Home> Health & Lifestyle
Advertisement

Calcium Deficiency: കാൽസ്യം കുറയാതെ നോക്കണം, കുറഞ്ഞാൽ ഈ ആരോ​ഗ്യ പ്രശ്നങ്ങൾ തലപൊക്കും

നഖങ്ങളുടെ കരുത്തിനും ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. കാൽസ്യം കുറയുമ്പോൾ ഇവ പെട്ടെന്ന് ഒടിഞ്ഞ് പോകാനൊക്കെ സാധ്യതയുണ്ട്.

Calcium Deficiency: കാൽസ്യം കുറയാതെ നോക്കണം, കുറഞ്ഞാൽ ഈ ആരോ​ഗ്യ പ്രശ്നങ്ങൾ തലപൊക്കും

ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് കാൽസ്യം (Calcium). ശരീരത്തിലെ കാൽസ്യത്തിന്റെ അഭാവം പേശികളുടെയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ ബാധിക്കും. കാൽസ്യം മാനസികാരോഗ്യത്തെ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പോഷകം കൂടിയാണ്. കാൽസ്യം കുറഞ്ഞാൽ അത് ചിലപ്പോൾ ദീർഘകാലത്തേക്ക് നിങ്ങളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ചില വൈകല്യങ്ങൾ വികസിപ്പിക്കാൻ സാധ്യതയുണ്ട്. കാൽസ്യത്തിന്റെ കുറവ് (Calcium Deficiency) മൂലമുണ്ടാകുന്ന ആരോ​ഗ്യാവസ്ഥയെ ഹൈപ്പോകാൽസെമിയ (Hypocalcemia) എന്ന് വിളിക്കുന്നു. രക്ത സാമ്പിളുകൾ വഴിയാണ് ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കണ്ടെത്തുന്നത്. പ്രായപൂർത്തിയായവരിൽ കാൽസ്യത്തിന്റെ സാധാരണ അളവ് ഡെസിലിറ്ററിന് 8.8-10.4 മില്ലിഗ്രാം വരെയാണ്.

കാൽസ്യത്തിന്റെ കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

ഈ പോഷകത്തിന്റെ ഗുണങ്ങളെ ഒരിക്കലും കുറച്ചു കാണരുത്. കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാം.

1. ഒരു വ്യക്തിയുടെ ശരീരത്തിൽ കാൽസ്യം കുറവാണെങ്കിൽ അയാൾക്ക് പേശി വേദന, തരിപ്പ്, തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടയിൽ വേദന, കൈകളിലും കാലുകളിലും വായയുടെ ചുറ്റുമുള്ള ഭാഗങ്ങളിലും മരവിപ്പ് അനുഭവപ്പെടും. കാൽസ്യത്തിന്റെ അളവ് വലിയ രീതിയിൽ കുറവാണെങ്കിൽ നിങ്ങൾക്കുണ്ടാകുന്ന ലക്ഷണങ്ങളും കഠിനമായിരിക്കും.  

2. കാൽസ്യത്തിന്റെ കുറവ് അമിതമായ ക്ഷീണത്തിന് (Extreme Fatigue) കാരണമാകും. ശ്രദ്ധക്കുറവ്, ആശയക്കുഴപ്പം, അലസത, തലകറക്കം, ബ്രെയിൻ ഫോ​ഗ് എന്നീ ലക്ഷണങ്ങളും നിങ്ങൾക്ക് അനുഭവപ്പെടാം. ശരീരത്തിൽ കാൽസ്യം കുറയുന്നത് ഉറക്കമില്ലായ്മയിലേക്കും നയിച്ചേക്കാം.

3. മുടിക്കും ചർമ്മത്തിനും വേണ്ട ഒരു പ്രധാന പോഷകമാണ് കാൽസ്യം. കാൽസ്യം കുറയുമ്പോൾ വരണ്ട ചർമ്മം, നഖങ്ങളിൽ പ്രശ്നം, മുടി ഡ്രൈ ആകുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടാകും. അലോപ്പീസിയ, എക്സിമ, സോറിയാസിസ് തുടങ്ങിയ വിട്ടുമാറാത്ത രോ​ഗങ്ങളും ഈ കുറവ് മൂലം ഉണ്ടാകാം.

Also Read: Heart attack: ഹൃദയാഘാതം നിസാരമല്ല; ഈ ലക്ഷണങ്ങൾ മുന്നറിയിപ്പാണ്!

 

4. കാൽസ്യത്തിന്റെ കുറവ് ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്കും കാരണമാകും. എല്ലുകൾക്ക് ആവശ്യമായ കാൽസ്യം ലഭിക്കാതെ വരുമ്പോഴാണ് രോ​ഗാവസ്ഥകൾ ഉണ്ടാകുന്നത്. അസ്ഥികൾക്ക് ബലം നൽകാൻ ഉയർന്ന അളവിൽ കാൽസ്യം ആവശ്യമാണ്. ഈ പോഷകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നാണിത്. മൊത്തത്തിലുള്ള കാൽസ്യത്തിന്റെ കുറവ് എല്ലുകൾക്ക് പൊട്ടലുണ്ടാകും പരിക്കേൽക്കാനും സാധ്യത കൂട്ടും. അതുപോലെ, ഇത് ഓസ്റ്റിയോപീനിയയ്ക്കും കാരണമാകും. അസ്ഥിസാന്ദ്രത നഷ്ടപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

5. ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയുന്നതും പ്രീമെൻസ്ട്രൽ സിൻഡ്രമുമായി (PMS) ബന്ധപ്പെട്ടിരിക്കുന്നു. രണ്ട് മാസത്തേക്ക് 500 മില്ലിഗ്രാം കാൽസ്യം കഴിച്ച ചിലരുടെ മാനസികാവസ്ഥ മെച്ചപ്പെട്ടുവെന്നും ദ്രാവകം നിലനിർത്തുന്നതിലും ഇത് സഹായിച്ചുവെന്നും 2017-ൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയിൽ ഒരു വ്യക്തിക്ക് കാൽസ്യം, വിറ്റാമിൻ ഡി എന്നിവ കുറവാണെങ്കിൽ അവർക്ക് വലിയ രീതിയിൽ പിഎംഎസ് ലക്ഷണങ്ങൾ ഉണ്ടാകുമെന്ന് ഗവേഷകർ സ്ഥിരീകരിച്ചു.

6. ശരീരത്തിൽ കാൽസ്യം കുറവാണെങ്കിൽ അത് പല്ലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം വേർതിരിച്ചെടുക്കുന്നു. ഇത് പല്ലുകളിലെ കാൽസ്യത്തിന്റെ കുറവിന് കാരണമാകും. ദന്തക്ഷയം, പല്ലുകളുടെ പൊട്ടൽ, മോണകളിലെ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പലതരം ദന്ത പ്രശ്നങ്ങൾക്ക് കാരണമാകാം. പല്ലിന്റെ വേരുകളെ ദുർബലപ്പെടുത്താനും ഇത് കാരണമായേക്കും.

7. കാൽസ്യത്തിന്റെ കുറവ് വിഷാദത്തിന് കാരണമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് മതിയായ തെളിവുകളില്ല. എങ്കിലും ഇവ രണ്ടും തമ്മിൽ ബന്ധമുള്ളതാകാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More