Home> Health & Lifestyle
Advertisement

Hypertension: രക്തസമ്മർദ്ദത്തിന്റെ അപകടങ്ങൾ ഇവയാണ്; ശ്രദ്ധിക്കാം, മുൻകരുതലെടുക്കാം

High Blood Pressure: നിങ്ങൾ പുകവലിക്കുന്നവരാണെങ്കിൽ രക്തസമ്മർദ്ദത്തിന്റെ പ്രശ്നങ്ങൾ കൂടുതലായി ബാധിക്കും. അമിതമായി മദ്യം കഴിക്കരുത്. ഇത്, ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.

Hypertension: രക്തസമ്മർദ്ദത്തിന്റെ അപകടങ്ങൾ ഇവയാണ്; ശ്രദ്ധിക്കാം, മുൻകരുതലെടുക്കാം

ഹൈപ്പർടെൻഷൻ അഥവാ രക്തസമ്മർദ്ദം ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. രക്തസമ്മർദ്ദം അളക്കുന്നത് മെർക്കുറി മില്ലിമീറ്ററിലാണ് (mm Hg). പൊതുവേ, ഹൈപ്പർടെൻഷൻ എന്നത് 130/80 mm Hg അല്ലെങ്കിൽ അതിൽ കൂടുതലുള്ള രക്തസമ്മർദ്ദമാണ്. ഹൃദയം മിടിക്കുമ്പോഴോ ചുരുങ്ങുമ്പോഴോ രക്തക്കുഴലുകളുടെ ഭിത്തികളിലെ മർദ്ദം അളക്കുന്ന സിസ്റ്റോളിക് രക്തസമ്മർദ്ദമാണ് ഏറ്റവും ഉയർന്ന മൂല്യം.

"പ്രായമായവരിൽ സാധാരണയായി കണ്ടുവരുന്ന ആരോ​ഗ്യപ്രശ്നമാണ് രക്തസമ്മർദ്ദം. വാസ്കുലർ സിസ്റ്റം അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തിലെ രക്തക്കുഴലുകളുടെ ശൃംഖല, പ്രായത്തിനനുസരിച്ച് കഠിനമാവുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു. വ്യാവസായിക രാജ്യങ്ങളിൽ, രക്തസമ്മർദ്ദം (ബിപി) വർധിക്കുന്നത് വാർധക്യത്തിന്റെ ഒഴിവാക്കാനാകാത്ത ഒരു അനന്തരഫലമായി പണ്ടേ കണക്കാക്കപ്പെട്ടിരുന്നു, ഇത് മുതിർന്നവരിൽ വലിയൊരു വിഭാഗത്തിലും രക്താതിമർദ്ദത്തിന് കാരണമാകുന്നു. ഡയസ്റ്റോളിക് കുറയുന്നതും സിസ്റ്റോളിക് രക്തസമ്മർദ്ദം വർദ്ധിക്കുന്നതും കാരണം വർദ്ധിച്ചുവരുന്ന പൾസ് മർദ്ദം പ്രായമായവരിൽ അപകടസാധ്യതയുണ്ടാക്കുമെന്നും" ചെമ്പൂരിലെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. നാരായൺ ഗഡ്കർ പറയുന്നു.

അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അപകട ഘടകങ്ങൾ:

ഭാരക്കൂടുതൽ, പൊണ്ണത്തടി എന്നിവയ്ക്ക്  സാധ്യത കൂടുതലാണ്. വളരെയധികം സോഡിയം ഉണ്ടാകുന്നത് നിങ്ങളുടെ ശരീരത്തിലെ ധമനികൾ ചുരുങ്ങാൻ കാരണമാകും. നിങ്ങൾ പുകവലിക്കുന്നവരാണെങ്കിൽ രക്തസമ്മർദ്ദത്തിന്റെ പ്രശ്നങ്ങൾ കൂടുതലായി ബാധിക്കും. അമിതമായി മദ്യം കഴിക്കരുത്. ഇത്, ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.

കൃത്യമായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. 18 വയസ് മുതൽ രണ്ട് വർഷത്തിലൊരിക്കലെങ്കിലും നിങ്ങളുടെ രക്തസമ്മർദ്ദം പരിശോധിക്കേണ്ടത് പ്രധാനമാണ്. പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും രക്തസമ്മർദ്ദം ഉണ്ടെങ്കിൽ പരിശോധനയുടെ ഇടവേള കുറയ്ക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More