Home> Health & Lifestyle
Advertisement

Yellow Teeth | പല്ലിലെ മഞ്ഞ നിറമാണോ നിങ്ങളുടെ പ്രശ്നം? ഈ പഴങ്ങൾ കഴിച്ചു നോക്കൂ

പുകവലി, വായ ശുചിത്വം, ജനിതക വൈകല്യങ്ങൾ അല്ലെങ്കിൽ അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിങ്ങനെ പല കാരണങ്ങളാൽ പല്ലുകൾക്ക് മഞ്ഞ നിറമുണ്ടാകാം.

Yellow Teeth | പല്ലിലെ മഞ്ഞ നിറമാണോ നിങ്ങളുടെ പ്രശ്നം? ഈ പഴങ്ങൾ കഴിച്ചു നോക്കൂ

ഒരാളുടെ സൗന്ദര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പല്ല്. പല്ലിന് ബലമുണ്ടോ ഇല്ലയോ എന്ന് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ പല്ലിന്റെ മഞ്ഞനിറം കാരണം ആളുകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ? പുകവലി, വായ ശുചിത്വം, ജനിതക വൈകല്യങ്ങൾ അല്ലെങ്കിൽ അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിങ്ങനെ പല കാരണങ്ങളാൽ പല്ലുകൾക്ക് മഞ്ഞ നിറമുണ്ടാകാം. പല്ലിന് മഞ്ഞ നിറം വരാതിരിക്കാൻ ഈ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

സ്ട്രോബറി

സ്ട്രോബെറിയിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കുന്നു. വായ്ക്കുള്ളിലെ ബാക്ടീരിയകളെ അകറ്റാൻ സഹായിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

Also Read: Memory Loss | കോവിഡിന് ശേഷം ഓർമ്മക്കുറവ് ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ആപ്പിൾ

ഉമിനീർ ഉണ്ടാക്കാൻ സഹായിക്കുന്ന മാലിക് ആസിഡ് ആപ്പിളിലും അടങ്ങിയിട്ടുണ്ട്. ഈ ഉമിനീർ പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കുന്നു.

വാഴപ്പഴം

വാഴപ്പഴത്തിൽ നാരുകൾ, വിറ്റാമിൻ ബി6, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. വാഴപ്പഴത്തിന്റെ പരമാവധി ഗുണങ്ങൾ ലഭിക്കുന്നതിന്, വാഴപ്പഴത്തിന്റെ തൊലി ഏകദേശം 1-2 മിനിറ്റ് പല്ലിൽ തേയ്ക്കുക, 5 മിനിറ്റ് കഴിഞ്ഞ് ബ്രഷ് ചെയ്യുക.

Also Read: Health tips | ജലദോഷവും ചുമയും മാറാൻ ചില ആയുർവേദ പൊടിക്കൈകൾ

മഞ്ഞ പല്ലുകൾ ഒഴിവാക്കാൻ വായയുടെ ശുചിത്വം നോക്കേണ്ടതും പ്രധാനമാണ്. ദിവസത്തിൽ രണ്ടുതവണ പല്ല് തേയ്ക്കണം. പുകവലി ഒഴിവാക്കുക. കാരറ്റ്, പച്ചക്കറികൾ, ഇലക്കറികൾ, ബ്രോക്കോളി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
Read More