Home> Health & Lifestyle
Advertisement

Raw Almond or Soaked Almond? വേനൽക്കാലത്ത് എങ്ങനെ ബദാം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്, അറിയാം 5 ഗുണങ്ങളും!

Raw almond vs soaked almond: വേനൽക്കാലത്ത് ആളുകൾക്ക് പലപ്പോഴുമുണ്ടാകുന്ന ഒരു സംശയമാണ് ബദാം പച്ചയായി കഴിക്കണോ അതോ കുതിർത്ത് കഴിക്കണോ എന്നത്.

Raw Almond or Soaked Almond? വേനൽക്കാലത്ത് എങ്ങനെ ബദാം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്, അറിയാം  5 ഗുണങ്ങളും!

Raw almond vs soaked almond:  ബദാം ആരോഗ്യകരവും പോഷകപ്രദവുമായ ഒന്നാണ്.  ഇതിനെ കുറിച്ച് അറിയാത്തവർ ചുരുക്കം മാത്രം.  ഇത് എല്ലാ സീസണുകളിലും നമുക്ക് കഴിക്കാൻ കഴിയും.   എങ്കിലും വേനൽക്കാലത്ത് കഴിക്കുമ്പോൾ കുറച്ച് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യം.  കാരണം ബദാം പച്ചയ്ക്ക് കഴിക്കുന്നത് ദഹിക്കാൻ ചിലർക്ക് ബുദ്ധിമുട്ടായിരിക്കും മാത്രമല്ല ചിലർക്ക് ഇത് വയറുവേദന, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും. വേനൽക്കാലത്ത് ബദാം പച്ചയ്ക്കാണോ കുതിർത്താണോ കഴിക്കേണ്ടത് എന്ന ആശയക്കുഴപ്പം പലരിലും ഉണ്ടാകാറുണ്ട്.  അത് ഇന്ന് നമുക്ക് ക്ലിയർ ചെയ്യാം  

Also Read: Weight Loss Tips: ശരീരഭാരം വേഗത്തിൽ കുറയ്ക്കണോ? എങ്കിൽ ഭക്ഷണത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തൂ, ഫലം നിശ്ചയം

വേനൽക്കാലത്ത് കുതിർത്ത ബദാം കഴിക്കുന്നതാണ് നല്ലത്.  ബദാം രാത്രി മുഴുവനുമോ അല്ലെങ്കിൽ മണിക്കൂറുകളോളമോ വെള്ളത്തിൽ കുതിർക്കുന്നത് അത്തിന്റെ തൊലി എളുപ്പത്തിൽ നീക്കം ചെയ്യാനും ഇതിലൂടെ പോഷകങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ കുതിർത്ത ബദാം ദഹിക്കാൻ എളുപ്പമുള്ളതും വേനൽക്കാലത്ത് നിങ്ങളുടെ ശരീരം തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യും.  എന്നാൽ പച്ച ബദാം കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്ക് അൽപ്പം ബുദ്ധിമുട്ടാണ്. അതിനാൽ ബദാം കുതിർത്ത് കഴിക്കുന്നത് ഉത്തമം. ഇത് വേനൽക്കാലം ഉൾപ്പെടെ വർഷം മുഴുവനും പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും ദഹിപ്പിക്കാനും കഴിയും.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

 

കുതിർത്ത ബദാം കഴിക്കുന്നതിന്റെ ഗുണങ്ങൾ (benefits of eating soaked almonds)

മെച്ചപ്പെട്ട ദഹനം:  ബദാം പച്ചയ്ക്ക് തിന്നുന്നതിനേക്കാൾ കുതിർത്ത ബദാം കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.

തലച്ചോറിന് ഗുണം ചെയ്യും: കുതിർത്ത ബദാമിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. 

എല്ലുകളുടെ ആരോഗ്യത്തിന്:  എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ സമ്പുഷ്ടമായ ഉറവിടമാണ് കുതിർത്ത ബദാമിലുള്ളത്.

Also Read: Lucky Zodiac Sign: ഈ 3 രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും കുബേര കൃപ, ലഭിക്കും ബമ്പർ ജാക്പോട്ട്! 

 

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ:  കുതിർത്ത ബദാമിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

നീര് കുറയ്ക്കാൻ:  കുതിർത്ത ബദാമിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകായും ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും കുറയ്ക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More