Home> Health & Lifestyle
Advertisement

Headache: വിട്ടുമാറാത്ത തലവേദന അലട്ടുന്നുണ്ടോ? ഇനി മരുന്ന് വേണ്ട, അടുക്കളയിലെ ഈ 5 ഇനങ്ങള്‍ ഫലപ്രദം!

Headache home remedies: തലവേദന അനുഭവപ്പെട്ടാൽ ഉടനെ ഭൂരിഭാ​ഗം ആളുകളും മരുന്നുകൾ കഴിക്കുകയാണ് ചെയ്യുന്നത്.

Headache: വിട്ടുമാറാത്ത തലവേദന അലട്ടുന്നുണ്ടോ? ഇനി മരുന്ന് വേണ്ട, അടുക്കളയിലെ ഈ 5 ഇനങ്ങള്‍ ഫലപ്രദം!

ഇന്ന് സാധാരണയായി മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് തലവേദന. തലവേദനയ്ക്ക് വ്യത്യസ്ത കാരണങ്ങളുണ്ട്. ചിലർക്ക് ജോലി സമ്മർദ്ദം ഉണ്ടാകുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ട്. മറ്റു ചിലരിൽ അമിതമായ മൊബൈൽ ഉപയോ​ഗമാണ് കാരണമാകുന്നതെങ്കിൽ ചിലർക്ക് ഉറക്കമില്ലായ്മയാകാം കാരണം. 

തലവേദന അനുഭവപ്പെട്ടാൽ ഉടനെ ഭൂരിഭാ​ഗം ആളുകളും മരുന്നുകളിൽ അഭയം പ്രാപിക്കാറാണ് പതിവ്. എന്നാൽ മരുന്നുകൾ കഴിക്കുന്നതിന് പകരം ചില വീട്ടുവൈദ്യം പരീക്ഷിച്ചാൽ തലവേദനയിൽ നിന്ന് വേ​ഗത്തിൽ ആശ്വാസം ലഭിക്കും. നിങ്ങൾക്കും തലവേദന പ്രശ്‌നമുണ്ടെങ്കിൽ, മരുന്ന് കഴിക്കുന്നതിനുപകരം ഈ പരിഹാരങ്ങൾ ഉപയോഗിച്ച് മുക്തി നേടാവുന്നതാണ്. 

ALSO READ: എല്ലുകൾക്ക് ബലക്കുറവോ..? ഈ വിറ്റാമിന്റെ അഭാവം ആകാം കാരണംഎല്ലുകൾക്ക് ബലക്കുറവോ..? ഈ വിറ്റാമിന്റെ അഭാവം ആകാം കാരണം

ഗ്രാമ്പൂ എണ്ണ

എല്ലാ വീട്ടിലെ അടുക്കളയിലും എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. എന്നാൽ ഗ്രാമ്പൂ എണ്ണ തലവേദനയ്ക്ക് വളരെയധികം സഹായകരമാണെന്ന കാര്യം പലർക്കും അറിയില്ല. ഗ്രാമ്പൂ എണ്ണ തലയിൽ പുരട്ടുന്നത് തലവേദനയുള്ളപ്പോൾ പെട്ടെന്ന് ആശ്വാസം നൽകും.

തുളസി

തലവേദന മാറ്റാൻ തുളസി ഉപയോഗിക്കാം. നിങ്ങൾക്ക് കടുത്ത തലവേദനയുണ്ടെങ്കിൽ തുളസിയില ഇട്ട് ഒരു ചായ ഉണ്ടാക്കി കുടിക്കുന്നത് ആശ്വാസം നൽകും. തുളസി നീര് തലയിൽ പുരട്ടുകയും ചെയ്യാം. 

ആപ്പിൾ

ആപ്പിൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു പഴമാണ്. തലവേദനയുള്ളവർ ആപ്പിളിൽ ഉപ്പ് ചേർത്തു കഴിക്കുക. ഇത് തലവേദന വേ​ഗത്തിൽ സുഖപ്പെടുത്തുന്നു.

നാരങ്ങ

വിറ്റാമിൻ സിയുടെ നല്ലൊരു ഉറവിടമാണ് നാരങ്ങ. തലവേദന പ്രശ്‌നമുണ്ടെങ്കിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് തുടരുക. ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങാനീര് കലർത്തി കുടിക്കുന്നതും ഫലപ്രദമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More