Home> Health & Lifestyle
Advertisement

Optical Illusion : നിങ്ങൾ ബുദ്ധിമാനാണെങ്കിൽ നദിക്കരയിൽ വിശ്രമിക്കുന്ന മുതലകളെ കണ്ടെത്താമോ?

ഈ നദിക്കരയിൽ 5 മുതലകൾ വിശ്രമിക്കുന്നുണ്ട്. ഈ മുതലകളെ കണ്ടെത്താൻ നിങ്ങൾക്കുള്ള സമയം ആകെ 6 സെക്കന്റുകളാണ്.

Optical Illusion : നിങ്ങൾ ബുദ്ധിമാനാണെങ്കിൽ നദിക്കരയിൽ വിശ്രമിക്കുന്ന മുതലകളെ കണ്ടെത്താമോ?

സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾക്ക് വളരെയധികം ആരാധകരാണ് ഉള്ളത്. ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്താൻ നെറ്റിസൺസിന് വളരെ ഇഷ്ടമാണ്. സാധാരണ ജീവിതത്തിലെ വിരസത മാറ്റാൻ ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. ആളുകളുടെ സ്വഭാവം, ഇഷ്ടങ്ങൾ, പെരുമാറ്റം നിലവിലെ മൂഡ് എന്നിവഎല്ലാം മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്.  രോഗികളുടെ സ്വഭാവം പൂർണമായും മനസിലാക്കാനും അവരുടെ മനസികാവസ്ഥകൾ അറിയാനും പലപ്പോഴും സൈക്കോളജിസ്റ്റുകളും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് വ്യായാമം നൽകാനും ഏകാഗ്രത വർധിപ്പിക്കാനും ഒക്കെ സഹായിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഫേസ്‌ബുക്കിൽ ഏറെ ശ്രദ്ധ നേടിയിരുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്.  ഈ ചിത്രത്തിൽ ഒരു നദിയും നദിക്കരയിൽ കാടും മരങ്ങളും ഒക്കെ കാണാം. ഇത് കാണാൻ വളരെ ഭംഗിയുണ്ടെങ്കിലും ഈ നദിക്കരയിൽ അപകടം ഒളിച്ചിരിപ്പുണ്ട്. ഈ നദിക്കരയിൽ 5 മുതലകൾ വിശ്രമിക്കുന്നുണ്ട്. ഈ മുതലകളെ കണ്ടെത്താൻ നിങ്ങൾക്കുള്ള സമയം ആകെ 6 സെക്കന്റുകളാണ്. ഈ സമയത്തിനുള്ളിൽ നിങ്ങൾക്ക് ഈ മുതലകളെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ അതിബുദ്ധിമാനാണെന്നാണ് അർഥം.  നിങ്ങൾക്ക് ഈ മുതലകൾ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.

ALSO READ: Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ടതെന്ത്? അത് നിങ്ങളുടെ സ്വഭാവം പറയും

മുതലകളെ കാണാം 

fallbacks

  ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം
Read More