Home> Health & Lifestyle
Advertisement

Mint Leaves Benefits & Side effects : ദഹന പ്രശ്‍നങ്ങളിൽ നിന്നും, ജലദോഷത്തിൽ നിന്നും രക്ഷ നേടാണോ? പുതിനയില സഹായിക്കും

പുതിനയിലയ്ക്ക് ഏറെ ആരോഗ്യ ഗുണങ്ങളുണ്ട്. നിരവധി ആരോഗ്യ പ്രശ്‍നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് പുതിനയില.

Mint Leaves Benefits & Side effects : ദഹന പ്രശ്‍നങ്ങളിൽ നിന്നും, ജലദോഷത്തിൽ നിന്നും രക്ഷ നേടാണോ? പുതിനയില സഹായിക്കും

പുതിനയ്ക്ക് (Pudina)ഒരു പ്രത്യേക സ്വാദാണ്. ഭക്ഷണങ്ങളിലും മറ്റും സ്വാദിന് വേണ്ടി പുതിനയില (Mint Leaves)ചേർക്കാറുണ്ട്.ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ്, ബ്രെത്ത് മിന്റ്സ്, ച്യൂയിംഗ് ഗംസ് ഇതിൽ എല്ലാം തന്നെ ഒരു പ്രധാന ഘടകമാണ് പുതിനയില അല്ലെങ്കിൽ മിന്റ്. എന്നാൽ പുതിനയിലയ്ക്ക് ഏറെ ആരോഗ്യ ഗുണങ്ങളുണ്ട്. നിരവധി ആരോഗ്യ പ്രശ്‍നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് പുതിനയില.

 പുതിനയിലയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

ദഹന പ്രശ്‍നങ്ങൾ പരിഹരിക്കും

പുതിനയില പലപ്പോഴും ദഹനപ്രശ്‌നങ്ങൾക്ക് പരിഹാരമാകാറുണ്ട്.  ഗ്യാസ്, വയറുവേദന, ദഹനക്കേട് ഇതൊക്കെ പരിഹരിക്കാൻ പുതിനയ്ക്ക് സാധിക്കും. പഠനങ്ങൾ അനുസരിച്ച് ദഹനം സുഗമമാക്കാനും, വയർ വേദന കുറയ്ക്കാനും പെപ്പർ മിന്റ് ഓയിലിന് കഴിവുണ്ട്.പെപ്പർമിന്റ് ഓയിൽ ക്യാപ്‌സ്യൂളുകൾക്ക്  നാലാഴ്ച കൊണ്ട്  ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) 40 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ALSO READ: Omicron In Children| ഇതാണ് കുട്ടികളിൽ കാണുന്ന ആ ഒമിക്രോൺ ലക്ഷണങ്ങൾ, ശ്രദ്ധിക്കണം

രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും ഹൃദ്രോഗത്തിന് കാരണമാകാറുണ്ട്. പെപ്പർമിന്റ് ടീ ​​രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഒരു പഠനത്തിൽ, കര്പ്പൂരതുളസിയുടെ പ്രധാന ഘടകമായ മെന്തോൾ കഴിക്കുന്നത് 24 മണിക്കൂർ കൊണ്ട് ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.


ALSO READ: Sperm Count: ബീജങ്ങളുടെ എണ്ണം കുറയുന്നതിലുള്ള ആശങ്കയുണ്ടോ? എന്നാൽ ഇത് കഴിക്കുന്നത് പരിഹാരമാകും

ജലദോഷവും, അലർജിയും കുറയ്ക്കും.

കർപ്പൂര തുളസിയിലെ പ്രധാന ഘടകമാണ് മെന്തോൾ ഇത് ജലദോഷം കുറയ്ക്കാൻ സഹായിക്കും. കഫ് സിറപ്പിൽ മെന്തോൾ ഉപയോഗിക്കാനുള്ള കാരണവും ഇത് തന്നെയാണ്. തൊണ്ട വേദന ഇല്ലാതാക്കാനും, ചുമ കുറയ്ക്കാനും ഇത് സഹായിക്കും. പുതിയിട്ട ആവി പിടിക്കുന്നത് ശ്വസനം സുഗമമാക്കാനും സഹായിക്കും.


ALSO READ: Surya Namaskar Benefits: ശരീരഭാരം കുറയ്ക്കും, വിഷാദരോഗത്തില്‍ നിന്നും മുക്തി, പതിവാക്കാം സൂര്യ നമസ്‌കാരം

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും

രോഗ  പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും  പുതിനയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ പകരുന്ന ബാക്ടീരിയകളായ ഇ.കോളി, ലിസ്റ്റീരിയ, സാൽമൊണെല്ല, സ്റ്റാഫൈലോകോക്കസ്, ന്യുമോണിയയുമായി ബന്ധപ്പെട്ട ബാക്ടീരിയകൾ എന്നിവയുൾപ്പെടെയുള്ള ബാക്ടീരിയകളെ നശിപ്പിക്കാൻ പുതിനയ്ക്ക് കഴിവുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More