Home> Health & Lifestyle
Advertisement

Home Remedies: പനി, ജലദോഷം, മൂക്കടപ്പ്, തലവേദന, ഞൊടിയിടയില്‍ മാറ്റാം, ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ...

കാലാവസ്ഥ മാറി തണുപ്പ് ആരംഭിക്കുമ്പോള്‍ തന്നെ മിക്ക ആളുകളും രോഗബാധിതരാകുന്നു. തണുപ്പുകാലം എത്തുന്നതോടെ പലര്‍ക്കും ഉണ്ടാകുന്ന അസുഖങ്ങളാണ് മൂക്കടപ്പ്, പനി, തലവേദന, ജലദോഷം തുടങ്ങിയവ.

Home Remedies: പനി, ജലദോഷം, മൂക്കടപ്പ്, തലവേദന, ഞൊടിയിടയില്‍  മാറ്റാം, ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ...
Home Remedies: കാലാവസ്ഥ മാറി തണുപ്പ്  ആരംഭിക്കുമ്പോള്‍ തന്നെ മിക്ക ആളുകളും രോഗബാധിതരാകുന്നു.  തണുപ്പുകാലം എത്തുന്നതോടെ പലര്‍ക്കും  ഉണ്ടാകുന്ന അസുഖങ്ങളാണ് മൂക്കടപ്പ്, പനി, തലവേദന, ജലദോഷം തുടങ്ങിയവ. 
 
കൂടാതെ, ഇപ്പോള്‍ കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ സാരമായി വര്‍ദ്ധിച്ചു തുടങ്ങിയതിനാല്‍  ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.  അത്തരമൊരു സാഹചര്യത്തിൽ, ജലദോഷം, പനി,  തുടങ്ങിയ  ചെറിയ രോഗങ്ങള്‍ പെട്ടെന്ന് സുഖപ്പെടുത്തണം.  അങ്ങനെയെങ്കില്‍ മാത്രമേ  നിങ്ങളുടെ ശരീരത്തിന്‍റെ പ്രതിരോധശേഷി നിലനിൽക്കുകയുള്ളൂ. 
 
എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ഇത്തരം അസുഖങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരമാണ് നമ്മുടെ അടുക്കളയില്‍നിന്നും ലഭിക്കുന്ന ചെറിയ വീട്ടുവൈദ്യങ്ങൾ..!! ഈ വീട്ടുവൈദ്യങ്ങളിലൂടെ  ഡോക്ടറെ സമീപിക്കാതെ തന്നെ നിങ്ങൾക്ക് സ്വയം ചികിത്സിക്കാം. 
 
തണുപ്പുകാലത്ത്  ജലദോഷവും പനിയുമാണ് ഏറ്റവും സാധാരണമായ പരാതി. ഈ പ്രശ്‌നങ്ങളെ മറികടക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെ ക്കുറിച്ച് അറിയാം...  
 
ഇഞ്ചി ചായ (Ginger Tea) 
 
ജലദോഷത്തിന്‍റെയോ പനിയുടെയോ ലക്ഷണങ്ങൾ കണ്ടാലുടൻ നിങ്ങൾ ഇഞ്ചിയുടെ അളവ് വർദ്ധിപ്പിക്കണം. ഇഞ്ചി ചായയും ഇഞ്ചി പാലും ഇത്തരം പ്രശ്‌നങ്ങൾക്കുള്ള  ഒരു പ്രതിവിധിയാണ്.  ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം.  നന്നായി അരിഞ്ഞെടുത്ത  ഇഞ്ചി ഒരു കപ്പ് ചൂടുവെള്ളത്തിലോ പാലിലോ  ഇട്ട് വളരെ നന്നായി തിളപ്പിക്കണം. തിളച്ച ശേഷം അത് കുടിക്കാൻ പാകമാകുമ്പോൾ പതുക്കെ കുടിക്കണം. ഇത്  ജലദോഷത്തിൽ നിന്നും പനിയിൽ നിന്നും പെട്ടെന്ന് ആശ്വാസം  ലഭിക്കാന്‍ സഹായകമാണ്. 
 
മഞ്ഞൾപ്പാല്‍  (Turmeric Milk)
 
ആരോഗ്യത്തിനും  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും  മഞ്ഞൾപ്പാല്‍ ഏറെ സഹായകമാണ്. മഞ്ഞൾപ്പാല്‍  ജലദോഷത്തിൽ നിന്നും  ആശ്വാസം നൽകുന്നു മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചൂടുള്ള പാലിൽ ഒരു നുള്ളു മഞ്ഞൾ ചേര്‍ത്ത് തിളപ്പിച്ച് കുടിക്കുന്നത് ജലദോഷത്തിന് പെട്ടെന്ന് ആശ്വാസം നൽകും. മഞ്ഞളിന് ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് ജലദോഷത്തിനെതിരെ പോരാടുന്നതിന് വളരെ ഫലപ്രദമാണ്. 
 
വെയിലത്ത് ഇരിയ്ക്കുക (Sun Bath)
 
ജലദോഷവും മൂക്കടപ്പും  ഉള്ള  വ്യക്തി  കുറച്ചുനേരം വെയിലത്ത് ഇരിക്കണം. തണുപ്പില്‍ ഇത്  നല്ല സുഖം നൽകുന്ന അനുഭവമാണ്.  ജലദോഷവും ചുമയുമുണ്ടെങ്കിൽ, കഴിയുന്നത്ര സൂര്യപ്രകാശത്തിൽ ഇരിയ്ക്കാന്‍ ശ്രദ്ധിക്കണം. 
 
ധാരാളം വെള്ളം കുടിയ്ക്കണം  (Drink a lot of water)
 
ജലദോഷവും പനിയും ഉള്ള വ്യക്തി വെള്ളം കുടിയ്ക്കുന്നത് വര്‍ദ്ധിപ്പിക്കണം. കാരണം ഇത്തരം പ്രശ്‌നങ്ങൾ  നിർജ്ജലീകരണത്തിന് ഇടയാക്കുന്നു.  ശരീരത്തിലെ ജലാംശം നിലനിർത്താൻ ചെറു ചൂടുവെള്ളമോ സാധാരണ വെള്ളമോ പരമാവധി കുടിക്കണം.
 
ചൂടുള്ള സൂപ്പ്  ആശ്വാസം നൽകുന്നു (Drink Hot Soup)
 
തണുപ്പില്‍ ചൂടുള്ള  ഭക്ഷണ സാധനങ്ങള്‍  കഴിക്കുന്നത് ആശ്വാസം നൽകും. തൊണ്ടവേദനയോ, വായയുടെ രുചി നഷ്ടപ്പെടുകയോ ചെയ്‌താല്‍  ചൂടുള്ള സൂപ്പ് കുടിയ്ക്കുന്നത്‌ ഏറെ ഗുണം ചെയ്യും.  കുരുമുളക് ചേർത്ത് സൂപ്പ് കഴിക്കുന്നത് ജലദോഷത്തിലും പനിയിലും നല്ല സുഖം നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More