Home> Health & Lifestyle
Advertisement

Ginger Benefits Winter | മഞ്ഞ് കാലത്ത് ഒരു കഷണം ഇഞ്ചി കഴിക്കാം, ഗുണങ്ങൾ ഏറെ

മഞ്ഞുകാലത്ത് തണുപ്പിൽ നിന്ന് ശരീരത്തെ സംരക്ഷിച്ച് ആരോഗ്യം നിലനിർത്താൻ പറ്റുന്ന നിരവധി സാധനങ്ങളുണ്ട്. ഇതിലൊന്നാണ് ഇഞ്ചി

Ginger Benefits Winter | മഞ്ഞ് കാലത്ത് ഒരു കഷണം ഇഞ്ചി കഴിക്കാം, ഗുണങ്ങൾ ഏറെ

Ginger Benefits in Winter: ജലദോഷവും ചുമയും മാത്രമല്ല മഞ്ഞുകാലത്ത്  മറ്റ് പല രോഗങ്ങളും  നമ്മെ പിടികൂടും. ഇത്തരം സാഹചര്യത്തിൽ, ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. മഞ്ഞുകാലത്ത് തണുപ്പിൽ നിന്ന് ശരീരത്തെ സംരക്ഷിച്ച് ആരോഗ്യം നിലനിർത്താൻ പറ്റുന്ന നിരവധി സാധനങ്ങളുണ്ട്. ഇതിലൊന്നാണ് ഇഞ്ചി. സോഡിയം, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡന്റ്, പൊട്ടാസ്യം, വിറ്റാമിൻ ബി, സി, ഫോളേറ്റ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ഗുണങ്ങളുള്ള ഇഞ്ചി ശൈത്യകാലത്ത് പല രോഗങ്ങളെയും തടയും. ഇഞ്ചിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി ശക്തമാകുന്നു

മഞ്ഞുകാലത്ത് ഇഞ്ചി കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തും. ഇത് രോഗങ്ങളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.  ഈ സീസണിൽ ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.

ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വാസം

മഞ്ഞുകാലത്ത് ഇഞ്ചി കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം നൽകും. ഇഞ്ചി ചായയും ഇഞ്ചി കഷായം കുടിക്കുന്നതും ഗുണകരമാണ്. ജലദോഷത്തിന് ആശ്വാസവും ശരീരത്തിലെ അണുബാധയിൽ 
നിന്ന് സ്വയം രക്ഷിക്കാൻ കഴിയും.

ഫാറ്റി ലിവർ

ശൈത്യകാലത്ത്, ചൂട് ചായയിൽ ഒരു കഷ്ണം ഇഞ്ചി ചേർത്ത് കുടിക്കുന്നത് ഗുണകരമാണ്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ഇത് കഴിക്കുന്നത് പല വിധത്തിൽ ഗുണം ചെയ്യും. ഇതുവഴി ഫാറ്റി ലിവർ എന്ന പ്രശ്‌നത്തിനും പരിഹാരം കാണാം.

മലബന്ധം അകറ്റും

മഞ്ഞുകാലത്ത് ഭക്ഷണക്രമം മാറും മലബന്ധം, ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ആളുകളെ ബുദ്ധിമുട്ടിക്കും.  ഇഞ്ചി കഴിച്ചാൽ ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനാവും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More