Home> Health & Lifestyle
Advertisement

Herbal hair oil : മുടിയുടെ ഏത് പ്രശ്നത്തിനും പരിഹാരം വീട്ടിൽ തന്നെ, ഏത് പ്രായക്കാർക്കും ഉപയോഗിക്കാം.

പൂർണമായും ആയുർവ്വേദമായതിനാൽ ശരീരത്തിന് ഹാനികരമാവില്ല.

Herbal hair oil : മുടിയുടെ ഏത് പ്രശ്നത്തിനും പരിഹാരം വീട്ടിൽ തന്നെ, ഏത് പ്രായക്കാർക്കും ഉപയോഗിക്കാം.

പ്രായഭേദമന്യേ താരനും മുടികൊഴിച്ചിലുമെല്ലാം ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു. ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് കൊണ്ട് നമ്മുടെ പറമ്പിലെ ഇലയും പൂവുമെല്ലാം ഉപയോഗി‌ച്ച് നല്ല കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ച് ശീലിച്ചാൽ മുടിയുടെ ഈ പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ ആശ്വാസം ലഭിക്കും. പൂർണമായും ആയുർവ്വേദമായതിനാൽ ശരീരത്തിന് ഹാനികരമാവില്ല.

എണ്ണ ഉണ്ടാക്കുവാൻ ആവശ്യമായതും അതിന്റെ ഗുണവും

കറ്റാർവാഴ- താരൻ അകറ്റുവാനും ആരോഗ്യകരവും മൃദുവുമായ മുടിയിഴകൾ ഉണ്ടാകുവാനും സഹായിക്കുന്നു
ഭൃംഗരാജ് (കയ്യോന്നി)- താരൻ അകറ്റുവാനും, മുടി തഴച്ച് വളരാനും, മുടി നരക്കുന്നത് തടയുവാനും സഹായിക്കുന്നു.
ആര്യ വേപ്പ്- മുടിയുടെ അറ്റം പിളരുന്നത് തടയുന്നു. താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ കുറക്കുന്നു
മൈലാഞ്ചി- മുടിയുടെ വളർച്ചക്ക് സഹായിക്കുന്നു
കറിവേപ്പില- മുടിക്ക് കൂടുതൽ കരുത്ത് നൽകുന്നു
തുളസി- മുടി കൊഴിച്ചിൽ തടയുന്നു
ചെമ്പരത്തി- മൃദുത്വവും തിളക്കവും ലഭിക്കും
നെല്ലിക്ക- മുടിയുടെ വളർച്ചക്ക് സഹായിക്കുന്നു
ഉലുവ- പുതിയ മുടി വളരാനും, താരൻ ഇല്ലാതാക്കാനും, കൊഴിച്ചിൽ ഒഴിവാക്കുവാനും സാധിക്കും
ഉളളി- തലയോട്ടിയിലെ ഡ്രൈനസ് ഒഴിവാക്കുന്നു

തയ്യാറാക്കുന്ന വിധം

ഒരുപിടി ഉലുവ വെളളത്തിലിട്ട് 30 മിനിറ്റ് കുതിർത്തുക. ഇനി മുകളിൽ പറഞ്ഞവയെല്ലാം നന്നായി അരച്ചെടുക്കുക. അരക്കുമ്പോൾ കുതിർത്ത ഉലുവയും 4 നെല്ലിക്കാ നീരും ചേർക്കുക. ഇനി 250 ഗ്രാം വെളിച്ചെണ്ണ ചൂടാക്കാൻ വെക്കുക. 5 മിനിറ്റിന് ശേഷം അരച്ചെടുത്ത ആയുർവ്വേദ പേസ്റ്റ് എണ്ണയിലേക്ക് ചേർക്കുക. ഇനി ലോ ഫ്ലെയ്മിൽ നിർത്താതെ ഇളക്കുക. തുടക്കത്തിൽ നന്നായി തിളക്കുകയും, ചെറിയ കുമിളകൾ കാണുകയും ചെയ്യും. ഈ തിള അവസാനിച്ചാൽ എണ്ണ നന്നായി ചൂടായി എന്ന് മനസിലാക്കാം. തീ ഓഫ് ചെയ്ത് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വെക്കുക. തണുത്തതിന് ശേഷം അരിച്ച് കുപ്പിയിലേക്ക് മാറ്റാവുന്നതാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More