Home> Health & Lifestyle
Advertisement

മുട്ടയുടെ മഞ്ഞ കൊളസ്ട്രോളിന്റെ കലവറ? കഴിക്കുമ്പോൾ ഇവ ഓർക്കുക

Benefits of Egg Yolk: അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങീ നിരവധി പോശകങ്ങള് ആണ് മുട്ടയുടെ മഞ്ഞയില് അടങ്ങിയിട്ടുള്ളത്.

മുട്ടയുടെ മഞ്ഞ കൊളസ്ട്രോളിന്റെ കലവറ? കഴിക്കുമ്പോൾ ഇവ ഓർക്കുക

മുട്ടയുടെ ആരോ​ഗ്യ ​ഗുണങ്ങളെക്കുറിച്ച് അറിയാത്തവർ ഇല്ല. എന്നാൽ മുട്ട കഴിക്കുന്നതുമായി ബന്ധപ്പെട്ട് പല ചർച്ചകളും സംശയങ്ങളും ആണ് നിലനിൽക്കുന്നത്. ഏത് പ്രായത്തിൽ ഉള്ളവർക്ക് കഴിക്കാം, എത്രയെണ്ണം കഴിക്കാം, ഏത് സമയത്ത് കഴിക്കാം തുടങ്ങീ പലതും. അതിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് മുട്ടയുടെ മഞ്ഞ കൊളസ്ട്രോൾ ഉണ്ടാക്കുമോ എന്നത്. മുട്ടയുടെ മഞ്ഞ നിറയെ കൊളസ്ട്രോൾ ആണെന്നാണ് പലരുടേയും ചിന്ത. അത് നമ്മുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കും എന്നതിനാൽ പലരും കഴിക്കാറില്ല. ഒഴിവാക്കാറാണ് പതിവ്. എന്താണ് വാസ്തവമെന്ന് അറിയേണ്ടേ? 

​ഗുണത്തിന്റെ 90% ഉൾക്കൊള്ളുന്നു

മുട്ട കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ​ഗുണങ്ങളുടെ 90% അടങ്ങിയിരിക്കുന്നത് മഞ്ഞയിലാണ്. വെള്ള കഴിക്കുന്നതിലൂടെ നമുക്ക് പ്രോട്ടീൻ മാത്രമാണ് ലഭിക്കുന്നത്.  മുട്ട മഞ്ഞയില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജം അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകള്‍, പൊട്ടാസ്യം, മിനറലുകള്‍ എന്നിവയും മഞ്ഞയിലുണ്ട്. മുട്ടയുടെ മഞ്ഞയില്‍ അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ്, ഫാറ്റ് സോലുബിള്‍ വൈറ്റമിനുകളായ വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ഡി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതില്‍ 2 ശതമാനം പ്രോട്ടീനുകളുമുണ്ട്. ഇവ നമ്മുടെ ആമാശയത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ ഈ ഗുണം നല്‍കുന്നു.

ALSO READ: രാത്രിയിൽ മുട്ട കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

​കണ്ണുകളെ ആരോ​ഗ്യവാനാക്കാൻ

കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഭക്ഷണമാണ് മുട്ട. ഇതില്‍ ബിപി ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്ന പെപ്‌റ്റൈഡുകള്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സള്‍ഫേറ്റഡ് ഗ്ലൈക്കോ പെപ്‌റ്റൈഡ് സഹായിക്കുന്നു. ഇതില്‍ ല്യൂട്ടിന്‍, സിയോസാന്തിന്‍ എന്നിങ്ങനെയുള്ള അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ പ്രധാനം ചെയ്യുന്നവയാണ് അമിനോ ആസിഡുകൾ. 
കണ്ണിനുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയാനും ഏറെ നല്ലതാണ് മുട്ടയുടെ മഞ്ഞ. ഒരു ആവറേജ് സൈസിലുള്ള മുട്ടയിൽ ഏകദേശം  180 മില്ലീഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ആ കാരണം കൊണ്ടാണ് പണ്ടു കാലങ്ങളിൽ കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞ കഴിക്കരുതെന്ന് പറഞ്ഞത്. എന്നാല്‍ ആധുനിക പഠനങ്ങള്‍ ദിവസവും ഒരു മുട്ട മഞ്ഞ കഴിയ്ക്കുന്നത് കൊണ്ട് ദോഷമില്ലെന്നാണ് ‍വ്യക്തമാക്കുന്നത്. ഇത് ഹൃദയാരോഗ്യത്തിന് ദോഷകരമാകുന്നില്ലെന്നാണ് പഠനം. ഒരു ദിവസത്തെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 300 മില്ലീഗ്രാം കൊളസ്‌ട്രോള്‍ ആവശ്യമാണ്. ഇതിനാല്‍ ഒരു മുട്ട മഞ്ഞ കഴിയ്ക്കുന്നത് ആരോഗ്യകരമായ രീതിയില്‍ ശരീരം അതിനെ പ്രയോജനപ്പെടുത്തുന്നു.

 കാര്യങ്ങൾ അങ്ങനെയൊക്കെ ആണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോരുത്തരുടേയും ശരീര പ്രകൃതി പലവിധമാണ്. ചിലയാളുകൾ ഫാറ്റ് ഹൈപ്പര്‍ റെസ്‌പോണ്ടേഴ്‌സ് എന്ന വിഭാഗത്തില്‍ പെട്ടവരാണ്. അതായത് വളരെ പെട്ടെന്ന് ശരീരത്തിൽ കൊളസ്ട്രോൾകയറി കൂടുന്നവർ. കാഴ്ച്ചയിൽ ഒരു പക്ഷെ ഇവർ മെലിഞ്ഞിട്ടായിരിക്കും. എന്നാൽ കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ അധികമായിരിക്കും. 

ഇത്തരക്കാർ ദിവസവും മുട്ട മഞ്ഞ എന്നത് ഒഴിവാക്കി ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ഇത് കഴിയ്ക്കുന്നതാണ് ഉത്തമം. കൂടാതെ ഇത്തരത്തിൽ കഴിക്കണമെന്നുണ്ടെങ്കിൽ നല്ല രീതിയില്‍ വ്യായാമം ചെയ്യുന്നവരോ ശാരീരിക അധ്വാനം ചെയ്യുന്നവരോ ആകണം. അല്ലാത്ത പക്ഷം കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതാവില്ല. 

പാകം ചെയ്യുന്ന രീതിയിലുമുണ്ട് കാര്യം

മുട്ട പാകം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. കാരണം കൊഴുപ്പ് അപകടകരമായ രീതിയിലേക്ക് മാറുന്നത് ആരോ​ഗ്യത്തിന് പ്രത്യേകിച്ചും ഹൃദയത്തിന് പ്രശ്നമാകും. ഇത് മറ്റ് തരം കൊഴുപ്പുകള്‍ക്കൊപ്പം ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതല്ല. ഇതു പോലെ മധുരത്തോടൊപ്പം ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതല്ല. അതായത് കേക്കിന്റെ ഒപ്പം, മറ്റ് രാസവസ്തുക്കളോ പ്രിസവര്‍വേറ്റീവുകളോ ഉപയോഗിയ്ക്കുന്നവയില്‍ ഇത് ചേര്‍ക്കുമ്പോള്‍ എല്ലാം ദോഷമാകുന്നു. പകരം ഇത് പുഴുങ്ങി കഴിയ്ക്കാം. പോച്ച്ഡ് ആയോ കറി വച്ചോ കഴിയ്ക്കാം. വേണമെങ്കില്‍ ഓംലറ്റ്, ബുള്‍സൈ പോലെയും കഴിയ്ക്കാവുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More