Home> Health & Lifestyle
Advertisement

Rose Day 2023: പ്രണയാർദ്രമായ റോസ് ഡേ; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Rose day messages: റോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, വാലന്റൈൻസ് ഡേ എന്നിങ്ങനെയാണ് വാലന്റൈൻസ് വീക്ക് ആഘോഷിക്കുന്നത്.

Rose Day 2023: പ്രണയാർദ്രമായ റോസ് ഡേ; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

വാലന്റൈൻസ് വീക്ക് അടുത്തെത്തി. എല്ലാ ദമ്പതിമാരും തങ്ങളുടെ പ്രിയപ്പെട്ടവരെ സർപ്രൈസ് ആക്കുന്നതിന് പുതിയ വഴികൾ തേടുകയാണ്. റോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, ഒടുവിൽ വാലന്റൈൻസ് ഡേ ഇങ്ങനെയാണ് വാലന്റൈൻസ് വീക്ക് ആഘോഷിക്കുന്നത്. ഫെബ്രുവരി ഏഴിന് റോസ് ഡേയോടുകൂടിയാണ് വാലന്റൈൻസ് വീക്ക് ആരംഭിക്കുന്നത്. ഈ ദിവസം, പ്രണയികൾ പരസ്പരം റോസാപ്പൂക്കൾ കൈമാറുന്നു.

വിവിധ നിറങ്ങളിലുള്ള റോസാപ്പൂക്കൾ ഒരു വ്യക്തിയോടുള്ള നമ്മുടെ വികാരം പ്രകടിപ്പിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഉദാഹരണത്തിന്, ചുവന്ന റോസാപ്പൂവ് പ്രണയത്തെ സൂചിപ്പിക്കുന്നു. ഓറഞ്ച് നിറമുള്ള റോസാപുഷ്പം അഭിനിവേശത്തെ സൂചിപ്പിക്കുന്നു. മഞ്ഞ സൗഹൃദത്തെ സൂചിപ്പിക്കുന്നു. നിങ്ങളുടെ പങ്കാളി ദൂരെയാണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് റോസാപുഷ്പം നൽകാൻ സാധിച്ചേക്കില്ല. എന്നാൽ, ആശംസകൾ നേരാം. പങ്കാളിക്ക് അയയ്ക്കാൻ ചില മനോഹരമായ സന്ദേശങ്ങൾ ഇതാ.

ALSO READ: Rose Day 2023 : ചുവന്ന റോസ് ലഭിച്ചാൽ ഇഷ്ടമാണെന്നർഥം; അപ്പോൾ മഞ്ഞ, വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?

റോസ് ഡേ 2023: ആശംസകൾ

ജീവിതം മുള്ളുകൾ നിറഞ്ഞതാണ്, പക്ഷേ എന്റെ അരികിൽ നീയുള്ളപ്പോൾ, ഇത് റോസാപ്പൂക്കളുടെ പൂന്തോട്ടമാണ്.

ഈ റോസ് ഡേയിൽ, എന്റെ ഹൃദയം നിനക്കൊപ്പം ചേർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഈ ജീവിതം നമുക്ക് ഒന്നിച്ച് ജീവിക്കാം. ഹാപ്പി റോസ് ഡേ!

"ചുവന്ന റോസ് പ്രണയം മന്ത്രിക്കുന്നു, വെളുത്ത റോസ് സ്നേഹത്തിന്റെ ശ്വാസം നൽകുന്നു, ചുവന്ന റോസ് ഒരു പരുന്താണ്, വെളുത്ത റോസ് ഒരു പ്രാവാണ്"- ജോൺ ബോയിൽ ഒറെയ്‌ലി

ലോകത്ത് എത്രയോ പ്രണയകഥകളുണ്ട്. പക്ഷേ നമ്മുടെ പ്രണയം എപ്പോഴും എന്റെ പ്രിയപ്പെട്ടതായിരിക്കും. റോസ് ഡേ ആശംസകൾ.

റോസാപ്പൂക്കൾ വാടിപ്പോകാം, പക്ഷേ നിന്നോടുള്ള എന്റെ സ്നേഹവും അഭിനിവേശവും അനശ്വരമാണ്. മനോഹരമായ ഒരു ദിവസം ആശംസിക്കുന്നു. ഹാപ്പി റോസ് ഡേ.

എന്റെ അപൂർണതകളും അരക്ഷിതാവസ്ഥകളും കുറവുകളും നിങ്ങൾ കണ്ടു. എന്നിട്ടും നിങ്ങൾ എന്നെ ഞാനായി സ്വീകരിച്ചു. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു. ഹാപ്പി റോസ് ഡേ.

നിങ്ങളുടെ സാന്നിധ്യം റോസാപ്പൂവ് പോലെ മനോഹരമാണ്, കാരണം നിങ്ങൾ എന്നെ പ്രചോദിപ്പിക്കുകയും എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവരുകയും ചെയ്യുന്നു, എന്റെ സ്നേഹം. ഹാപ്പി റോസ് ഡേ.

എന്റെ ജീവത്തിൽ പുഞ്ചിരി കൊണ്ടുവന്നു. എന്റെ ജീവിതം ഇത്ര മനോഹരമാക്കിയ ആൾക്ക് റോസ് ഡേ ആശംസകൾ.

"ജീവിതം ഒരു പുഷ്പമാണ്, സ്നേഹം അതിന്റെ തേനാണ്"- വിക്ടർ ഹ്യൂഗോ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More