Home> Health & Lifestyle
Advertisement

Coffee Health Benefits : കാപ്പി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്തൊക്കെ ഗുണങ്ങളുണ്ട്?

കാപ്പി കുടിക്കുന്നത് അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെയുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് ഉണ്ടാകാനുള്ള സാധ്യത കുറച്ചേക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Coffee Health Benefits : കാപ്പി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്തൊക്കെ ഗുണങ്ങളുണ്ട്?

കാപ്പി (Coffee) കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രാവിലെ എണിക്കുമ്പോൾ ഉറക്കം പോകാനും, എനർജി ലഭിക്കാനും ഒക്കെ കാപ്പി ചിലർക്ക് അത്യാവശ്യമാണ്. എന്നാൽ ഊർജ്ജം നല്കുന്നതിനോടൊപ്പം തന്നെ കാപ്പിക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങളും ഉണ്ട്. 

കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ? 

എനർജി ലെവൽ വർധിപ്പിക്കും

കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ ഒരു കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജ്ജിപ്പിക്കുന്ന ഘടകമാണ്. അതിനാൽ തന്നെ ഇത് നിങ്ങളുടെ ശരീരത്തിലെ ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കും. വ്യായാമത്തിനിടയിൽ കഫീൻ കഴിക്കുന്നത് ക്ഷീണമുണ്ടാകുന്നതിന് മുമ്പുള്ള സമയം 12 ശതമാനം വർധിപ്പിക്കുമെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.

ALSO READ: Health Tips | സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ആരോ​ഗ്യ സംരക്ഷണത്തിനും ഇത് ഏറെ നല്ലതാണ്!

 ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കും

 സ്ഥിരമായി കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. എല്ലാ ദിവസവും ഓരോ കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 6 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവർത്തനം സംരക്ഷിക്കാനുള്ള കാപ്പിയുടെ കഴിവാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.

ALSO READ: Covid | കോവിഡ് ബാധിതരിൽ ബ്രെയിൻ ഫോ​ഗ്; വൈറസ് സ്പൈനൽ ഫ്ലൂയിഡിനെ ബാധിക്കുന്നതിന്റെ ഫലമാകാമെന്ന് പഠനം

തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കും

കാപ്പി കുടിക്കുന്നത് അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെയുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് ഉണ്ടാകാനുള്ള സാധ്യത കുറച്ചേക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അത് മാത്രമല്ല സ്ഥിരമായി കാപ്പി കുടിക്കുന്നത് പാർക്കിൻസൺസ് രോഗത്തിന്റെ പുരോഗതി കുറയ്ക്കുമെന്നും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ALSO READ: Arthritis | സന്ധിവാതം ഉള്ളവർ ഭക്ഷണക്രമീകരണത്തിൽ ഈ മാറ്റങ്ങൾ വരുത്തുന്നത് ​ഗുണകരമാകും

വിഷാദ രോഗത്തിനുള്ള സാധ്യത കുറയ്ക്കും 

കാപ്പി കുടിക്കുന്നത് വിഷാദ രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പഠനങ്ങൾ അനുസരിച്ച് എല്ലാ ദിവസം ഒരു കപ്പ് കാപ്പി വീതം കുടിക്കുന്നവരിൽ വിഷാദ രോഗത്തിനുള്ള സാധ്യത 8 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More