Home> Health & Lifestyle
Advertisement

Lung Cancer: ശ്വാസകോശ അർബുദം: കൃത്യസമയത്ത് കണ്ടെത്തി പ്രതിരോധിക്കാം; പരിശോധനയും ചികിത്സയും സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ

പുരുഷന്മാരിൽ വരുന്ന അർബുദ ബാധകളിൽ രണ്ടാം സ്ഥാനത്താണ് ശ്വാസകോശ അർബുദം. രോഗനിർണയത്തിന് ശേഷം നാല് - അഞ്ച് വർഷം വരെ മാത്രമേ രോഗികൾ അതിജീവിക്കൂ.

Lung Cancer: ശ്വാസകോശ അർബുദം: കൃത്യസമയത്ത് കണ്ടെത്തി പ്രതിരോധിക്കാം; പരിശോധനയും ചികിത്സയും സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ

ഇന്ത്യയിൽ മരണനിരക്കിൽ മുന്നിലുള്ള കാൻസർ ബാധയിൽ ഒന്നാണ് ശ്വാസകോശ അർബുദം. രോഗനിർണയത്തിന് ശേഷം നാല് - അഞ്ച് വർഷം വരെ മാത്രമേ രോഗികൾ അതിജീവിക്കൂ. പുരുഷന്മാരിൽ വരുന്ന അർബുദ ബാധകളിൽ രണ്ടാം സ്ഥാനത്താണ് ശ്വാസകോശ അർബുദം. സ്ത്രീകൾക്ക് വരുന്ന ക്യാൻസറുകളിൽ ആറാം സ്ഥാനത്താണിതെന്നും മംഗലാപുരം കെഎംസി ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാ​ഗത്തിലെ ഡോക്ടർ സാനിയോ പി ഡിസൂസ പറയുന്നു.

വിവിധ തരത്തിലുള്ള ശ്വാസകോശ അർബുദം, പരിശോധന, ചികിത്സാ രീതി എന്നിവയെ സംബന്ധിച്ച് ഡോക്ടർ സാനിയോ പി ഡിസൂസ വിശദീകരിക്കുന്നു. ഇന്ത്യയിൽ ശ്വാസകോശ കാൻസർ രോഗം കാണപ്പെടുന്ന ശരാശരി പ്രായം ഏകദേശം 54 വയസ്സാണ്. ഇത് പുരുഷന്മാരിലും പുകവലിക്കാരിലും നേരത്തെയാകാം. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവ ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളാണ്.

ശ്വാസകോശ അർബുദത്തിന്റെ തരങ്ങളും രോഗനിർണയവും: പ്രധാനമായും രണ്ട് തരം ശ്വാസകോശ അർബുദങ്ങളാണുള്ളത്. നോൺ-സ്മോൾ സെൽ ലംഗ് കാൻസർ, സ്മോൾ സെൽ ലം​ഗ് ക്യാൻസർ. ലം​ഗ് ക്യാൻസറിൽ ഏതാണ്ട് 85 ശതമാനവും നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസറാണ്. നാലാം ഘട്ട ശ്വാസകോശ അർബുദമുള്ള രോഗികളിൽ ടാർ​ഗെറ്റഡ് തെറാപ്പിയോ ഇമ്മ്യൂണോതെറാപ്പിയോ ചെയ്തവർ കൂടുതൽ കാലം അതിജീവിക്കുന്നതായാണ് കണ്ടുവരുന്നത്.

ബയോ മാർക്കറുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സ തിരഞ്ഞെടുക്കൽ: ക്യാൻസറുമായി ബന്ധപ്പെട്ട ജീനുകൾ, പ്രോട്ടീനുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിനുള്ള ഒരു രീതിയാണ് ബയോ മാർക്കർ പരിശോധന. ബയോമാർക്കർ ടെസ്റ്റിംഗ് എന്നത് ജനിതക പരിശോധനയിൽ നിന്ന് വ്യത്യസ്തമാണ്. ക്യാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്ന മ്യൂട്ടേഷനുകൾ പാരമ്പര്യമായി ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ബയോമാർക്കർ പരിശോധന ഉപയോഗിക്കുന്നു. പാരമ്പര്യമായി ഉണ്ടാകുന്ന ഘടകങ്ങൾ മാതാപിതാക്കളിൽ നിന്ന് ഉണ്ടാകുന്നതാണ്. മികച്ച ക്യാൻസർ തെറാപ്പി ഓപ്ഷൻ നിർണ്ണയിക്കുന്നതിൽ ബയോമാർക്കർ പരിശോധന രോ​ഗികളെയും ഡോക്ടറെയും സഹായിക്കും. രോഗിയുടെ ​ഗുരുതരമായ അവസ്ഥയിൽ ചില ക്യാൻസർ ചികിത്സകൾ, ടാർഗെറ്റഡ് തെറാപ്പികൾ, ഇമ്മ്യൂണോതെറാപ്പികൾ എന്നിവ പ്രത്യേക ബയോ മാർക്കറുകൾ ഉണ്ടെങ്കിൽ മാത്രമേ ഫലപ്രദമാകൂ. 54 വയസ്സിന് മുകളിലുള്ളവരിലും പുകവലിക്കുന്നവരിലും ആണ് ശ്വാസകോശ അർബുദം കൂടുതലായി കാണപ്പെടുന്നതെങ്കിലും പുകവലിക്കാത്തവരിലും യുവാക്കളിലും സ്ത്രീകളിലും ഈ അർബുദ ബാധ കണ്ടുവരുന്നുണ്ട്. 

ടാർഗെറ്റഡ് തെറാപ്പി: ടാർഗെറ്റഡ് തെറാപ്പി നൽകുന്ന രോഗികൾക്ക് കീമോതെറാപ്പിയെ അപേക്ഷിച്ച് മികച്ച അതിജീവന ശേഷി കാണപ്പെടുന്നുണ്ട്. നിലവിലെ സ്റ്റാൻഡേർഡ് തെറാപ്പിയിലുള്ള നാലാംഘട്ട രോഗികളുടെ ശരാശരി അതിജീവനം ഏകദേശം മൂന്ന് വർഷമാണ്. എന്നാൽ കീമോതെറാപ്പി മാത്രം സ്വീകരിക്കാൻ സാധിക്കുന്ന രോഗികൾ ശരാശരി 1.5 വർഷമാണ് അതിജീവിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More