Home> Health & Lifestyle
Advertisement

Optical illusion: മനംകവരുന്ന ഈ മഞ്ഞിനുള്ളിൽ ഒരു നായയുണ്ട്; അഞ്ച് സെക്കന്റിനുള്ളിൽ കണ്ടെത്താമോ?

Optical illusion: നിങ്ങളുടെ ചിന്തകളെയും ബുദ്ധിശക്തിയെയും പരീക്ഷിക്കുന്നതായിരിക്കും ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ പലതും. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത വിധത്തിൽ വസ്തുക്കളെ ഒളിപ്പിച്ചുവയ്ക്കുന്നവയെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്.

Optical illusion: മനംകവരുന്ന ഈ മഞ്ഞിനുള്ളിൽ ഒരു നായയുണ്ട്; അഞ്ച് സെക്കന്റിനുള്ളിൽ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ വളരെ ജനപ്രിയമായിരിക്കുകയാണ്. ഇവയുടെ ഉത്തരങ്ങൾ കണ്ടെത്തുന്നത് ഓരോരുത്തരുടെയും വ്യക്തിത്വങ്ങളും ചിന്തകളും വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ വൈറലാകാറുണ്ട്. നിങ്ങളുടെ ചിന്തകളെയും ബുദ്ധിശക്തിയെയും പരീക്ഷിക്കുന്നതായിരിക്കും ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ പലതും.

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത വിധത്തിൽ വസ്തുക്കളെ ഒളിപ്പിച്ചുവയ്ക്കുന്നവയെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ പരിശോധിക്കുന്ന ആളുടെ ചിന്താരീതികൾ, വ്യക്തിത്വം എന്നിവ കൊണ്ടെല്ലാം ഓരോരുത്തരും ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ഒരേ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയിൽ ആയിരിക്കില്ല മറ്റൊരാൾ കാണുക.

ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശം ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി നിരവധി ഘടകങ്ങൾ നമ്മൾ ഈ ചിത്രങ്ങളെ മനസ്സിലാക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം, നിങ്ങളുടെ സ്വഭാവ സവിശേഷതകൾ ഇവയെല്ലാം നിങ്ങൾ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ മനസ്സിലാക്കുന്ന രീതിയിലൂടെ തിരിച്ചറിയാൻ സാധിക്കും. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ മനസ്സിലാക്കുന്ന പസിൽ വളരെ രസകരമാണ്.

ALSO READ: Viral Optical Illusion: ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? നിങ്ങൾ ഒരു പെർഫെക്ഷനിസ്റ്റാണോയെന്ന് നിങ്ങളുടെ ഉത്തരത്തിൽ നിന്നറിയാം...

മഞ്ഞിനുള്ളിൽ നിൽക്കുന്ന ഒരു നായയുടെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പോൾ ഗല്ലഗെർ തന്റെ പ്രിയപ്പെട്ട വളർത്തുമൃഗമായ മാക്‌സിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത് മഞ്ഞിനിടയിൽ ഇരിക്കുന്ന നായയെ കണ്ടെത്താൻ സാധിക്കുമോയെന്നാണ് പോൾ ​ഗല്ലെ​ഗർ ചോദിക്കുന്നത്.

ചിലർക്ക് മാക്സിനെ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, മറ്റ് ചിലർ നിമിഷങ്ങൾക്കുള്ളിൽ നയ്ക്കുട്ടിയെ കണ്ടെത്തി. മഞ്ഞുകട്ടകൾക്കിടയിൽ പുല്ലുകളും ഉണ്ട്. ഇവയും മഞ്ഞുകണങ്ങൾ വീണ് വെളുത്തിരിക്കുകയാണ്. പോൾ ഗല്ലഗെറിന്റെ നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ നിറങ്ങളോട് സാമ്യമുള്ളതാണ്. അതിനാൽ നായ്ക്കുട്ടിയെ കണ്ടെത്തുന്നത് കുറച്ച് പ്രയാസമാണ്.

ഈ മാർക്ക് ചെയ്ത ചിത്രത്തിൽ നിങ്ങൾക്ക് മാക്സിനെ കാണാനാകും

fallbacks

ഈ സൂം ചെയ്ത ചിത്രത്തിൽ കുറച്ച് കൂടി എളുപ്പത്തിൽ നായ്ക്കുട്ടിയെ കാണാം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More