Home> Health & Lifestyle
Advertisement

Health Tips: പെട്ടെന്നുള്ള അണുബാധയിൽ നിന്ന് സംരക്ഷിക്കും 5 ഭക്ഷണങ്ങൾ

Health Tips: പെട്ടെന്നുള്ള അണുബാധയിൽ നിന്ന് സംരക്ഷിക്കും 5 ഭക്ഷണങ്ങൾ


Health Tips: പെട്ടെന്നുള്ള അണുബാധയിൽ നിന്ന് സംരക്ഷിക്കും 5 ഭക്ഷണങ്ങൾ

Health Tips: രാജ്യം കോവിഡ്  മൂന്നാം തരംഗത്തിന്‍റെ ഭീതിയിലാണ്.  ഈ  കോവിഡ് കാലത്ത് നാം  പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു  കാര്യം  പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. 

കുറഞ്ഞ പ്രതിരോധശേഷി വേഗം  അണുബാധയ്ക്കിടയാക്കുകയും  ഇത്  വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിയ്ക്കുകയും  ചെയ്യും.  ഈ പ്രത്യേക സാഹചര്യത്തില്‍ ആരോ​ഗ്യം കാത്ത് സൂക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ  ഉണ്ട്. അതായത്, ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. 

 ചില പ്രത്യേക ഭക്ഷണങ്ങള്‍   ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തുന്നത്  നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിക്കുകയും നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.  

Also Read:  Ajwain Water: രാവിലെ വെറും വയറ്റിൽ 'അയമോദക വെള്ളം' കുടിക്കുന്നതിന്റെ 6 അത്ഭുതകരമായ ഗുണങ്ങൾ...

ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍  നിങ്ങളുടെ ദിവസേനയുള്ള  ഭക്ഷണക്രമത്തില്‍  ഉള്‍പ്പെടുത്തുക. നിങ്ങളുടെ ആരോഗ്യത്തില്‍ കാര്യമായ മാറ്റം കാണാം. 

നിങ്ങളുടെ  ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തേണ്ട  ചില ഭക്ഷണങ്ങള്‍ ഇവയാണ്...

പയർവർഗ്ഗങ്ങൾ (Pulses) 

ബീൻസ്, പയർ, തുടങ്ങിയവ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. പയർവർഗങ്ങളിൽ പ്രോട്ടീനും സിങ്കും ഉൾപ്പെടെയുള്ള പോഷകങ്ങൾ വളരെ  കൂടുതലാണ്. ഇവ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.  

Also Read: Health Tips: തലവേദനയ്ക്കൊപ്പം തലകറക്കവും, അവഗണിച്ചാല്‍ "തലവേദന"യാകും...!!

മുട്ട (Egg) 

മുട്ടയാണ് ഏറ്റവും പോഷകഗുണമുള്ള ഭക്ഷണമെന്ന് എല്ലാവർക്കും അറിയാമെങ്കിലും നമ്മൾ ദിവസവും കഴിക്കാറുണ്ടോ?  ദിവസവും മുട്ട കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ സിങ്കിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും. രു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

വിത്തുകൾ (Seeds) 

ദിവസവും ചണവിത്ത്, മത്തങ്ങ വിത്ത്, എള്ള് എന്നിവ കഴിക്കുന്നത് ശീലമാക്കുക. 2 മില്ലിഗ്രാം വിത്തുകളിൽ 13% സിങ്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ, നിങ്ങൾക്ക് ഇരുമ്പ്, ഫൈബർ, ഒമേഗ -3 എന്നിവ ലഭിക്കും. ഇവയെല്ലാം ശരീരകോശങ്ങളെ ശക്തിപ്പെടുത്തുകായം നിങ്ങളുടെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും

ഷെൽ ഫിഷ് (Shell Fish) 

കക്കയിറച്ചിയിലും ഞണ്ടുകളിലും  സിങ്ക് കൂടുതലാണ്. കൂടാതെ ഇതില്‍ കലോറി കുറവായതിനാൽ എല്ലാവർക്കും കഴിക്കാവുന്നതാണ്. ഗർഭിണികളായ സ്ത്രീകൾക്ക് സിങ്കിന്‍റെ ആവശ്യം കൂടുതലാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More