Home> Health & Lifestyle
Advertisement

Vintage Bikes Collection ; ആരെയും കൊതിപ്പിക്കുന്ന വിന്റേജ് ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ശേഖരണവുമായി അടിമാലി സ്വദേശി

Vintage Bikes സ്കൂട്ടറുകളുടെയും ആരെയും കൊതിപ്പിക്കുന്ന അപൂർവ ശേഖരത്തിനുടമയാണ് ഇടുക്കി (Idukki) അടിമാലി സ്വദേശി അനസ് കൂനാരിയിൽ.

Vintage Bikes Collection ; ആരെയും കൊതിപ്പിക്കുന്ന വിന്റേജ് ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ശേഖരണവുമായി അടിമാലി സ്വദേശി

Idukki : വിന്റേജ് ബൈക്കുകളുടെയും (Vintage Bikes) സ്കൂട്ടറുകളുടെയും ആരെയും കൊതിപ്പിക്കുന്ന അപൂർവ ശേഖരത്തിനുടമയാണ് ഇടുക്കി (Idukki) അടിമാലി സ്വദേശി അനസ് കൂനാരിയിൽ. ഒരു കാലത്ത് ഇന്ത്യൻ നിരത്തുകൾ അടക്കിവാണിരുന്ന അറുപതോളം ഇരുചക്ര വാഹനങ്ങളാണ് അനസിന്റെ കൈവശമുള്ളത്. 

1959ൽ ഇറങ്ങിയ ലാംബ്രട്ട സ്കൂട്ടറാണ് അനസിന്റെ കയ്യിലുള്ളതിൽ ഏറ്റവും പഴയ വാഹനം, ലാംബി വേരിയന്റുകൾ, വിജയ് സൂപ്പർ, ആൽവിൻ പുഷ്പക്, രാജദൂത്, ജാവ, യെസ്ഡി തുടങ്ങി പഴയ ഇരുചക്രരാജാക്കന്മാരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ALSO READ : Electric Vehicle ചാർജിങ്ങിന് നിരക്ക് നിശ്ചയിച്ച് കെഎസ്ഇബി

1973 ലെ ബോളിവുഡ് ബ്ലോക്ബസ്റ്റർ ചിത്രം ബോബി, ഋഷി കപൂറിനും ഡിമ്പിൾ കപാഡിയയ്ക്കുമൊപ്പം സൂപ്പർ സ്റ്റാർ പദവി നൽകിയ രാജദൂത് ജിടിഎസ് 175 അഥവാ ബോബി രാജദൂതാണ് കൂട്ടത്തിലെ മിന്നും താരം

.ALSO READ : Ola Electric Scooter ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും; തീയതി പ്രഖ്യാപിച്ച് Ola CEO Bhavish Aggarwal

കാലമെത്ര കഴിഞ്ഞാലും പ്രതാപം നഷ്ടപ്പെടാത്ത ഈ വാഹനങ്ങൾക്ക് മോഹവില പറഞ്ഞ് പലരുമെത്താറുണ്ട്. പക്ഷെ ഒന്നു പോലും നഷ്ടപ്പെടുത്താൻ അനസ് തയ്യാറല്ല. മറ്റൊരാൾക്ക് തന്റെ വാഹനങ്ങൾ നൽകുക സിനിമാ ചിത്രീകരണ ആവശ്യങ്ങൾക്കായി വിട്ടു നൽകുമ്പോൾ മാത്രം. മൂന്നാറിൽ ഇരുചക്ര വാഹനങ്ങളുടെ ഒരു മ്യൂസിയമൊരുക്കണമെന്നതാണ് ഈ അടിമാലിക്കാരന്റെ സ്വപ്നം.

ALSO READ : Ola Electric Scooter : ഡീലർമാരില്ല, കമ്പിനി സ്കൂട്ടർ നേരിട്ട് വീട്ടിലെത്തിക്കും

മഡ് റൈയിസ് തുടങ്ങിയ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു അനസ്. ആ കമ്പമാണ് പിന്നീട് വിന്റേജ് ബൈക്ക് ശേഖരണത്തിലേക്കും നയിച്ചത്. ചില ഷോട്ട് ഫിലിമുകളിലും സിനിമകളിലുമൊക്കെ അനസ് അഭിനയിച്ചിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More