Home> Health & Lifestyle
Advertisement

Fist Diet and Weight Loss: വ്യായാമമില്ലാതെ പൊണ്ണത്തടി കുറയ്ക്കാം!! ഫിസ്റ്റ് ഡയറ്റ് പരീക്ഷിക്കൂ

Fist Diet and Weight Loss: ഫിസ്റ്റ് ഡയറ്റ് എന്നാൽ കൈവെള്ളയില്‍ ഒതുങ്ങുന്ന അത്ര ഭക്ഷണം കഴിയ്ക്കുക. ഈ ഭക്ഷണക്രമമനുസരിച്ച്, ഒരു ദിവസം മൂന്ന് തവണ ഭക്ഷണം കഴിയ്ക്കാം, എന്നാല്‍, ഓരോ തവണയും നാല് തവണ നമ്മുടെ കൈ വെള്ളയില്‍ ഉള്‍ക്കൊള്ളുന്ന അത്ര ഭക്ഷണം കഴിക്കാം, അതില്‍ കൂടുതല്‍ പാടില്ല

Fist Diet and Weight Loss: വ്യായാമമില്ലാതെ പൊണ്ണത്തടി കുറയ്ക്കാം!! ഫിസ്റ്റ് ഡയറ്റ് പരീക്ഷിക്കൂ

Fist Diet and Weight Loss: അമിത ശരീരഭാരം  ഇന്ന് മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്.  ഇത് പലരേയും മാനസികമായും അലട്ടുന്ന ഒന്നാണ്. ശരീരഭാരം കുറയ്ക്കാൻ നിരവധി മാർഗങ്ങൾ പരീക്ഷിച്ചിട്ടും വിജയിക്കാത്തവര്‍ ഏറെയാണ്‌. 

ശരീരഭാരം കുറയുന്നത്‌ നിങ്ങള്‍ എത്ര  കലോറി കഴിച്ചു, എത്ര നിങ്ങള്‍  എരിയിച്ചു കളഞ്ഞു എന്നതിനെ ആശ്രയിച്ചിരിയ്ക്കും.  അതായത് നിങ്ങള്‍ കുറച്ച് കലോറി കഴിക്കുകയാണെങ്കിൽ, ശരീരഭാരം എളുപ്പത്തിൽ കുറയും. അതിനായി ഒരു സ്പെഷ്യല്‍ ഡയറ്റ്  പ്ലാന്‍ നിങ്ങളെ പരിചയപ്പെടുത്താം. ഇത് പിന്‍തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ളിൽ 4-5 കിലോഗ്രാം ശരീരഭാരം കുറയ്ക്കാൻ കഴിയും. അതായത് ഒരു വ്യായാമവും ചെയ്യാതെ പൊണ്ണത്തടി കുറയ്ക്കാം...!! അതാണ്‌ ഫിസ്റ്റ് ഡയറ്റ് (Fist Diet).

Also Read:  Nose Shape Reveals: മൂക്ക് പറയും നിങ്ങളുടെ സ്വഭാവം എങ്ങിനെ എന്ന്...!! 
 
എന്താണ് ഫിസ്റ്റ് ഡയറ്റ്?  

ഫിസ്റ്റ് ഡയറ്റ്  (Fist Diet) എന്നാൽ കൈവെള്ളയില്‍ ഒതുങ്ങുന്ന അത്ര  ഭക്ഷണം കഴിയ്ക്കുക. ഈ ഭക്ഷണക്രമമനുസരിച്ച്, ഒരു ദിവസം മൂന്ന് തവണ ഭക്ഷണം കഴിയ്ക്കാം, എന്നാല്‍, ഓരോ തവണയും നാല് തവണ നമ്മുടെ കൈ വെള്ളയില്‍ ഉള്‍ക്കൊള്ളുന്ന അത്ര ഭക്ഷണം കഴിക്കാം, അതില്‍ കൂടുതല്‍ പാടില്ല... 

പ്രോട്ടീന്‍ സമ്പൂര്‍ണ്ണമായ ഡയറ്റ് 

ഫിസ്റ്റ് ഡയറ്റില്‍  ഭക്ഷണം കുറച്ച് കഴിയ്ക്കുന്നത് വളരെ പ്രധാനമാണ്. എന്നാല്‍, അതേപോലെ തന്നെ ഭക്ഷണത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ എന്നിവ അടങ്ങിയിരിക്കണമെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക

 ഫിസ്റ്റ് ഡയറ്റിൽ, ചില ഭക്ഷണ  സാധനങ്ങള്‍  കഴിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഈ ഡയറ്റിൽ ഫാസ്റ്റ് ഫുഡ്, ചോക്കലേറ്റ്, മധുരപലഹാരങ്ങൾ എന്നിവ കഴിക്കാന്‍ പാടില്ല. ഇവ കഴിച്ചാൽ തടി കുറയില്ല എന്ന് മാത്രമല്ല, നമ്മുടെ  പരിശ്രമവും  വിഫലമാവും.  

ഫിസ്റ്റ് ഡയറ്റിൽ എന്താണ് പ്രധാനമായും കഴിക്കേണ്ടത്? 

ഫിസ്റ്റ് ഡയറ്റ് പിന്തുടരുന്നവർക്ക് പ്രോട്ടീനിനായി മാംസം, മത്സ്യം, മുട്ട എന്നിവ കഴിക്കാം. പച്ചക്കറികൾ, അരി, ഉരുളക്കിഴങ്ങ്, ബ്രെഡ് എന്നിവ കാർബോഹൈഡ്രേറ്റിനായി എടുക്കാം. നട്‌സ്, ഒലിവ് ഓയിൽ, അവോക്കാഡോ, ചീസ്, വെണ്ണ എന്നിവ കൊഴുപ്പായി കഴിക്കാം.

ഫിസ്റ്റ് ഡയറ്റിൽ വ്യായാമമില്ലാതെ ശരീരഭാരം കുറയും

ഫിസ്റ്റ് ഡയറ്റിൽ ഭക്ഷണം എപ്പോഴും സന്തുലിതമാക്കുകയും ശരീരത്തിന് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ എന്നിവ ആവശ്യത്തിനനുസരിച്ച് ലഭിക്കുകയും ചെയ്യും. അതിനാൽ, വ്യായാമം ചെയ്യാതെ തന്നെ, ഒരു മാസത്തിനുള്ളിൽ 4-5 കിലോ വരെ ഭാരം കുറയ്ക്കാൻ കഴിയും. എന്നിരുന്നാലും, വ്യത്യസ്തമായ ഭക്ഷണക്രമം പിന്തുടരുകയും കുറച്ച് വ്യായാമം ചെയ്യുകയും ചെയ്താൽ, ഫലം വളരെ വേഗത്തില്‍ ലഭ്യമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More