Home> Health & Lifestyle
Advertisement

Optical Illusion : കാട്ടിനുള്ളിൽ ഒളിച്ച് പൂച്ച; 10 സെക്കന്റിൽ കണ്ടെത്താമോ?

Optical Illusion Hidden Animal : മൈൻഡ് ഓഡിറ്റീസ് എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു ചിത്രമാണിത്.

Optical Illusion : കാട്ടിനുള്ളിൽ ഒളിച്ച് പൂച്ച; 10 സെക്കന്റിൽ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിൽ ഒളിച്ചിരിക്കുന്ന സമസ്യകൾ കണ്ടെത്താൻ മിക്കവർക്കും വളരെ ഇഷ്ടമാണ്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ തന്നെ വിവിധ തരത്തിലുണ്ട്.  ലിറ്ററൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ, ഫിസിയോളജിക്കൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ, കോഗ്നിറ്റീവ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ.  നിങ്ങളുടെ ധാരണശക്തി അനുസരിച്ച് മിഥ്യധാരണകൾ ഉണ്ടാക്കുന്ന ചിത്രങ്ങളാണ് ലിറ്ററൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ. ഒരു മലയുടെ ചിത്രത്തിൽ നിങ്ങൾ ഒരു മൃഗത്തെയും മറ്റൊരാൾ ഒരു മൃഗത്തെയും കാണുകയാണെന്ന് വെക്കുക. ഈ രണ്ട് ചിത്രങ്ങളും ശരിക്കും സത്യവുമാണെങ്കിൽ അതിനെ ലിറ്ററൽ ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് പറയും. കണ്ണിലെയും തലച്ചോറിലെയും പ്രവർത്തനങ്ങൾ കൊണ്ട് മിഥ്യാധാരണങ്ങൾ ഉണ്ടാക്കുന്നവയാണ് ഫിസിയോളജിക്കൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ. മനസിലെയും വ്യക്തിത്വത്തിന്റെയും വ്യത്യാസങ്ങൾ കൊണ്ട്   മിഥ്യാധാരണങ്ങൾ ഉണ്ടാക്കുന്ന ചിത്രങ്ങളാണ്  കോഗ്നിറ്റീവ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ. ഇപ്പോൾ ഒരു പൂച്ച കാട്ടിൽ ഒളിച്ചിരിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

മൈൻഡ് ഓഡിറ്റീസ് എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു ചിത്രമാണിത്. ഇതൊരു കാടിന്റെ ചിത്രമാണ്. ഈ ചിത്രത്തിൽ പുല്ലും മരങ്ങളും മരത്തിന്റെ ശാഖകളും പാറക്കൂട്ടങ്ങളും ഒക്കെയുണ്ട്. ഇതിന് ഇടയിൽ എവിടെയോ ആണ് പൂച്ച ഒളിച്ചിരിക്കുന്നത്. ആകെ 10 സെക്കന്റുകളാണ് ഉള്ളത്. അതിനുള്ളിൽ ഈ പൂച്ചയെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. നിങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ചില സൂചനകൾ തരാം. ചിത്രത്തിൻറെ ഏകദേശം മധ്യഭാഗത്തായി ആണ് പൂച്ചയുള്ളത്. പാറക്കൂട്ടത്തിന്റെ മുകളിൽ ആയി ആണ് പൂച്ചായിരിക്കുന്നത്. ഇനി ഒന്ന് കൂടി ശ്രമിച്ച് നോക്കൂ. പൂച്ചയെ കണ്ടെത്തിയോ? 

ALSO READ: Optical Illusion : നിങ്ങൾ ധൈര്യശാലിയാണോ? ഉത്തരം ഈ ചിത്രം പറയും

പൂച്ചയെ കാണാം 

fallbacks

     ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More