Home> Health & Lifestyle
Advertisement

അവഗണിക്കരുത് തൊണ്ടവേദനയെ

തൊണ്ടവേദന എല്ലാവർക്കും വരാറുള്ള ഒരു സാധാരണ രോഗമാണ്. സാധാരണ കണ്ടുവരുന്ന രോഗം എന്നതിനാൽ അത് ഗൗരവത്തിലെടുക്കേണ്ടതില്ല എന്നർത്ഥമില്ല. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ കണ്ടുവരുന്ന തൊണ്ടവേദന അഥവാ ടോൺസിലൈറ്റിസ് ശ്രദ്ധയോടെയും കൃത്യ സമയത്തും ചികിത്സിക്കേണ്ടത് തന്നെയാണ്. സാധാരണമായ ഈ രോഗം നമുക്ക് വലിയ ബുദ്ധിമുട്ടുകൾക്കും സങ്കീർണതകൾക്കു കാരണമായേക്കും.

അവഗണിക്കരുത് തൊണ്ടവേദനയെ

തീരെ ചെറിയ കുട്ടികളിൽ തുടങ്ങി വലിയ ആളുകൾക്ക് വരെ കണ്ടുവരുന്ന ഒന്നാണ് തൊണ്ടവേദന . മനുഷ്യശരീരത്തിലുള്ള പ്രതിരോധ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ടോൺസിലുകൾ . ശരീരത്തിനുള്ളിൽ കടക്കുന്ന അണുക്കളെ ആദ്യം നേരിടുന്നത് ഈ ടോൺസിലുകളാണ് . തൊണ്ടയിൽ നാവിന്റെ ഉദ്ഭവ സ്ഥാനത്ത് ഇരുവശങ്ങളിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. സാധാരണയായി ടോൺസിലുകൾ അണുക്കളെ തടഞ്ഞുനിർത്തി അവയെ നശിപ്പിച്ചോ നിർവീര്യമാക്കിയോ ആണ് ആര്യോഗം സംരക്ഷിക്കുന്നത്.എന്നാൽ എല്ലായ്പ്പോഴും ഈ പ്രതിരോധ നടപടി ശരിയാവണമെന്നില്ല . അണുക്കൾ കൂട്ടത്തോടെ എത്തി ആക്രമണത്തിന്റെ ശക്തി കൂടുമ്പോൾ ടോൺസിലുകൾ കീഴടങ്ങും . 

എന്താണ് ടോൺസിലൈറ്റിസ് 

ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോൺസിൽ ഗ്രന്ഥിയിൽ ഉണ്ടാകുന്ന അണുബാധയാണ് ടോൺസിലൈറ്റിസ് . മുതിർന്നവരിലും കുട്ടികളിലും ഇത്  കാണപ്പെടുമെങ്കിലും സാധാരണയായി കുട്ടികളിലാണ് ധാരാളമായി കാണപ്പെടുന്നത്.സാധാരണഗതിയിൽ ശ്രദ്ധയിൽപ്പെടാതിരിക്കുന്ന ടോൺസിലുകൾ അണുബാധ
 ഉണ്ടാകുന്നതോടെ അവ തടിച്ച് ചുവന്ന് വലുതാകും . 

Read Also: Diabetes: പ്രമേഹ രോഗിയാണോ? രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാൻ ചില പൊടികൈകൾ 

ടോൺസിലൈററിസ് കാരണങ്ങൾ

പെട്ടെന്നുണ്ടാവുകയോ നീണ്ടുനിൽക്കുന്ന അണുബാധയുടെ ഭാഗമായോ ടോൺസിലൈററിസ് ഉണ്ടാകാം . 
വൈറസുകളും ബാക്ടീരിയകളും അമുബാധയ്ക്കിടയാക്കാറുണ്ട് . ശരീരത്തിന്റെ അകത്തും പുറത്തും
അണുബാധക്കനുകൂലമായ സാഹചര്യം ഒരുങ്ങിയാൽ രോഗം എളുപ്പം പിടിപെടും . അണുക്കൾ ടോൺസിൽ 
ഗ്രന്ഥിയുടെ ഉപരിതലത്തിൽ അടിഞ്ഞുകൂടി അണുബാധക്കിടയാക്കും . തൊണ്ടയിൽ  താപനിലയിൽ കുറവുണ്ടാകുന്നത്
അണുബാധ ഉണ്ടാക്കും . നല്ല ചൂടുള്ള കാലാവസ്ഥയിൽ തണുത്ത വെള്ളം,തണുത്ത ഭക്ഷണം ഇവ കഴിക്കുക,മഞ്ഞുകൊള്ളുക
മഴ നനയുക,തുടർച്ചയായി എന്നിവയും  ടോണ്‍സിലൈറ്റിസിനിടയാക്കും. 

പകരുന്ന രോഗമാണോ?

ടോൺസിലൈറ്റിസ് ഒരു പകരുന്ന രോഗമാണ്. രോഗിയുടെ മൂകകിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങളുമായുള്ള
സമ്പർക്കം രോഗം പകരാനിടയാക്കും . വായുവിലൂടെയും കൈകൾ വഴി അന്നപഠത്തിലൂടെയും അടുത്തിടപെഴരുമ്പോൾ
രോഗാണുക്കുകൾ പ്രവേശിക്കുന്നു . 

ലക്ഷണങ്ങള്‍

*പനിക്കൊപ്പം ഉണ്ടാകുന്ന  തൊണ്ടവേദന
*ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്
*ടോണ്‍സിലുകളില്‍ ചുവപ്പ്, പഴുപ്പ്, വെളുത്ത പാട ഇവ കാണുക
*കഴുത്തിലെ  വീക്കവും വേദനയും
*ചെവിവേദന 
ഇവയൊക്കെയാണ്  പ്രധാന ലക്ഷണങ്ങള്‍

പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ സ്ഥിരമായി ഒരു തടിപ്പ് കാണാറുണ്ട്. അണുബാധയുള്ളപ്പോള്‍ തടിപ്പില്‍ തൊട്ടാല്‍ വേദന ഉണ്ടാകും. തൊണ്ടയുടെ ഒരു ഭാഗത്ത് മാത്രം അനുഭവപ്പെടുന്ന വേദനയെ അവഗണിക്കരുത് . പ്രത്യേകിച്ച്
 മുതിർന്നവരിലാണ് ഈ ലക്ഷണമെങ്കിൽ  കൂടുതൽ ശ്രദ്ധ നൽകണം .  

രോഗം സങ്കീര്‍ണതയാവുന്നത് എപ്പോൾ 

*കൃത്യമായി നൽകാത്ത ചികിത്സയും ആവർത്തിച്ചുണ്ടാകുന്ന ടോൺസിലൈറ്റിസും നിരവധി
സങ്കീർണതകൾക്ക് കാരണമാകും

*ഹൃദയവാൽവിനെയും വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കും

*ടോൺസിലൈറ്റിസ് സ്ഥിരമായി വരുന്നവർക്ക് ചെവിവേദന അനുഭവപ്പെടും

*രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ടോൺസിലൈറ്റിസ് 
കൂടുതലായി ബാധിക്കുന്നതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

Read More