Home> Health & Lifestyle
Advertisement

Drinking Water: നിങ്ങൾ ആവശ്യത്തിന് കുടിക്കാറുണ്ടോ? ഇല്ലെങ്കിൽ Stroke വരാനുള്ള സാധ്യത കൂടുതലാണ്

ശരീരത്തിന്റെയും തലച്ചോറിന്റെയും ശരിയായ പ്രവർത്തനത്തിനും നല്ല എനർജി ലഭിക്കാനുമൊക്കെ ശരീരത്തിൽ ജലത്തിന്റെ അളവ് ശരിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Drinking Water: നിങ്ങൾ ആവശ്യത്തിന് കുടിക്കാറുണ്ടോ? ഇല്ലെങ്കിൽ Stroke വരാനുള്ള സാധ്യത കൂടുതലാണ്

നമ്മുടെ ആരോഗ്യം (Health) സൂക്ഷിക്കുന്നതിന് വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മനുഷ്യ ശരീരത്തിന്റെ 60 ശതമാനം ജലമാണെന്ന് (Water) നമ്മുക്ക് അറിയാം. അതിനാൽ തന്നെ ശരീരത്തിന്റെയും തലച്ചോറിന്റെയും (Brain) ശരിയായ പ്രവർത്തനത്തിനും നല്ല എനർജി ലഭിക്കാനുമൊക്കെ ശരീരത്തിൽ ജലത്തിന്റെ അളവ് ശരിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം ശരിയായ അളവിൽ ശരീരത്തിൽ എത്തിയില്ലെങ്കിൽ ഉള്ള പ്രശ്‌നങ്ങൾ എന്തൊക്കെ?

സ്ട്രോക്ക് വരാനുള്ള സാധ്യത കൂടും (Stroke)

ബിഎംസി കാർഡിയോ വസ്കുലർ ഡിസോർഡേഴ്സ് നടത്തിയ പഠനം പ്രകാരം ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നത് സ്ട്രോക്ക് (Stroke) ഉണ്ടാകാനുള്ള സാധ്യത കൂട്ടും മാത്രമല്ല സ്ട്രോക്ക് ഉണ്ടായാൽ ഭേദമാകാനുള്ള സമയവും വർധിക്കും. മാത്രല്ല ഹൃദയത്തിന്റെ (Heart) പ്രവർത്തനം ഉജ്ജിതമായി നടക്കാനും വെള്ളത്തിന്റെ അളവ് ശരീരത്തിൽ ശരിയായി നിലനിർത്തണം. മൂത്രത്തിന് മഞ്ഞ നിറമുണ്ടെകിൽ കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

ALSO READ:Insomnia: ഉറക്കകുറവ് പരിഹരിക്കാനുള്ള പൊടികൈകൾ എന്തൊക്കെ?

മാനസികാവസ്ഥയിൽ മാറ്റം വരും (Moodiness)

നിങ്ങളുടെ ശരീരത്തിലെ ജലത്തിന്റെ അംശം കുറവാണെങ്കിൽ നിങ്ങൾക്ക് പെട്ടന്ന് ദേഷ്യവും (Anger) അസ്വസ്ഥതയും വരുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റിക്കട്ടിന്റെ പഠനം സൂചിപ്പിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനത്തിൽ ശരീരത്തിലെ ജലത്തിന്റെ (Water) അളവ് കുറഞ്ഞാൽ മൂഡിനെ രൂക്ഷമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ALSO READ: Healthy Lunch:ചീരതോരനും,ഉപ്പേരിയും മറക്കാതെ കഴിക്കാം ഇൗ കറികൾ ഉച്ചക്ക് ഉൗണിനൊപ്പം

മെറ്റബോളിസം കുറയും (Slower Metabolism)

ജേണൽ ഓഫ് ക്ലിനിക്കൽ എൻ‌ഡോക്രൈനോളജി ആൻഡ് മെറ്റബോളിസം നടത്തിയ പഠനം പറയുന്നത് നിങ്ങൾ ദാഹിച്ചിരിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കുമെന്നാണ്. 17 ഔൺസ് വെള്ളം മെറ്റബോളിസം (Metabolism) 30 % വരെ വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾ വണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇത്രെയും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

തലവേദന ( Headaches)

തലച്ചോർ (Brain) ശരിയായി പ്രവർത്തിക്കണമെങ്കിൽ ആവശ്യത്തിന് വെള്ളം വേണം. ആവശ്യമായ വെള്ളം തലച്ചോറിന് ലഭിച്ചില്ലെങ്കിൽ നമ്മുക്ക് തലവേദന ( Headaches) ഉണ്ടാകും. അത്കൊണ്ട് തന്നെ തലവേദന വരുമ്പോൾ മരുന്ന് കഴിക്കുന്നതിന് മുമ്പ് കുറച്ച് വെള്ളം കുടിച്ച ശേഷം വിശ്രമിക്കുക. എന്നിട്ടും മാറ്റം വന്നില്ലെങ്കിൽ മാത്രം മരുന്ന് കഴിക്കുക.

ALSO READ: Yawning: നിങ്ങൾ നിരന്തരം കോട്ടുവായിടുന്ന ആളാണോ? ശ്രദ്ധിക്കുക ഈ രോഗങ്ങളുടെ ലക്ഷണമാകാം

വണ്ണം കൂടും (Weight Gain)

ചില സമയത്ത് ശരീരത്തിലെ ജലത്തിന്റെ അംശം കുറയുമ്പോൾ നമ്മുടെ ദാഹം നമ്മുക്ക് വിശപ്പായി തോന്നാറുണ്ട്. അങ്ങനെ അധികമായി ഭക്ഷണം കഴിക്കുന്നത് വണ്ണം കൂടാൻ (Weight) കാരണമാകും. ഇത് മാത്രമല്ല ജലം ആവശ്യത്തിന് ശരീരത്തിൽ മെറ്റബോളിസം പതുക്കെയാകും. ഇതും വണ്ണം കൂടാൻ കാരണമാകും. ചെറിയ അളവിൽ വണ്ണം വെക്കുന്നത് ദോഷമല്ലെങ്കിലും ഒരളവിൽ കൂടുതൽ വണ്ണം കൂടുന്നത് ഡയബെറ്റിസ് (Diabetes), ഹൃദൃ രോഗം തുടങ്ങിയ അവസ്ഥകളിലേക്ക് എത്തിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More