Home> Health & Lifestyle
Advertisement

Winter Health: ശൈത്യകാലത്ത് ആരോഗ്യം ശ്രദ്ധിക്കാം, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ

Winter Health Tips: നമ്മുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിയ്ക്കും. കൂടാതെ, ഫിറ്റ്നസ് നിലനിർത്തുകയും ശൈത്യകാലത്ത് വീണ്ടും വീണ്ടും അസുഖം വരുന്നത് തടയാനും സാധിക്കും.

Winter Health: ശൈത്യകാലത്ത് ആരോഗ്യം ശ്രദ്ധിക്കാം, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ

Winter Health Tips: ശൈത്യകാലത്ത് നമുക്കറിയാം, കൂടെക്കൂടെ അസുഖം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന് കാരണം നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധശേഷിക്കുറവാണ്. ഈ അവസ്ഥയില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചേ മതിയാകൂ. 

Also Read:  Sudden Death: ആകസ്മിക മരണത്തിന് കാരണം കോവിഡ് വാക്സിൻ ആണോ? ICMR എന്താണ് പറയുന്നത്  
 

നമ്മുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍  സഹായിയ്ക്കും. കൂടാതെ, ഫിറ്റ്നസ് നിലനിർത്തുകയും ശൈത്യകാലത്ത് വീണ്ടും വീണ്ടും അസുഖം വരുന്നത്  തടയാനും സാധിക്കും.  ചില പഴങ്ങളും പച്ചക്കറികളും ലഭിക്കുന്നത് ശൈത്യകാലത്ത് മാത്രമാണ്. ഇവ നല്‍കുന്ന ഗുണങ്ങളും ഏറെയാണ്‌. ശൈത്യകാലത്ത് ഈ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്  ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിയ്ക്കും. 

ശൈത്യകാല പച്ചക്കറികള്‍  

ശൈത്യകാലത്ത് നമുക്കറിയാം, വിപണിയില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി എത്താറുണ്ട്. ശൈത്യകാലാവസ്ഥയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇവ നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.  ഈ സമയത്ത് ലഭിക്കുന്ന  ചീര, കടുക്, കാബേജ്, ഉലുവ, തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തും.

ശൈത്യകാലത്ത് ഗ്രീൻ ടീ കുടിക്കുക

ശൈത്യകാലത്ത് ചൂടുള്ള ചായയും കുടിക്കാം. ചായയ്ക്ക് പകരം ഗ്രീൻ ടീ കുടിയ്ക്കുന്നത് കൂടുതല്‍ ഗുണകരമാണ്. കാരണം ഗ്രീൻ ടീയിൽ ആന്‍റിഓക്‌സിഡന്‍റ്  ഗുണങ്ങൾ കാണപ്പെടുന്നു, ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

പഴങ്ങൾ കഴിക്കുക

ശൈത്യകാലത്ത് ധാരാളം പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിറ്റാമിനുകളും ആന്‍റിഓക്‌സിഡന്‍റുകളും   പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്നു, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

നട്ട്സ്, ഡ്രൈ ഫ്രൂട്ട്സ്  
 
ശൈത്യകാലത്ത് നട്ട്സും  ഡ്രൈ ഫ്രൂട്ട്സും  ഭക്ഷണത്തിൽ ഉൾപ്പെടുത്താന്‍ ശ്രദ്ധിക്കുക.  ഈ സമയത്ത്, പോഷകങ്ങളാൽ സമ്പന്നമായ ബദാം, ഉണക്കമുന്തിരി, കശുവണ്ടി, വാൽനട്ട്, എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വിറ്റാമിനുകൾ, മഗ്നീഷ്യം, ഫൈബർ, ഒമേഗ 3, ആന്‍റിഓക്‌സിഡന്‍റുകൾ തുടങ്ങിവ ഇവയിൽ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായകമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More