Home> Health & Lifestyle
Advertisement

Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മനുഷ്യനെ 5 സെക്കന്റുകളിൽ കണ്ടെത്താമോ?

കരോലിൻ റോപ്പർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണിത്.

Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മനുഷ്യനെ 5 സെക്കന്റുകളിൽ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിൽ ഒളിച്ചിരിക്കുന്ന സമസ്യകൾ കണ്ടെത്താൻ പലർക്കും ഇഷ്ടമാണ്. ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും സ്‌ട്രെസ് മാറ്റാനും ടെൻഷൻ കുറയ്ക്കാനും ഒക്കെ പലപ്പോഴും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. മാത്രമല്ല ഏകാഗ്രത കൂട്ടാനും നിരീക്ഷണപാടവം വർധിപ്പിക്കാനും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ സഹായിക്കാറുണ്ട്. ആളുകളുടെ അവർക്ക് പോലും അറിയാത്ത സ്വഭാവങ്ങളും വ്യക്തിത്വ സവിശേഷതകളും മനസിലാക്കാൻ പലപ്പോഴും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്.

കരോലിൻ റോപ്പർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണിത്. ഒരു റിസോർട്ടിൽ രണ്ട് കമിതാക്കൾ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിൽ ഇവരെ കൂടാതെ ഒരു മനുഷ്യൻ കൂടിയുണ്ട്.  ഈ മനുഷ്യനെ നിങ്ങൾക്ക് 5 സെക്കന്റുകളിൽ കണ്ടെത്താൻ സാധിക്കുമോ? നിങ്ങൾ വളരെയധികം നിരീക്ഷണ പാടവം ഉണ്ടെങ്കിൽ മാത്രമേ ഈ മനുഷ്യനെ കണ്ടെത്താൻ സാധിക്കൂ. നിങ്ങൾക്ക് ആ മനുഷ്യനെ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ. ഒരു സൂചന തരാം യുക്കലേല പിടിച്ചാണ് ഈ മനുഷ്യൻ നിൽക്കുന്നത്.

ALSO READ: Optical Illusion: 11 സെക്കൻഡിനുള്ളിൽ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ കഴിയുമോ?

രണ്ടാമത്തെ മനുഷ്യനെ കാണാം

fallbacks

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More