Home> Health & Lifestyle
Advertisement

Mango For Weight Loss: പഴങ്ങളുടെ രാജാവ്... ​ഗുണങ്ങളാൽ സമ്പന്നം; മാമ്പഴം കഴിച്ചാൽ ശരീരഭാരം കുറയുമോ?

Mango Benefits: ശരീരഭാരം കുറയ്ക്കാൻ മാമ്പഴം സഹായിക്കുമെന്നാണ് പോഷകാഹാര വിദ​ഗ്ധർ പറയുന്നത്. മാമ്പഴം കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

Mango For Weight Loss: പഴങ്ങളുടെ രാജാവ്... ​ഗുണങ്ങളാൽ സമ്പന്നം; മാമ്പഴം കഴിച്ചാൽ ശരീരഭാരം കുറയുമോ?

ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നമായ മാമ്പഴം പഴങ്ങളുടെ രാജാവെന്നാണ് അറിയപ്പെടുന്നത്. മാമ്പഴം രുചിയിൽ മാത്രമല്ല, ​ഗുണത്തിലും മികച്ചതാണ്. നാരുകളാൽ സമ്പന്നമായ മാമ്പഴം ദഹനം മികച്ചതാക്കുന്നതിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ​ഗുണകരമാണ്. എന്നാൽ, മാമ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോയെന്നാണ് പലരും സംശയിക്കുന്നത്.

ശരീരഭാരം കുറയ്ക്കാൻ മാമ്പഴം സഹായിക്കുമെന്നാണ് പോഷകാഹാര വിദ​ഗ്ധർ പറയുന്നത്. മാമ്പഴം കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ മാമ്പഴം ഉൾപ്പെടുത്താനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

മിതമായ അളവിൽ കഴിക്കുക: മാമ്പഴം മൈക്രോ ന്യൂട്രിയന്റുകളും നാരുകളും നിറഞ്ഞതാണ്. അവ ഭക്ഷണക്രമത്തിൽ ചേർക്കാം. മാമ്പഴം അമിതമായി കഴിക്കരുത്. മിതമായ അളവിൽ മാത്രം ഇടയ്ക്കിടെ കഴിക്കാൻ ശ്രദ്ധിക്കുക. മാമ്പഴം അമിതമായി കഴിക്കുന്നത് പോസിറ്റീവ് ഫലങ്ങൾ നൽകില്ല.

ALSO READ: Spices For Health In Summer: വേനൽക്കാലത്ത് ശരീരം ആരോ​ഗ്യത്തോടെയിരിക്കാൻ ഈ സു​ഗന്ധവ്യഞ്ജനങ്ങൾ മികച്ചത്

ഭക്ഷണത്തോടൊപ്പമോ ശേഷമോ കഴിക്കരുത്: മാമ്പഴം ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ച് ഉടൻ തന്നയോ കഴിക്കരുത്. ഭക്ഷണത്തോടൊപ്പം മാമ്പഴം കഴിക്കുന്നത് കൂടുതൽ കലോറി ഉപഭോഗം ചെയ്യാൻ കാരണമാകും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല.

ലഘുഭക്ഷണമായി കഴിക്കുക: ആരോഗ്യകരമായ ലഘുഭക്ഷണമായി മാമ്പഴം കഴിക്കാവുന്നതാണ്. നാരുകളാൽ സമ്പുഷ്ടമായതിനാൽ മാമ്പഴം നല്ലൊരു ലഘുഭക്ഷണമാണ്. ഊർജം ലഭിക്കുന്നതിനുള്ള ബൂസ്റ്ററായി പ്രവർത്തിക്കാനും മാമ്പഴത്തിന് കഴിയും. അതിനാൽ, മാമ്പഴം ഒരു മികച്ച പ്രീ-വർക്ക്ഔട്ട് ഭക്ഷണമായി മാറുന്നു. പ്രഭാതഭക്ഷണത്തിന് സ്മൂത്തി രൂപത്തിലും മാമ്പഴം കഴിക്കാം.

മാമ്പഴം തനതായ രൂപത്തിൽ കഴിക്കുക: മാമ്പഴം നാരുകളാൽ സമ്പന്നമാണ്. ഇത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കും. മാമ്പഴം അതിന്റെ തനതായ രൂപത്തിൽ കഴിക്കുന്നതാണ് കൂടുതൽ ​ഗുണം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More