Home> Health & Lifestyle
Advertisement

Mushrooms health benefits: ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നത് മുതൽ പ്രമേഹത്തെ നിയന്ത്രിക്കുന്നത് വരെ നിരവധിയാണ് കൂണിന്റെ ​ഗുണങ്ങൾ

Mushroom benefits: പോഷകഗുണങ്ങളാൽ സമ്പന്നമാണ് കൂൺ. പ്രമേഹ രോ​ഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ മികച്ച ഭക്ഷണമാണ് കൂൺ.

Mushrooms health benefits: ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നത് മുതൽ പ്രമേഹത്തെ നിയന്ത്രിക്കുന്നത് വരെ നിരവധിയാണ് കൂണിന്റെ ​ഗുണങ്ങൾ

രുചിയിൽ മാംസത്തിന് മികച്ചൊരു ബദലാണ് കൂൺ. വറുത്തതും അല്ലാത്തതുമായ കൂൺ വിഭവങ്ങൾ രുചികരമാണ്. രുചി മാത്രമല്ല, കൂൺ പോഷകഗുണങ്ങളാലും സമ്പന്നമാണ്. പ്രമേഹ രോ​ഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ മികച്ച ഭക്ഷണമാണ് കൂൺ. ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നത് മുതൽ ദഹനപ്രശ്നങ്ങളെ പരിഹരിക്കുന്നത് വരെ നിരവധി ആരോ​ഗ്യ​ ​ഗുണങ്ങളാണ് കൂണിനുള്ളത്. കൂണിന്റെ പ്രധാനപ്പെട്ട ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പ്രമേഹത്തെ നിയന്ത്രിക്കുന്നു: പ്രമേഹത്തെ നിയന്ത്രിക്കാൻ കൂൺ നല്ലതാണ്. രക്തത്തിലെ ഉയർന്ന പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളും വിറ്റാമിനുകളും കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂണിൽ പഞ്ചസാരയുടെ അംശം ഇല്ല. ഇൻസുലിൻ ഉൽപാദനത്തിലും ഇവ മികച്ച രീതിയിൽ സഹായിക്കുന്നു. പ്രമേഹ രോഗികളുടെ ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ALSO READ: Bad Cholesterol reduce tips: രക്തത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുതലാണോ? ഉടനെ ഇക്കാര്യങ്ങൾ ചെയ്യൂ

പ്രതിരോധശേഷി വർധിപ്പിക്കുന്നു: സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്നവയാണ് കൂണുകൾ. ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളും ആന്റിബയോട്ടിക് ഗുണങ്ങളും ധാരാളമായി അടങ്ങിയവയാണ് കൂണുകൾ. വിവിധ രോ​ഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും മികച്ച പ്രതിരോധ ശേഷി രൂപീകരിക്കാനും കൂൺ സഹായിക്കുന്നു.

അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു: കൂണിൽ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്. കൂൺ നാരുകളാൽ സമ്പുഷ്ടവുമാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നു: കൂണിൽ നാരുകളും കാർബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാനും കൂൺ നല്ലതാണ്.

ALSO READ: Winter Superfoods: അടുക്കളയിലെ ഈ സു​ഗന്ധവ്യഞ്ജനങ്ങൾ നൽകും മികച്ച പ്രതിരോധശേഷി

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു: കൂണിൽ ഉയർന്ന അളവിൽ ഫോളിക് ആസിഡും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും രക്തത്തിലെ ഹീമോ​ഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.

ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്: നിങ്ങൾക്ക് ആരോഗ്യമുള്ള ചർമ്മം ലഭിക്കണമെങ്കിൽ, കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂണിന്റെ ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ വിവിധ ചർമ്മപ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More