Home> Health & Lifestyle
Advertisement

Type 2 Diabetes: പ്രമേഹത്തെ നിയന്ത്രണത്തിലാക്കാം മരുന്നുകളില്ലാതെ തന്നെ

Type 2 Diabetes Diet: ജീവിതശൈലി ശീലങ്ങളിൽ ആരോ​ഗ്യകരമായ മാറ്റങ്ങൾ വരുത്തുകയോ ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയോ ചെയ്യുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാവുന്നതാണ്.

Type 2 Diabetes: പ്രമേഹത്തെ നിയന്ത്രണത്തിലാക്കാം മരുന്നുകളില്ലാതെ തന്നെ

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണായ ഇൻസുലിൻ നിങ്ങളുടെ ശരീരം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നത്. ജീവിതശൈലി ശീലങ്ങളിൽ ആരോ​ഗ്യകരമായ മാറ്റങ്ങൾ വരുത്തുകയോ ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയോ ചെയ്യുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാവുന്നതാണ്.

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഭൂരിഭാഗം ആളുകളും അവരുടെ രോ​ഗാവസ്ഥയെ ചികിത്സിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗം ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കുന്നതാണെന്ന് വിശ്വസിക്കുന്നു. എന്നാൽ, പ്രമേഹം ജീവിതശൈലീ രോ​ഗമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ലഘു ഭക്ഷണങ്ങൾ എന്നിവ പ്രമേഹ നിയന്ത്രണത്തെ വളരെയധികം സ്വാധീനിച്ചേക്കാം.

കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ, ചില സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ അടങ്ങിയ പ്രമേഹ-സൗഹൃദ ഭക്ഷണക്രമം, പതിവ് വ്യായാമം എന്നിവ പ്രമേഹരോ​ഗികളിൽ വലിയ മാറ്റം ഉണ്ടാക്കും. ഭാവിയിൽ രോഗത്തിന്റെ നിരവധി പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ഈ ഭക്ഷണക്രമങ്ങൾക്ക് സാധിക്കും.

മരുന്നില്ലാതെ എങ്ങനെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാം?

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം: പ്രമേഹത്തിന് പ്രത്യേക ഭക്ഷണക്രമമൊന്നും നിർദേശിക്കപ്പെടുന്നില്ല. എന്നിരുന്നാലും, കൃത്യമായ ഭക്ഷണക്രമം നിലനിർത്തുക, പഴങ്ങൾ, അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ പോലുള്ള ഉയർന്ന ഫൈബർ ഇനങ്ങൾ കുറച്ച് കഴിക്കുക. സമീകൃതവും പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

വ്യായാമം ശീലമാക്കുക: ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും വ്യായാമം നിർണായകമാണ്. കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ വ്യായാമ വ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ്, അവ നിങ്ങൾക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

ALSO READ: Gallbladder Cancer: പിത്തസഞ്ചി കാൻസർ; അവ​ഗണിക്കരുത് ഈ ലക്ഷണങ്ങളെ, ജാ​ഗ്രത പുലർത്തണം

ശരീരഭാരം കുറയ്ക്കൽ: രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവ ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അമിതഭാരമുണ്ടെങ്കിൽ, ചെറിയ അളവിൽ ശരീരഭാരം കുറയുന്നത് പോലും ഈ അവസ്ഥകൾ മെച്ചപ്പെടാൻ സഹായിക്കും. ആരോ​ഗ്യകരമായ ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്.

പുകവലി ഉപേക്ഷിക്കുക: പുകവലിക്കാത്തവരേക്കാൾ പുകവലിക്കാർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, പുകവലിക്കുന്ന പ്രമേഹരോഗികൾക്ക് കാര്യമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹമുള്ളവർ പുകവലി ഉപേക്ഷിക്കുന്നത് അവരുടെ പൊതുവായ ആരോഗ്യവും പ്രമേഹ ലക്ഷണങ്ങളും വേഗത്തിൽ മെച്ചപ്പെടുന്നതിന് സഹായിക്കുന്നു.

കൃത്യമായി പരിശോധന നടത്തുക: രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടെത്തുന്ന ഉപകരണം വീട്ടിൽ ഉണ്ടായിരിക്കുന്നത് ​ഗുണം ചെയ്യും. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത് പരിശോധിക്കുക.

ടൈപ്പ് 2 പ്രമേഹം പല വിധത്തിൽ കൈകാര്യം ചെയ്യാം. സാധാരണയായി, ഭക്ഷണക്രമവും വ്യായാമവുമാണ് പ്രാരംഭ ഘട്ടം. പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള മറ്റൊരു നിർണായക ഘട്ടം പുകവലി ഉപേക്ഷിക്കുക എന്നതാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ ഭക്ഷണവും വ്യായാമവും ചെയ്തിട്ടും ഫലം ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ ഡോക്ടർ ഇൻസുലിൻ എടുക്കുന്നത് നിർദ്ദേശിക്കുകയോ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്ന പ്രമേഹ മരുന്നുകൾ നിർദ്ദേശിക്കുകയോ ചെയ്യാം.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More