Home> Health & Lifestyle
Advertisement

Optical Illusion : ഈ ചിത്രത്തിലെവിടെയോ ഒരു പട്ടി ഒളിച്ചിരിപ്പുണ്ട്; 15 സെക്കന്റുകളിൽ കണ്ടെത്താമോ?

അതിബുദ്ധിമാന്മാർക്ക് മാത്രമേ 15 സെക്കന്റുകളിൽ ഈ പട്ടിയെ കണ്ടെത്താൻ സാധിക്കൂ.

Optical Illusion : ഈ ചിത്രത്തിലെവിടെയോ ഒരു പട്ടി ഒളിച്ചിരിപ്പുണ്ട്; 15 സെക്കന്റുകളിൽ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായി മാറാറുണ്ട്. ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്താൻ ആളുകൾക്ക് വളരെയിഷ്ടവുമാണ്.  അതേ സമയം ഈ ചിത്രങ്ങൾ കാണാൻ രസകരവും വ്യത്യസ്തവുമാണ്. ആളുകൾ പലപ്പോഴും തങ്ങളുടെ ടെൻഷനും സ്‌ട്രെസും കുറയ്ക്കാനും വിഷമം മാറാനും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. പലതരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളുണ്ട്. ഫിസിക്കൽ, സൈക്കോളജിക്കൽ, കോഗിനിറ്റേവ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഇല്ല്യൂഷനുകൾ ഉണ്ടാക്കാൻ ചിത്രങ്ങൾക്ക് സാധിക്കാറുണ്ട്. ആളുകളുടെ ഏകാഗ്രത കൂട്ടാനും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ തലച്ചോറിന് വളരെ നല്ലൊരു വ്യായാമം കൂടിയാണ്. നിങ്ങൾക്ക് നിങ്ങളെ കുറിച്ച് അറിയാത്ത ചില കാര്യങ്ങൾ പോലും കണ്ടെത്താൻ ഇത്തരം ചിത്രങ്ങളിലൂടെ സാധിക്കാറുണ്ട്. ചിലപ്പോഴൊക്കെ മാനസിക ആരോഗ്യ വിദഗ്ദ്ധന്മാരും ഇതിനായി ഈ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.

അങ്കത്ദുബ് എന്ന അക്കൗണ്ടിൽ നിന്ന് ടിക് ടോകിൽ പങ്കുവെച്ച ചിത്രമാണിത്. ഈ ചിത്രം ഇതിനോടകം തന്നെ  സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇത് ഒരു മുറിയുടെ ചിത്രമാണ്. ഈ ചിത്രത്തിൽ തീ കായൻ കഴിയുന്ന സ്ഥലവും ഫ്ലവർ വിഎസും, കസേരയും, സോഫയും ഒക്കെ കാണാം. എന്നാൽ ഈ ചിത്രത്തിൽ ഒരു പട്ടി ഒളിച്ചിരിപ്പുണ്ട്. അതിനെ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ. നിങ്ങൾക്ക് ഈ പട്ടിയെ കണ്ടെത്താനുള്ള സമയം 15 സെക്കന്റുകൾ മാത്രമാണ്. അതിബുദ്ധിമാന്മാർക്ക് മാത്രമേ 15 സെക്കന്റുകളിൽ ഈ പട്ടിയെ കണ്ടെത്താൻ സാധിക്കൂ. നിങ്ങൾക്ക് പറ്റുമോയെന്ന ശ്രമിച്ച് നോക്കൂ.

ALSO READ: Optical Illusion: 25 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് എത്ര അണ്ണാന്മാരെ കണ്ടെത്താനാകും?

പട്ടിയെ കാണാം

fallbacks

  ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More