്കുന്ന നിരവധി പേരാണ് ഉള്ളത്. ഇക്കാലത്തെ വിരസവും എന്നാൽ വേഗതയേറിയതുമായി ജീവിതത്തിലെ വിരസതയും ടെൻഷനും ഉത്കണ്ഠയും മറ്റും മാറ്റാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. നിങ്ങളുടെ ഏകാഗ്രതയും ബുദ്ധികൂർമ്മതയും വർധിപ്പിക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങൾ പലപ്പോഴും നിങ്ങൾക്ക് പോലും അറിയാത്ത നിങ്ങളുടെ വ്യക്തിത്വ സവിശേഷതകൾ  മനസിലാക്കാൻ സഹായിക്കും. പലപ്പോഴും തങ്ങളുടെ രോഗികളെ പൂർണമായും മനസിലാക്കാൻ പലപ്പോഴും മാനസികാരോഗ്യ വിദഗ്ദ്ധന്മാരും ഇത്തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇത്. കടലിനടിയിലെ ദൃശ്യങ്ങൾ ഒരു ചിത്രകാരൻ തന്റെ ഭാവനയ്ക്ക് അനുസരിച്ച് പകർത്തിയിരിക്കുന്ന ചിത്രമാണ് ഇത്. അതിമനോഹരമായ ഈ ചിത്രത്തിൽ ജെല്ലി ഫിഷിനെയും, നക്ഷത്ര മത്സ്യത്തെയും, നീരാളിയെയും വിവിധ മീനുകളെയും ഒക്കെ കാണാം. അതിമനോഹരമായ ഈ ചത്രത്തിൽ എവിടെയോ ചിത്രകാരൻ ഒരു നിധി ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. എന്നാൽ അതിബുദ്ധിമാന്മാരായ ആളുകൾക്ക് മാത്രമേ ഈ നിധി കണ്ടെത്താൻ കഴിയൂ. നിങ്ങൾക്ക് ഈ നിധി കണ്ടുപിടിക്കാനുള്ള സമയം 7 സെക്കന്റുകൾ മാത്രമാണ്. അതിനുള്ളിൽ ഈ നിധി കണ്ടെത്താൻ കഴിയുമോയെന്ന് നിങ്ങൾ ശ്രമിച്ച് നോക്കൂ.

ALSO READ: ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പുള്ളിപ്പുലിയെ 7 സെക്കന്റുകളിൽ കണ്ടെത്താമോ ?

നിധി കാണാം 

fallbacks

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More