Home> Health & Lifestyle
Advertisement

Protein Rich Foods: മുട്ട കഴിക്കാൻ മടിയാണോ..? പ്രോട്ടീനിനായി ഈ ഭക്ഷണങ്ങൾ കഴിക്കൂ

Protein Foods: പ്രോട്ടീനിന്റെ മികച്ച സ്രോതസ്സായാണ് മുട്ടയെ കണക്കാക്കുന്നത്. എന്നാൽ മുട്ട കൂടാതെ മറ്റു ചിലതും കഴിക്കാം.

Protein Rich Foods: മുട്ട കഴിക്കാൻ മടിയാണോ..? പ്രോട്ടീനിനായി ഈ ഭക്ഷണങ്ങൾ കഴിക്കൂ

ആരോഗ്യം നിലനിർത്താൻ ശരീരത്തിന് പോഷകങ്ങൾ ആവശ്യമാണ്. അതിൽ തന്നെ പ്രോട്ടീന്റെ കുറവ് നികത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രോട്ടീൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു.അതിനാൽ, നിങ്ങളുടെ ശരീരത്തിൽ പ്രോട്ടീൻ കുറവാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ഫിറ്റും ആരോഗ്യകരവുമായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രോട്ടീൻ ശരിയായ അളവിൽ ശരീരത്തിന് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. പ്രോട്ടീനിന്റെ മികച്ച സ്രോതസ്സായാണ് മുട്ടയെ കണക്കാക്കുന്നത്. എന്നാൽ മുട്ട കൂടാതെ മറ്റു ചിലതും കഴിക്കാം. കാരണം ഇവ കഴിക്കുന്നത് ശരീരത്തിന് കരുത്തേകും.

പ്രോട്ടീന്റെ കുറവ് പരിഹരിക്കാൻ, ഈ ഭക്ഷണങ്ങളും കഴിക്കാം

സസ്യാഹാരം കഴിക്കുക

സസ്യാഹാരം കഴിക്കുന്നവർക്ക് മുട്ട കഴിക്കുന്നത് എളുപ്പമല്ല. ഇത്തരമൊരു സാഹചര്യത്തിൽ ബീൻസ് കഴിക്കാവുന്നതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്താം. അവയിൽ നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്തുന്നു.

ALSO READ: രാത്രി ഭക്ഷണം ഒഴിവാക്കിയാൽ ഭാരം കുറയുമോ..? സത്യാവസ്ഥയെന്ത്

ഗ്രീക്ക് തൈര്

നിങ്ങളുടെ ശരീരം ആരോഗ്യമുള്ളതായിരിക്കണമെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ ഗ്രീക്ക് തൈര് ഉൾപ്പെടുത്തണം. കാരണം ഇതിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീന്റെ കുറവ് പരിഹരിക്കാൻ സഹായിക്കുന്നു.

കൂൺ കഴിക്കുക

 പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഒരു പച്ചക്കറിയാണ് മഷ്റൂം. ഇത് തിളപ്പിച്ച ശേഷം കഴിക്കുന്നത് ശരീരത്തിലെ പ്രോട്ടീന്റെ കുറവ് പരിഹരിക്കും. അതുകൊണ്ട് എല്ലാ ദിവസവും കൂൺ കഴിക്കുന്നത് വളരെ നല്ലതാണ്. 

അവോക്കാഡോ

നിങ്ങളുടെ ശരീരത്തിൽ പ്രോട്ടീന്റെ കുറവുണ്ടെങ്കിൽ അവോക്കാഡോ കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഇന്ന് മുതൽ അവോക്കാഡോ കഴിച്ചു തുടങ്ങൂ ശരീരത്തിന് കരുത്ത് പകരാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Read More