Home> Health & Lifestyle
Advertisement

Food Tips | ഹൈപ്പർടെൻഷൻ അകറ്റാൻ കഴിക്കാം ഈ 5 സൂപ്പർ ഫുഡുകൾ

പതിവ് തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം, ശ്വാസതടസ്സം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങളാണ്.

Food Tips | ഹൈപ്പർടെൻഷൻ അകറ്റാൻ കഴിക്കാം ഈ 5 സൂപ്പർ ഫുഡുകൾ

ഇന്ത്യയിലെ ഏറ്റവും സാധാരണമായ ജീവിതശൈലി രോഗങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ. രക്തസമ്മര്‍ദ്ദം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്ന അവസ്ഥയാണിത്. അതുകൊണ്ട് തന്നെ ഈ രോ​ഗം നിശബ്ദ കൊലയാളി എന്നാണ് പലപ്പോഴും അറിയപ്പെടുന്നത്. 

രക്തസമ്മർദ്ദം ഉയർന്ന തലത്തിൽ എത്തുമ്പോൾ, ഒരു വ്യക്തിക്ക് ഹൃദയസ്തംഭനം അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോവിഡിനെ തുടർന്ന് വന്ന മാറ്റങ്ങളിൽ ഒന്നാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം. ജോലിസമയവും സ്ട്രെസ്സും തോത് കൂടുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

Also Read: രക്തസമ്മര്‍ദ്ദം കൂടുതലോണോ? ഈ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തു

നിങ്ങള്‍ക്ക് ഒരിക്കല്‍ രോഗം കണ്ടെത്തിയാല്‍ ചികിത്സ തേടേണ്ടതുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ലക്ഷണങ്ങള്‍ (symptoms) ഒന്നും തന്നെ ഇല്ലെങ്കിലും ഹൃദയ സ്തംഭനം, മസ്തിഷ്‌കാഘാതം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, 1990 മുതലാണ് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയത്.

Also Read: Post Covid Issues: പ്രേമഹവും,അമിത രക്ത സമ്മർദ്ദവും കോവിഡ് വന്നവർക്ക് ഇല്ലാത്ത രോഗങ്ങളില്ല

പതിവ് തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം, ശ്വാസതടസ്സം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങളാണ്. ദിവസേനയുള്ള ഡയറ്റിൽ കുറച്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും, കാരണം ഈ ഭക്ഷണങ്ങൾക്ക് ഔഷധ ഗുണങ്ങളുണ്ട്. ഹൈപ്പർടെൻഷനുള്ള ചില സൂപ്പർ ഫുഡുകൾ ഇവയാണ്:

മാതളനാരങ്ങ

പോമോ​ഗ്രാനൈറ്റിൽ ആന്റി ഓക്‌സിഡന്റുകളും ബയോ ആക്റ്റീവ് പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്, ഇതിൽ ഹൈപ്പർടെൻഷനെ നിയന്ത്രിക്കുന്ന നിരവധി ഔഷധ ഗുണങ്ങൾ ഉൾക്കൊള്ളുന്നു. പ്രഭാതഭക്ഷണമായി ഇത് ഉൾപ്പെടുത്താം.

Also Read: Covid19 Precautionary Dose | കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ; അർഹരായവർ, രജിസ്ട്രേഷൻ.. അറിയാം എങ്ങനെയെന്ന്

ജാമൂൻ പഴം

ഉയർന്ന രക്തസമ്മർദ്ദം രക്തക്കുഴലുകളുടെ സങ്കോചത്തിന് കാരണമാകും. പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഈ പഴം പേശികൾക്ക് നല്ലതാണ്. ഉയർന്ന കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കുന്നതിനും ജാമുൻ പഴം നല്ലതാണ്.

ബീറ്റ്റൂട്ട്

ദഹനവ്യവസ്ഥ വഴി നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യപ്പെടുന്ന പ്രകൃതിദത്ത നൈട്രേറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഒളിമ്പ്യൻമാർക്ക് ഇതൊരു സൂപ്പർ ഫുഡാണ്. ഒരു ഗ്ലാസ് അസംസ്കൃത ബീറ്റ്റൂട്ട് ജ്യൂസ് അല്ലെങ്കിൽ ബീറ്റ്റൂട്ട് വേവിച്ച വെജിറ്റേറിയൻ വിഭവം കഴിച്ച് 2-3 മണിക്കൂറിനുള്ളിൽ ഉയർന്ന രക്തസമ്മർദ്ദത്തെ ഗണ്യമായി കുറയ്ക്കും.

വെളുത്തുള്ളി

അല്ലിസിൻ എന്ന പ്രകൃതിദത്ത സംയുക്തം ഉത്പാദിപ്പിക്കുന്നതിനാൽ വെളുത്തുള്ളിക്ക് ഔഷധഗുണങ്ങളുണ്ടെന്ന് കാലങ്ങളായി അറിയപ്പെടുന്നു. രക്തസമ്മർദ്ദം തൽക്ഷണം കുറയ്ക്കാൻ ഇതിന് കഴിയും. കൂടാതെ ഹൈപ്പർടെൻഷൻ രോഗികളുടെ ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നതിന് മികച്ചതാണിത്.

മേത്തി/ഉലുവ

ഇലകളും വിത്തുകളും നാരുകൾ, കാൽസ്യം എന്നിവയാൽ സമ്പന്നമാണ്. അവ ശരീരത്തിലെ എൽഡിഎൽ / ടിജിയുടെ അളവ് കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ഭക്ഷണത്തിൽ മേത്തി ഉൾപ്പെടുത്തുന്നത് നല്ലതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More