Home> Health & Lifestyle
Advertisement

മനീഷ് മൽഹോത്രയ്ക്ക് നന്ദി... വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് കാജൽ

സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ മനീഷ് മൽഹോത്രയാണ് കാജലിന്റെ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

മനീഷ് മൽഹോത്രയ്ക്ക് നന്ദി... വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് കാജൽ

തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാളിKajal Aggarwal)ന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 2020  ജൂണിൽ നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് വിവാഹ ശേഷം താരം  തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ മനീഷ് മൽഹോത്രയാണ് കാജലിന്റെ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഷീർ സാരിക്കൊപ്പം സ്ലീവ്ലെസ്  ബ്ലൗസാണ് കാജൽ ധരിച്ചിരിക്കുന്നത്. ഫ്ലോറൽ എംബ്രോയ്‌ഡറി  സാരിയ്ക്ക് കൂടുതൽ ഭംഗി നൽകുന്നു.ഓഫ് വൈറ്റ് നിറത്തിലുള്ള ഷെർവാണിയായിരുന്നു ഗൗതമിന്റെ വേഷം.

ALSO READ | അന്ധയായ നായികയുടെ കിടപ്പറ രംഗങ്ങള്‍; സംവിധായകനെതിരെ കാജല്‍!!

അനുയോജ്യമായ മാസ്‌ക്കുകളും ഇരുവരും ധരിച്ചിരുന്നു. വിവാഹ നിശ്ചയ സമയത്ത് തനിക്ക് വസ്ത്രം ഡിസൈൻ ചെയ്ത മനീഷ് മൽഹോത്രയ്ക്ക് നന്ദി  പറഞ്ഞാണ് കാജൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒക്ടോബർ 30നു മുംബൈയിലെ താജ് ഹോട്ടലിലായിരുന്നു കാജലിന്റെ വിവാഹം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal Aggarwal (@kajalaggarwalofficial) on

ബിസിനസുകാരനും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലുവാണ് കാജലിന്റെ വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ചുവന്ന ലഹങ്കയിൽ അതിസുന്ദരിയായാണ് കാജൽ വിവാഹ വേദിയിലെത്തിയത്. ചുവന്ന ചോളിയ്‌ക്കൊപ്പം പിങ്ക് ദുപ്പട്ടയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞിരുന്നു. ഐവറി നിറമുള്ള ഷെർവാണിയായിരുന്നു ഗൗതമിന്റെ വേഷം.  

Read More