Home> Health & Lifestyle
Advertisement

Valentine’s Week 2022 : പ്രണയം ഉള്ളിൽ വെക്കാനുള്ളതല്ല, പറയണം; അതിന് ചില ഐഡിയകളുണ്ട്

പ്രണയം പറയാൻ ആഗ്രഹിക്കുന്നവർക്കും, വിവാഹ അഭ്യർഥന നടത്താൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും നല്ല ദിവസമാണിത്.

Valentine’s Week 2022 : പ്രണയം ഉള്ളിൽ വെക്കാനുള്ളതല്ല, പറയണം; അതിന് ചില ഐഡിയകളുണ്ട്

വാലെന്റൈൻസ് വീക്കിൽ ഫെബ്രുവരി 8 നാണ് പ്രൊപ്പോസ് ഡേ. നിങ്ങളുടെ പ്രണയം നിങ്ങളുടെ പങ്കാളിയെ അറിയിക്കാനുള്ള ദിവസമാണിത്. ഈ ദിവസം വാഗ്ദാനത്തെയും ഒരുമയെയും സൂചിപ്പിക്കുന്നതാണ്. പ്രണയം പറയാൻ ആഗ്രഹിക്കുന്നവർക്കും, വിവാഹ അഭ്യർഥന നടത്താൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും നല്ല ദിവസമാണിത്.

കാൻഡിൽ ലൈറ്റ് ഡിന്നർ 

   
കാൻഡിൽ ലൈറ്റ് ഡിന്നറാണ് പ്രണയാഭ്യർഥനയും, വിവാഹ അഭ്യർഥനയും നടത്താനുള്ള ഏറ്റവും നല്ല സമയം. കോവിഡ് കാലമായതിനാൽ പുറത്ത് പോകാതെ, വീട്ടിൽ തന്നെ നിങ്ങക്ക് കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കി നിങ്ങളുടെ പ്രണയം അറിയിക്കാം. നിങ്ങളുടെ പങ്കാളിയുടെ ഇഷ്ട ഭക്ഷണം ഉണ്ടാക്കുന്നതിനൊപ്പം, നല്ല പൂക്കൾ വാങ്ങുന്നതും നല്ലതാണ്.

ALSO READ: Rose Day 2022 : ഓരോ നിറത്തിനും ഓരോ അർഥങ്ങളാണ്; റോസ് സമ്മാനിക്കുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്

പ്രണയ ഗാനങ്ങൾ 

വലിയ തിരക്കുകളും ബഹളങ്ങളും ഇഷ്ടപ്പെടാത്ത ഒരാളാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ, അവർക്ക് ഇഷ്ടപ്പെട്ട പ്രണയ ഗാനങ്ങൾ കേൾപ്പിച്ച് കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ പ്രണയ അഭ്യർഥനയോ, വിവാഹ അഭ്യർഥനയോ നടത്താം.

ALSO READ: Valentine's Week 2022 | 'പ്രൊപ്പോസ് ഡേ മുതൽ പ്രോമിസ് ഡേ' വരെ, പ്രണയം പറയാൻ ഈ നാളുകൾ...

ഒരു കവിത എഴുതാം 

ഒരു കവിതയെഴുതി നിങ്ങളുടെ പ്രണയം അറിയിക്കുന്നത് ക്ലിഷേയായി തോന്നാം. എന്നാൽ അത് ഏറ്റവും സുന്ദരമായി വിവാഹ, പ്രണയ അഭ്യർത്ഥനകൾ നടത്താനുള്ള മാർഗമാണ്. ഇത് നിങ്ങളുടെ മനസ്സിൽ നിങ്ങളുടെ പങ്കാളിക്കുള്ള സ്ഥാനം അവർക്ക് മനസിലാക്കി കൊടുക്കും. കവിതയ്‌ക്കൊടുവിൽ വിവാഹ, പ്രണയ അഭ്യർത്ഥനകൾ ഉൾപ്പെടുത്തുകയും ചെയ്യാം.

ALSO READ:  Masala Tea Health Benefits: മസാല ചായ ദിവസവും കുടിക്കാം, കാരണവും ഗുണങ്ങളും അറിയാം

മൃഗസ്നേഹികളെ പ്രൊപ്പോസ് ചെയ്യേണ്ടത്

നിങ്ങളുടെ പങ്കാളിക്ക് മൃഗങ്ങളെ ഇഷ്ടമാണെങ്കിൽ, നിങ്ങൾക്ക് വളർത്ത് മൃഗങ്ങളെ ഉപയോഗിച്ച് വിവാഹ, പ്രണയ അഭ്യർത്ഥനകൾ നടത്താം. നിങ്ങളുടെ പട്ടിയുടെയോ, പൂച്ചയുടെയോ കഴുത്തിൽ കെട്ടി നിങ്ങളുടെ സമ്മാനം നൽകാം. അല്ലെങ്കിൽ ഒരു മൃഗത്തെ തന്നെ സമ്മാനമായി നൽകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More