Home> Health & Lifestyle
Advertisement

Healthy Lifestyle: ജീവിതശൈലിയിൽ വരുത്തുന്ന ഈ ചെറിയ മാറ്റങ്ങൾ നിങ്ങളെ മികച്ച ആരോ​ഗ്യമുള്ളവരാക്കും

Healthy Lifestyle Tips: ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറക്കം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങി ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് പോലും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

Healthy Lifestyle: ജീവിതശൈലിയിൽ വരുത്തുന്ന ഈ ചെറിയ മാറ്റങ്ങൾ നിങ്ങളെ മികച്ച ആരോ​ഗ്യമുള്ളവരാക്കും

ആരോഗ്യകരമായ ജീവിതശൈലി: ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് മെച്ചപ്പെട്ട ശാരീരികാരോ​ഗ്യത്തിനും മാനസികാരോ​ഗ്യത്തിനും ഒരുപോലെ ​ഗുണം ചെയ്യും. ചെറിയ ജീവിതശൈലി ക്രമീകരണങ്ങൾ പോലും നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറക്കം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങി ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് പോലും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

മെച്ചപ്പെട്ട ആരോഗ്യത്തിനായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക: ശരീരത്തിലെ ടിഷ്യൂകൾ നിർമ്മിക്കാനും ആരോ​ഗ്യത്തോടെ നിലനിർത്താനും എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കാനും ഊർജ്ജം നൽകാനും സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് പ്രോട്ടീൻ. കുട്ടികൾക്കും മുതിർന്നവർക്കും ഇത് വളരെ പ്രധാനമാണ്. ഓട്‌സ്, ഗ്രീക്ക് തൈര് അല്ലെങ്കിൽ മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോട്ടീന്റെ അളവ് വർധിപ്പിക്കും. ചിക്കൻ, മീൻ, ടോഫു, പനീർ തുടങ്ങിയ ഭക്ഷണങ്ങളും പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്.

ALSO READ: Indigestion: ദഹനക്കേട് പതിവാകുന്നോ? ഭക്ഷണശീലങ്ങളിൽ ചെറിയ മാറ്റം അനിവാര്യം

വ്യായാമം ശീലമാക്കുക: നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന വർക്കൗട്ടുകൾ ഫലപ്രദമാണ്. യോഗ, നീന്തൽ, വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് എന്നിവയെല്ലാം ആരോ​ഗ്യത്തിന് ​ഗുണം ചെയ്യം. ഈ വ്യായാമങ്ങൾ നിങ്ങളുടെ പേശികളെ ശക്തിപ്പെടുത്തുന്നതിനും നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക: അമിതമായി മദ്യം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അമിതമായ മദ്യപാനം കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിലേക്ക് നയിക്കും. ഇത് ശരീരഭാരം വർധിക്കുന്നതിലേക്കും നയിച്ചേക്കാം. ആരോഗ്യം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മദ്യപാനം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

ALSO READ: Measles outbreak: കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി പടരുന്നു; ആകെ കേസുകൾ 32 ആയി, വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിച്ച് ജനങ്ങൾ

നടത്തം ശീലമാക്കുക: മെച്ചപ്പെട്ട ആരോഗ്യത്തിനായി നടത്തം ശീലമാക്കണം. നടത്തം സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. ഈ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More