Home> Health & Lifestyle
Advertisement

Rose Day 2023 : ചുവന്ന റോസ് ലഭിച്ചാൽ ഇഷ്ടമാണെന്നർഥം; അപ്പോൾ മഞ്ഞ, വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?

Happy Rose Day 2023 : റോസ് ദിനത്തോടെയാണ് വാലന്റൈസ് വാരം ആരംഭിക്കുന്നത്. ഫെബ്രുവരി ഏഴ് മുതൽ 14 വരെയാണ് പ്രണയവാരം ആഘോഷിക്കുന്നത്

Rose Day 2023 : ചുവന്ന റോസ് ലഭിച്ചാൽ ഇഷ്ടമാണെന്നർഥം; അപ്പോൾ മഞ്ഞ, വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?

ലോകം പ്രണയവാരത്തിലേക്ക് (വലന്റൈൻസ് വീക്ക്) പ്രവേശിക്കുകയാണ്. നാളെ ഫെബ്രുവരി ഏഴ് റോസ് ദിനത്തോടെയാണ് പ്രണയതാക്കൾക്കായിട്ടുള്ള ആഘോഷവാരം ആരംഭിക്കുന്നത്. ഫെബ്രുവരി ഏഴ് റോസ് ദിനത്തിൽ തുടങ്ങി ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തോടെ ആ മനോഹര വാരത്തിന് സാങ്കേതികമായി അവസാനം കുറിക്കും. ഒരു സുന്ദര പുഷ്പം ആരുടെയും മനം കവരുന്നതാണ്. അതിപ്പോൾ റോസ പുഷ്പമാണെങ്കിൽ ആ നിമിഷം കൂടുതൽ സുഗന്ധ പൂർണമാക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് വരാനിരിക്കുന്ന മനോഹരമായി പ്രണയ ദിനങ്ങൾ അതിസുന്ദരവും സുഗന്ധം പകരുന്ന റോസ പുഷ്പത്തിലൂടെ തന്നെ അരംഭിക്കുന്നത്.

എപ്പോഴും പ്രണയത്തെ റോസ പുഷ്പത്തോടെയാണ്  അനുപമിക്കുന്നത്. കൂടാതെ ഫെബ്രുവരി മാസത്തിലാണ് വസന്തകാലം ആരംഭിക്കുന്നത്. പൂക്കളുടെ കാലമായ വസന്തത്തെ സ്വീകരിക്കുന്നതായി റോസ് ദിനത്തെ ചില ഇടങ്ങളിൽ ഉപമിക്കാറുണ്ട്. കൂടാതെ ഒരാഴ്ച നീണ്ട് നിൽക്കുന്ന പ്രണയവാരത്തെ സ്വീകരിക്കുമ്പോൾ നൽകാൻ പറ്റിയ ഏറ്റവും ഉത്തമമായി ഒരു സമ്മാനമാണ് റോസ പുഷ്പം.

ALSO READ : Valentine's Week Full List 2023: വാലൻന്റൈൻ വീക്കിലെ ദിവസങ്ങളും അവയുടെ പ്രത്യേകതകളും

നിങ്ങൾക്ക് ഒരിക്കൽ എങ്കിലും ഈ വാലന്റൈൻസ് വാരത്തിനോട് അനുബന്ധിച്ച് റോസ പുഷ്പം ലഭിച്ചിട്ടുണ്ടോ? ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഏത് നിറത്തിലുള്ള പുഷ്പമാണെന്ന് ഓർമ്മയുണ്ടോ? അതിശയിക്കണ്ട, ഓരോ നിറത്തിനും ഓരോ അർഥമാണുള്ളത്. ഈ റോസ് ദിനത്തിൽ ചുവപ്പ് നിറത്തിലുള്ള റോസ പുഷ്പം മാത്രമല്ല നൽകുന്നത്. കൂടാതെ ചുവപ്പ് നിറം മാത്രല്ല പ്രണയത്തെ അറിയിക്കാൻ ഉപമിക്കുന്നത്. നൽകുന്ന റോസ പുഷ്പത്തിന്റെ നിറം അത് സ്വീകരിക്കുന്ന വ്യക്തിയുമായി ദാതാവ് ആഗ്രഹിക്കുന്നത് ഏത് തരത്തിലുള്ള ബന്ധമാണെന്ന് സൂചിപ്പിക്കും. അവ എങ്ങനെയാണെന്ന് പരിശോധിക്കാം: 

1.ചുവന്ന റോസ് പൂവ് : എല്ലാ റോസാപ്പൂക്കളിലും ഏറ്റവും പ്രിയപ്പെട്ടതാണ് ചുവന്ന റോസാപ്പൂവ്. അത് സ്നേഹത്തിനും അഭിനിവേശത്തിനും വേണ്ടി നിലകൊള്ളുന്നു.

2 ഓറഞ്ച് നിറം : ഓറഞ്ച് റോസ് നിങ്ങൾക്ക് ആരോടെങ്കിലും അമിതമായ അഭിനിവേശമുണ്ടെങ്കിൽ അത് സൂചിപ്പിക്കാൻ ഉപയോഗിക്കാം. അവരോട് നിങ്ങൾക്ക് എത്രമാത്രം താൽപ്പര്യമുണ്ടെന്ന് ഓറഞ്ച് നിറം അറിയിക്കാൻ സഹായിക്കും.

3. പീച്ച് നിറം : നിങ്ങൾക്ക് ഒരാളോട് ഇഷ്ടമുണ്ട്. അത് പറയാൻ അൽപം മടിയോ നാണമോ ഉണ്ടോ? എങ്കിൽ പീച്ച് നിറത്തിലുള്ള റോസ് പുവ് നൽകിയാൽ മതി.

4. മഞ്ഞ നിറം : സൗഹൃദത്തെ സൂചിപ്പിക്കുന്ന നിറമാണ് മഞ്ഞ

5. ലാവൻഡർ: ഒറ്റ നോട്ടത്തിൽ (ലവ് അറ്റ് ഫസ്റ്റ് സൈറ്റ്) തന്നെ നിങ്ങൾക്ക് ഒരാളോട് ഇഷ്ടം തോന്നിയോ? എങ്കിൽ അത് അറിയിക്കാൻ ലാവൻഡർ നിറത്തിലുള്ള റോസ പൂവ് നൽകിയാൽ മതി. കാരണം വളരെ വിരളമായി ലഭിക്കുന്നതും, അതിസുന്ദരമായ ഒരു റോസ പുഷ്പമാണ് ലാവൻഡർ നിറത്തിലുള്ളത്.

6. പിങ്ക് : ഒരാളെ അഭിനന്ദിക്കുന്നതിനും പ്രശംസിക്കുന്നതിനും വേണ്ടി നൽകുന്ന പുവ് പിങ്ക് നിറത്തിലുള്ള റോസ പൂഷ്പം.

7. വെള്ള  : വെളുത്ത റോസാപ്പൂവ് ലാളിത്യത്തെ സൂചിപ്പിക്കുന്നു, ഇത് സാധാരണയായി വിവാഹ ചടങ്ങുകളിലോ ശവസംസ്കാര ചടങ്ങുകളിലോ സമ്മാനിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More