Home> Health & Lifestyle
Advertisement

Optical Illusion: ഈ ചിത്രത്തില്‍ ഉണ്ട് 3 വാഴപ്പഴങ്ങൾ! 60 സെക്കൻഡിനുള്ളില്‍ കണ്ടെത്താമോ?

Optical Illusion: ഈ ചിത്രം ശ്രദ്ധിച്ചു നോക്കിയാല്‍ വളരെ എളുപ്പത്തില്‍തന്നെ രണ്ട് വാഴപ്പഴങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍, മൂന്നാമത്തെ വാഴപ്പഴം കണ്ടെത്തുക ഇത്തിരി പ്രയാസമാണ്.

Optical Illusion: ഈ ചിത്രത്തില്‍ ഉണ്ട് 3 വാഴപ്പഴങ്ങൾ! 60 സെക്കൻഡിനുള്ളില്‍ കണ്ടെത്താമോ?

Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷന്‍  ചിത്രങ്ങള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയ പ്രേമികളുടെ ഇഷ്ട വിഷയമാണ്‌. ഒരു ഹോബിയെന്ന നിലയിലാണ് പലരും ഇത്തരം ചിത്രങ്ങളെ കാണുന്നത്. 

ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത്  പലര്‍ക്കും ഇഷ്ടപ്പെട്ട വിനോദമാണ്‌. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് അനുദിനം എത്തുന്നത്‌. ഇത്തരം ചിത്രങ്ങളില്‍ നോക്കി ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി തല  പുകയ്ക്കുന്നവരും ഏറെയാണ്‌.

Also Read : Summer Diseases: കടുത്ത വേനലില്‍ കരുതല്‍ വേണം, ശ്രദ്ധിക്കണം ഈ രോ​ഗങ്ങളെ 

ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ കാണുന്ന  ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. ഇത്തരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന  ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വഴി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വികസിക്കുന്നു എന്ന് പറയാം.  

Also Read:  Mars Transit 2023: ചൊവ്വ ഇന്ന് മുതൽ നാശം വിതയ്ക്കും! ഈ 4 രാശിക്കാർ ജാഗ്രത പാലിക്കണം

അത്തരത്തിലൊരു ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഈ ചിത്രം കാഴ്ച്ചയില്‍ വളരെ ലളിതമാണ്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു വലിയ രഹസ്യം മറഞ്ഞിരിയ്ക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വളരെയധികം കാർട്ടൂണുകള്‍ കാണാം. ഈ കാർട്ടൂണുകള്‍ക്കിടെയില്‍ 3 വാഴപ്പഴവും മറഞ്ഞിരിപ്പുണ്ട്‌. അതാണ് കണ്ടെത്തേണ്ടത്‌.... 

ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൂന്ന് വാഴപ്പഴങ്ങൾ കണ്ടെത്തി കാണിക്കുന്നതിനായി നിങ്ങള്‍ക്ക് ലഭിക്കുക വെറും 60  സെക്കൻഡ് സമയമാണ്. ഒന്ന് പരീക്ഷിച്ചു നോക്കിയാലോ? 
  
ഈ ചിത്രം ശ്രദ്ധിച്ചു നോക്കിയാല്‍ വളരെ എളുപ്പത്തില്‍തന്നെ രണ്ട് വാഴപ്പഴങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍, മൂന്നാമത്തെ വാഴപ്പഴം കണ്ടെത്തുക ഇത്തിരി പ്രയാസമാണ്. 

60 സെക്കൻഡിനുള്ളിൽ ചിത്രത്തില്‍ മറഞ്ഞിരിയ്ക്കുന്ന 3 വാഴപ്പഴങ്ങളും കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം, നിങ്ങളുടെ മനസ്സും കാഴ്ചയും സാധാരണക്കാരേക്കാൾ വളരെ വേഗതയുള്ളതും, കാര്യങ്ങൾ കണ്ടു പിടിക്കുന്നതിൽ അതി വിദഗ്ദ്ധവുമാണ് എന്ന്...!!  

എന്നിരുന്നാലും, നിങ്ങൾക്ക് 60 സെക്കൻഡിനുള്ളില്‍ അല്ലെങ്കില്‍ ചിത്രത്തില്‍ മറഞ്ഞിരിയ്ക്കുന്ന മൂന്നാമത്തെ വാഴപ്പഴം കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍  വിഷമിക്കേണ്ട, അതിനുള്ള ഉത്തരവും നിങ്ങള്‍ക്ക് ലഭിക്കും.  ഇവിടെ യഥാർത്ഥത്തിൽ, കാർട്ടൂണിന്‍റെ മുഖത്തിന്‍റെ നിറവും വാഴപ്പഴവും ഒരുപോലെയായതിനാൽ മൂന്നാത്തെ വാഴപ്പഴം കണ്ടെത്തുക അത്ര എളുപ്പമല്ല. അതായത്, കൂടാതെ, മൂന്ന് വാഴപ്പഴങ്ങളും ചിത്രത്തിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലാണ് വച്ചിരിയ്ക്കുന്നത്. 

വാഴപ്പഴങ്ങള്‍ എവിടെയാണ് എന്നറിയാം 

മനസ്സിനെ ത്രസിപ്പിക്കുന്ന ഈ ഫോട്ടോയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢത കണ്ടെത്താന്‍ അപാരമായ ഏകാഗ്രത ആവശ്യമാണ്. ചിത്രം പരിഹരിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ  അതിന്‍റെ ഉത്തരം ചുവടെ നല്‍കിയിരിയ്ക്കുന്ന ചിത്രത്തില്‍ നിങ്ങള്‍ക്ക്  കാണുവാന്‍ സാധിക്കും...!!

fallbacks

ഈ ചിത്രം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിട്ട് അവർക്ക് 60 സെക്കൻഡ് സമയം നൽകൂ,...  
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More