Home> Health & Lifestyle
Advertisement

Bad Cholesterol: ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കണോ? ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ

Cholesterol diet: ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ അടിഞ്ഞുകൂടിയാൽ പക്ഷാഘാതവും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും.

Bad Cholesterol: ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കണോ? ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ

ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് കൊളസ്ട്രോൾ. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുമ്പോൾ ഹൃദയാഘാത സാധ്യതയും കൂടുന്നു. ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലവുമാണ് ചീത്ത കൊളസ്ട്രോൾ വർധിക്കാനുള്ള പ്രധാന കാരണം. 

ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ അടിഞ്ഞുകൂടുമ്പോൾ അത് രക്തക്കുഴലുകളിൽ കട്ടപിടിക്കാൻ ഇടയാക്കുന്നു. ഇതുമൂലം പക്ഷാഘാതവും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. ഉയർന്ന കൊളസ്‌ട്രോൾ നിയന്ത്രണത്തിലാക്കാൻ പതിവായി കഴിക്കേണ്ട ചില വസ്തുക്കളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

ALSO READ: വേനല്‍ക്കാലത്ത് കടുത്ത ചൂടിനെ ചെറുക്കും ഈ പാനീയം, കരിമ്പ്-മിന്‍റ് മൊജിറ്റോയുടെ ഗുണങ്ങള്‍ അറിയാം

പയർ 

ചീത്ത കൊളസ്ട്രോൾ പെട്ടെന്ന് കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പയർ ഉൾപ്പെടുത്തുക. പയർ നിങ്ങളുടെ ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കും. ഒപ്പം  ഹൃദയത്തിനും ഗുണം ചെയ്യും. പയർ സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉത്തമമാണ്. 

ഡ്രൈ ഫ്രൂട്ട്‌സ് 

ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്നു. നട്സിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കൊളസ്‌ട്രോൾ നിയന്ത്രിക്കണമെങ്കിൽ ഡ്രൈ ഫ്രൂട്ട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഉത്തമം. 

പഴങ്ങളും സരസഫലങ്ങളും

സീസണൽ പഴങ്ങളും സരസഫലങ്ങളും ആരോഗ്യത്തിന് ഗുണം ചെയ്യും. ഹൃദയത്തെയും ശരീരത്തെയും ആരോഗ്യകരമായി നിലനിർത്തുന്ന പലതരം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്  എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങൾ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവരാണെങ്കിൽ ദിവസവും പഴങ്ങളും സരസഫലങ്ങളും കഴിക്കണം.

സോയാബീൻ

ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് സോയാബീൻ. ശരീരത്തിൽ നിന്ന് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. സോയാബീൻ കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ പെട്ടെന്ന് നിയന്ത്രിക്കാനാകും. 

പച്ചക്കറികൾ

പച്ചക്കറികളിൽ പലതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിച്ചാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാം. എല്ലാവരും ദിവസവും ഭക്ഷണത്തിൽ പരമാവധി പച്ചക്കറികൾ ഉൾപ്പെടുത്തണം. ചീത്ത കൊളസ്ട്രോളിന് പുറമെ രക്തചംക്രമണം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി വർധിപ്പിക്കാനുമെല്ലാം പച്ചക്കറികൾക്ക് കഴിയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More