Home> Health & Lifestyle
Advertisement

Yellow teeth: മഞ്ഞപ്പല്ലുകൾ ആത്മവിശ്വാസത്തെ ബാധിക്കുന്നോ..? ഈ നുറുങ്ങ് പരീക്ഷിക്കുക!

Teeth Whitening tips: പലരും അമിതമായി പണം ചെലവിട്ടാണ് പല്ലിലെ മഞ്ഞ നിറം അകറ്റാൻ ശ്രമിക്കുന്നത്.

Yellow teeth: മഞ്ഞപ്പല്ലുകൾ ആത്മവിശ്വാസത്തെ ബാധിക്കുന്നോ..? ഈ നുറുങ്ങ് പരീക്ഷിക്കുക!

മഞ്ഞപ്പല്ല് കാരണം പലർക്കും ആത്മവിശ്വാസക്കുറവും അപകർഷതാ ബോധവും അനുഭവപ്പെടാറുണ്ട്. പല്ലിലെ മഞ്ഞ നിറം അകറ്റാനായി പലരും അമിതമായി പണം ചെലവിടാറുണ്ട്. എന്നാൽ ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിലുള്ള ചില നിസാര വസ്തുക്കൾ ഉപയോ​ഗിച്ച് പല്ലിലെ മഞ്ഞനിറം മാറ്റാൻ സാധിക്കും. ഇത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. എങ്ങനെയാണ് ഈ മാന്ത്രികക്കൂട്ട് തയ്യാറാക്കുന്നതെന്ന് നോക്കാം. 

ഈ ടിപ്പ് തയ്യാറാക്കാൻ, ഒരു പാത്രത്തിൽ ആവശ്യത്തിന് ടൂത്ത് പേസ്റ്റ് എടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞളും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കുക. 8 തുള്ളി നാരങ്ങ നീര് ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇത്തരത്തിൽ തയ്യാറാക്കിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുക.

ALSO READ: പനിക്ക് പറ്റുന്ന വീട്ടു വൈദ്യം, നുറുങ്ങുൾ പലത് 

രണ്ട് ദിവസത്തിലൊരിക്കൽ ഈ ടിപ്പ് ചെയ്യുന്നത് പല്ലിന്റെ മഞ്ഞനിറം മാറുകയും പല്ല് വെളുപ്പിക്കുകയും ചെയ്യും. കൂടാതെ, വായ് നാറ്റം കുറയുകയും വായ ഫ്രഷ് ആകുകയും ചെയ്യും. മഞ്ഞ പല്ലുള്ളവർ ചായയും കാപ്പിയും കുടിക്കുന്നത് കുറക്കണം. എങ്കിൽ മാത്രമേ ഈ പ്രശ്നത്തിൽ നിന്ന് മോചനം ലഭിക്കൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More