Home> Health & Lifestyle
Advertisement

അമിതമായി തണുപ്പുള്ളതും ചൂടുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കും മുൻപ് ശ്രദ്ധിക്കുക

വായുടെ ശുചിത്വമില്ലായ്മ, പല്ലിന്റെ ഘടനാപരമായ പ്രശ്‌നങ്ങള്‍, മോണരോഗങ്ങള്‍ ഇവയെല്ലാം പല്ലിന്റെ ആരോഗ്യത്തിന് വെല്ലുവിളിയാണ്

അമിതമായി തണുപ്പുള്ളതും ചൂടുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കും മുൻപ് ശ്രദ്ധിക്കുക

പല്ലുകൾ ആരോ​ഗ്യത്തോടെയിരിക്കുന്നതിന് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വായുടെ ശുചിത്വമില്ലായ്മ, പല്ലിന്റെ ഘടനാപരമായ പ്രശ്‌നങ്ങള്‍, മോണരോഗങ്ങള്‍ ഇവയെല്ലാം പല്ലിന്റെ ആരോഗ്യത്തിന് വെല്ലുവിളിയാണ്. അതുപോലെ തന്നെ, നമ്മുടെ ഭക്ഷണശീലങ്ങളും പല്ലുകളുടെ ആരോ​ഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്. വേനൽക്കാലത്തെ ചൂടിനെ ചെറുക്കാൻ നമ്മൾ പലപ്പോഴും വളരെ തണുത്ത പാനീയങ്ങളെയും ഭക്ഷണങ്ങളും കഴിക്കാറുണ്ട്. എന്നാൽ ഇത് നമ്മുടെ പല്ലുകളെ എങ്ങനെ ബാധിക്കുമെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി തണുപ്പും ചൂടുമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കും മുമ്പ് പല്ലിന്റെ ആരോഗ്യത്തെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. അമിതമായ തണുപ്പുള്ളതോ ചൂടുള്ളതോ ആയ ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുന്നത് പല്ലിന്റെ പുറമെയുള്ള പാളിയായ ഇനാമലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

അമിതമായി തണുത്ത പാനീയങ്ങള്‍: ഫ്രിഡ്ജില്‍ വച്ച് അമിതമായി തണുപ്പിച്ചെടുത്ത പാനീയങ്ങള്‍ കുടിക്കുന്നത് പല്ലുകൾക്ക് ദോഷം ചെയ്യും. പല്ലുകളുടെ ഇനാമൽ നഷ്ടപ്പെട്ട് പല്ലിന് പുളിപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. പല്ലില്‍ പോട് ഉണ്ടാകാനും മോണരോഗം അടക്കമുള്ളവയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

അമിതമായി ചൂടുള്ള പാനീയങ്ങള്‍: അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണങ്ങളും പല്ലുകളുടെ ആരോ​ഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കും. കടുത്ത വേദന അനുഭവപ്പെടുന്നതിനും പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനുമെല്ലാം അമിതമായി ചൂടുള്ള ഭക്ഷണപദാർഥങ്ങൾ കാരണമാകും.

ALSO READ: ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്താം; നിരവധിയാണ് ആരോ​ഗ്യ​ഗുണങ്ങൾ

മധുരം: മധുരപലഹാരങ്ങളെല്ലാം തന്നെ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. മിഠായി, കേക്ക് പോലുള്ള പലഹാരങ്ങള്‍ പതിവായി കഴിക്കുന്നത് തീര്‍ച്ചയായും പല്ലുകളെ ബാധിക്കും. അതിനാല്‍ മധുരപലഹാരങ്ങളുടെ ഉപയോഗം എപ്പോഴും മിതമായിരിക്കാൻ ശ്രദ്ധിക്കുക.

അസിഡിക് ഭക്ഷണം: ആസിഡിന്റെ അംശം കാര്യമായി അടങ്ങിയ ഭക്ഷണ-പാനീയങ്ങളും പരമാവധി കുറച്ച് ഉപയോ​ഗിക്കുന്നതാണ് നല്ലത്. കാരണം ഇവയും പല്ലിന് കാര്യമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആസിഡിന്റെ അംശം കൂടുതലായുള്ള പാനീയങ്ങളും പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More