Home> Health & Lifestyle
Advertisement

Optical Illusion : ഈ ചിത്രത്തിൽ ഒരു മൃഗം ഒളിച്ചിരിപ്പുണ്ട്; ഒറ്റനോട്ടത്തിൽ കണ്ടെത്താമോ?

Optical Illusion Tricky Image : ഇത്തരം ചിത്രങ്ങൾ വളരെ ശ്രദ്ധയോടെ നോക്കിയാൽ മാത്രമേ അതിൽ ഒളിഞ്ഞിരിക്കുന്നവ കണ്ടെത്താൻ സാധിക്കുകയുള്ളൂ

Optical Illusion : ഈ ചിത്രത്തിൽ ഒരു മൃഗം ഒളിച്ചിരിപ്പുണ്ട്; ഒറ്റനോട്ടത്തിൽ കണ്ടെത്താമോ?

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. ഇത്തരം ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് നേടുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും.

ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. അതിൽ ഏറെ ശ്രദ്ധ നേടിയ ദൃശ്യങ്ങളിൽ ഒന്നാണ് ഇത്. ഈ ചിത്രത്തിൽ ഒരു മൃഗം ഒളിച്ചിരുപ്പുണ്ട്. അതിനെ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കുമോയെന്ന് നോക്കൂ.

ALSO READ: Optical Illusion : നിങ്ങൾ ഒരു സൂപ്പർ ഹ്യൂമൻ ആണോ? എങ്കിൽ 33 സെക്കന്റുകൾക്കുള്ളിൽ ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മനുഷ്യനെ കണ്ടെത്തൂ

നിങ്ങൾക്ക് ഒരു മൃഗത്തെ കണ്ടെത്താൻ സാധിച്ചോ?

ഇത്തരം ചിത്രങ്ങൾ വളരെ ശ്രദ്ധയോടെ നോക്കിയാൽ മാത്രമേ അതിൽ ഒളിഞ്ഞിരിക്കുന്നവ കണ്ടെത്താൻ സാധിക്കുകയുള്ളൂ. ചില സമയം ഇത് വളരെയധികം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാറുമുണ്ട്. ഇതൊരു വരണ്ടുണങ്ങിയ കാടിന്റെ ദൃശ്യങ്ങളാണ്. ഇതിൽ ഉങ്ങിയ മരങ്ങളും ഇലകളും, പുല്ലും ഒക്കെ കാണാം. ഇവയ്‌ക്കെല്ലാവയ്ക്കും ഏകദേശം ഏകദേശം ഒരേ നിറമാണെന്നുള്ളതാണ് ഈ ചിത്രത്തിൻറെ പ്രത്യേകത. ഇതിനിടയിലാണ് ഒരുമൃഗം ഒളിച്ചിരിക്കുന്നത്. ഒന്ന് ശ്രദ്ധിച്ച് നോക്കൂ നിങ്ങൾക്ക് മൃഗത്തെ കണ്ടെത്താൻ  സാധിക്കും.

മൃഗത്തെ കണ്ടെത്താം

ഈ ചിത്രത്തിൽ ഒരു ജിറാഫാണ് ഒളിച്ചിരിപ്പുള്ളത്. ചിത്രത്തിൻറെ ഇടത് ഭാഗത്തേക്ക് സൂക്ഷിച്ച് നോക്കൂ. അവിടെ ഒരു ജിറാഫ് നിൽക്കുന്നത് കാണാൻ സാധിക്കും. ചിലർക്കിത് വളരെ വേഗം കണ്ടെത്താൻ കഴിഞ്ഞപ്പോൾ. ചിലർക്ക് കണ്ടെത്താനെ സാധിച്ചില്ല. ഇനി ജിറാഫിനെ കാണാം.

fallbacks

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More